സിംഗപ്പൂര്‍: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. ഫൈനലില്‍ ചൈനയെ 2-1ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്നത്.
13ാം മിനുട്ടില്‍ ദീപ് ഗ്രേസ് പെനാല്‍റ്റി കിക്ക് ഗോളാക്കിയാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. 44ാം മിനുട്ടില്‍ ചൈന സോംഗ് മിംഗ്ലിങ്ങിലൂടെ ഗോള്‍ മടക്കി. തുടര്‍ന്ന് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒടുവില്‍ അറുപാതാം മിനുട്ടില്‍ ഇന്ത്യയുടെ ദീപിക ചൈനീസ് ഗോള്‍വല കുലുക്കിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.