വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 10 November 2016

മലൂദക്ക് ഇരട്ട ഗോള്‍; ഡല്‍ഹി ഒന്നാമത്




ന്യൂഡല്‍ഹി: ഫ്രഞ്ച് താരം ഫ്ളോറന്‍റ് മലൂദ നിറഞ്ഞാടിയ മത്സരത്തില്‍ നാലു ഗോള്‍ ജയത്തോടെ ഡല്‍ഹി ഡൈനാമോസ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ 4-1ന് തകര്‍ത്ത് ഡല്‍ഹി പോയന്‍റ് പട്ടികയില്‍ ഒന്നാമതത്തെി. ഇരട്ട ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് മാര്‍ക്വീ താരം മലൂദ ഡല്‍ഹിയുടെ വിജയശില്‍പിയായത്. കളിയുടെ 16ാം മിനിറ്റില്‍ റിച്ചാഡ് ഗാഡ്സെയിലൂടെയാണ് ഡല്‍ഹി ആദ്യം സ്കോര്‍ ചെയ്തത്. 25ാം മിനിറ്റില്‍ മലൂദയും സ്കോര്‍ ചെയ്തു. 12 മിനിറ്റിനുള്ളില്‍ ബെര്‍ണാഡ് മെന്‍ഡിയുടെ ഗോളില്‍ ചെന്നൈയിന്‍ തിരിച്ചുവരവ് സൂചന നല്‍കിയെങ്കിലും രണ്ടാം പകുതി ഡല്‍ഹി കവര്‍ന്നെടുത്തു. കീന്‍ ലൂയിസ് (54), ഫ്ളോറന്‍റ് മലൂദ (85) എന്നിവര്‍കൂടി സ്കോര്‍ ചെയ്തതോടെ ഡല്‍ഹി  സീസണിലെ ഏറ്റവും വലിയ ജയത്തിന് അവകാശികളായി.