വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 3 November 2016

ഹിലരിയെ പിന്തുണച്ച് ഇന്ത്യന്‍ -അമേരിക്കന്‍ പബ്ലിക്കേഷന്‍

സാന്‍ഫോര്‍ഡ്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ -അമേരിക്കന്‍ പബ്ലിക്കേഷന്റെ പിന്തുണ ഡെമോക്രാറ്റിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണ്. ഇരു രാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്ന ‘ഇന്ത്യാ കറന്റ്‌സ് എന്ന പ്രസിദ്ധീകരണമാണ് ഹില്ലരിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. 30 വര്‍ഷത്തിനു ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ ‘ഇന്ത്യാ കറന്റ്‌സ്’ തീരുമാനിക്കുന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ഹില്ലരിയെ പിന്തുണക്കാന്‍ നിലപാട് സ്വീകരിച്ചതെന്നു ‘ഇന്ത്യാ കറന്റ്‌സ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ട്രംപിന്റെ പ്രവൃത്തികള്‍ക്കും വാക്കുകള്‍ക്കും ന്യായീകരണങ്ങളൊന്നുമില്ലെന്നും പ്രസിദ്ധീകരണം വ്യക്തമാക്കുന്നു. 30 വര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒരു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതെന്ന് ഇന്ത്യാ കറന്റ്‌സിന്റെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. 15 വര്‍ഷം പഴക്കമുള്ള ട്രംപിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇത്തരത്തില്‍ മാറി ചിന്തിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചത്. വോട്ട് എന്നത് കടമയും അധികാരവുമാണെന്ന് തിരിച്ചറിയുന്നു. വംശീയമായ യാഥാസ്ഥികത്വവും ലൈംഗികതയും ഈ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ നിറഞ്ഞു നിന്നതായും മുഖപ്രസംഗത്തില്‍ പറയുന്നു. ട്രംപിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറങ്ങുന്നതിനു മുന്‍പ് ഇന്ത്യാ കറന്റ്‌സ് മാഗസീനിന്റെ ഈ ലക്കത്തില്‍ ഇരു സ്ഥാനാര്‍ഥികളുടെയും ചിത്രങ്ങള്‍ മുന്‍പേജില്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പിന്നീടു തീരുമാനം മാറ്റുകയായിരുന്നു.