റിയാദ്: സൗദിയിലേക്കുള്ള വിദേശ നിക്ഷേപത്തില്‍ 2014 വര്‍ഷത്തെ അപേക്ഷിച്ച് 2015ല്‍ നേരിയ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. സൗദി വിദേശത്ത് നടത്തിയ നിക്ഷേപത്തിലും ഈ കാലയളവില്‍ വര്‍ധനവുണ്ടായതായി യു.എന്‍ കോണ്‍ഫ്രന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 സാമ്പത്തിക വര്‍ഷം സൗദിയിലെത്തിയത് 801 കോടി ഡോളറിന്റെ വിദേശ നിക്ഷേപമായിരുന്നു. 2015ല്‍ ഇത് 814 കോടി ഡോളറായാണ് വര്‍ദ്ധിച്ചത്. 2015 ല്‍ 760 കോടി ഡോളറിന്റെ വിദേശ നിക്ഷേപം സൗദിയിലെത്തുമെന്നായിരുന്നു യു.എന്‍ ഏജന്‍സി നേരത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍ കണക്കിന് വിരുദ്ധമായി വിദേശ നിക്ഷേപത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യയിലെ 13 രാജ്യങ്ങളില്‍ എത്തിയ വിദേശ നിക്ഷേപത്തിന്റെ 20 ശതമാനവും സൗദിയിലേക്കായിരുന്നു. യു എന്‍.കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം നടന്നത് തുര്‍ക്കിയിലാണ്. രണ്ടാം സ്ഥാനത്ത് യു.എ.ഇയും മൂന്നാം സംസ്ഥാനത്ത് സൗദിയുമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വിദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയത് യു.എ.ഇയാണ്. കഴിഞ്ഞ വര്‍ഷം യു.എ.ഇ വിദേശത്ത് നിക്ഷേപിച്ചത് 930 കോടി ഡോളറാണ്. 2000 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ചത് സൗദി അറേബ്യാക്കായിരുന്നു. ഈ കാലയളവില്‍ വിദേശത്തേക്ക് നിക്ഷേപമിറക്കിയതില്‍ ഒന്നാം സ്ഥാനം യു.എ.ഇക്കാണെന്നും യു.എന്‍ കോണ്‍ഫ്രന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.