വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 7 November 2016

നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടു


India Pakistanമ്മു: നിയന്ത്രണ രേഖക്ക് സമീപം പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയാണ് പാക് സേന വെടിനിര്‍ത്തല്‍ ലംഘിച്ചത്. ജനവാസ മേഖലകള്‍ ഉള്‍പ്പെടെ നാല് കേന്ദ്രങ്ങളില്‍ പാക് സൈന്യം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാന്റെ ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും സെെന്യം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളില്‍ എട്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 12 സിവിലിയന്‍മാരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.