വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 11 November 2016

പൊട്ടിത്തെറികള്‍ മറക്കുവാന്‍ സാംസങ്ങ് ഗ്യാലക്സി നോട്ട് 8 വരുന്നു


പൊട്ടിത്തെറികള്‍ മറക്കുവാന്‍ സാംസങ്ങ് ഗ്യാലക്സി നോട്ട് 8 വരുന്നു
സിയോള്‍: 6.2 ഇഞ്ച് എന്നീ വലിപ്പത്തിലാകും സാംസങ്ങിന്‍റെ ഗ്യാലക്‌സി നോട്ട് 8 ഇറങ്ങുക എന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ നോട്ട് 8 പ്ലസ് എന്നൊരു മോഡല്‍ കൂടി പുറത്തിറക്കിയേക്കും. എഡ്ജി ടൂ എഡ്ജ് സ്‌ക്രീന്‍ ആണ് ഒരുക്കിയിരിക്കുന്നത്. അള്‍ട്രാ എച്ച് ഡി ഡിസ്‌പ്ലേ ആണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. 
നേരത്തെ നോട്ട് എസ്7ന് 5.7 ഇഞ്ച് വലിപ്പമുള്ള ഫോണാണ് സാംസങ്ങ് പുറത്തിറക്കിയിരുന്നത്. ഇതിലും വലിപ്പമുള്ള ഫോണുകള്‍ പുറത്തിറക്കിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലെ ആയതിനാല്‍ ഹോം ബട്ടന്‍ ഒഴിവാക്കുമെന്നും സൂചന ലഭിച്ചിട്ടുണ്ട്. 
ഇതിന് പുറമെ ആപ്പിള്‍ ഫോണുകളില്‍ പരീക്ഷിച്ചു വിജയിച്ച ഫിന്‍ഗര്‍ പ്രിന്റും രേഖപ്പെടുത്താനുള്ള പദ്ധതിയുമുണ്ട്. ആപ്പിളിന് ഹോം ബട്ടണില്‍ തന്നെയാണ് ഫിന്‍ഗര്‍ പ്രിന്‍റ് രേഖപ്പെടുത്തുന്നതെങ്കില്‍ സാംസങ് പുറത്തിറക്കുന്ന എസ്8 സ്‌ക്രീനില്‍ തന്നെയോ അല്ലെങ്കില്‍ മറ്റൊരു ഗ്ലാസ് പ്രതലത്തിലോ ആകും ഇത് രേഖപ്പെടുത്തുന്നതെന്നാണ് ടെക്ക് ലോകം കണക്കാക്കുന്നത്. 
3ഡി ഇഫക്റ്റുള്ള ദൃശ്യങ്ങളും ഇതില്‍ കാണുന്നതിന് സൗകര്യമൊരുക്കും. ഫോണില്‍ 10- നാനോ സ്‌നാപ്ഡ്രാഗണ്‍ 830എസ് ആണ് ഉപയോഗിക്കുന്നത്. ചിത്രങ്ങള്‍ക്ക് പ്രത്യേക പ്രധാന്യം നല്‍കുന്നില്ലെങ്കിലും ക്യാമറകള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ കമ്പനി മറന്നിട്ടില്ല. 16 മെഗാപിക്‌സലും എട്ട് മെഗാ പിക്‌സലുമുള്ള രണ്ട് ലെന്‍സുകള്‍ ഉള്‍പ്പെടുത്തിയാകും ക്യാമറ. മികവുറ്റ ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ ഇതിലൂടെ സാധിക്കും. 2017 ഫെബ്രുവരിയോടെ ഫോണ്‍ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്.