വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 11 November 2016

നോട്ട് പിന്‍വലിക്കല്‍: മല്‍സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

നോട്ടുകളുടെ വിനിമയത്തിലെ നിയന്ത്രണം മത്സ്യമേഖലയെ പ്രതിസന്ധിയാക്കുന്നു. സംസ്ഥാനത്ത് പലയിടത്തും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോയില്നോട്ട് പിന്‍വലിക്കല്‍: മല്‍സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍
കൊച്ചി: നോട്ടുകളുടെ വിനിമയത്തിലെ നിയന്ത്രണം മത്സ്യമേഖലയെ പ്രതിസന്ധിയാക്കുന്നു. സംസ്ഥാനത്ത് പലയിടത്തും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോയില്ല. കഴിഞ്ഞ ദിവസം പിടിച്ച മീനീന് പണം കിട്ടാത്തതാണ് മത്സ്യ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്.
മത്സ്യ തൊഴിലാളികളുടെ ഓരോ ബോട്ടും കരയ്ക്കടുക്കുന്‌പോള്‍ ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള മീനുകള്‍ ബോട്ടിലുണ്ടാകും. ഇത് തീരത്തെ ലേല കേന്ദ്രങ്ങളില്‍ വച്ച് ഉടനടി വില്‍പ്പന നടത്തുകയാണ് പതിന്. എന്നാല്‍ നോട്ടുകളുടെ വിനിമയത്തിന് നിയന്ത്രണം വന്നതോടെ മീനെടുക്കാന്‍ ആളില്ല. മീനെടുത്താലും കൊടുക്കാന്‍ പണമില്ലാത്തതാണ് പ്രശ്‌നം.
ഓരോ ദിവസവും പിടിക്കുന്ന മീന്‍ വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ചാണ് അടുത്ത ദിവസം കടലില്‍ പോകാന്‍ ബോട്ടില്‍ ഡീസലടിക്കുക.
പ്രശ്‌നം പരിഹരിക്കാന്‍ പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ കൂട്ടായ്മകള്‍ പലയിടത്തും യോഗം ചേരുന്നുണ്ട്.