വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 4 November 2016

ലെനോവോ പുതിയ സ്മാര്‍ട് ഫോണ്‍ പുറത്തിക്കി



lenovo-z2-plus
കൊച്ചി: കരുത്തും ഭംഗിയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ, പവര്‍ പാക്ഡ് ലെനോവോ ഇസഡ്2 പ്ലസ് സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. ഗ്രാഫിക്‌സ്, കണക്ടിവിറ്റി, ഫോട്ടോഗ്രാഫി, ബാറ്ററിശേഷി എന്നിവയെല്ലാം ഉറപ്പാക്കുന്ന പുതിയ സ്മാര്‍ട്‌ഫോണില്‍ ക്വാള്‍കോം – സ്‌നാപ്ഡ്രാഗണ്‍ 820 ആണുള്ളത്. 820 എസ്ഒസി (സിസ്റ്റം ഓണ്‍ ചിപ്) ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. അഡ്രിനോ 530 ജിപിയു ഏറ്റവും മികച്ച ഗ്രാഫിക്‌സാണ് പ്രദാനം ചെയ്യുക. സ്റ്റോറേജിന് ഡി ഡി ആര്‍ നാല് റാമും സാന്‍ഡിസ്‌ക് സ്മാര്‍ട് എസ്എല്‍സിയും ആണുള്ളത്. ഇരട്ട മെമ്മറി കോണ്‍ഫിഗറേഷന്‍. മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജും, നാല് ജിബി റാം, 64 ജിബി സ്റ്റോറേജും. അലോയ് റോള്‍കേജിലാണ് ഉള്ളിലെ ഘടകങ്ങള്‍. ഫൈബര്‍ ഗ്ലാസ് ഫ്രെയിം, 12.7 സെ.മി ഡിസ്‌പ്ലേ, യു ടച്ച് ഹോം ബട്ടണ്‍ എന്നിവയാണ്മറ്റുഘടകങ്ങള്‍. നാല് ജിബി, 64 ജിബി ഇസഡ് 2 ഫോണിന്റെ വില 19,990 രൂപ, മൂന്ന് ജി ബി, 32 ജിബിയുടെ വില 17,999 രൂപയും. ഫോണ്‍ ആമസോണില്‍ ലഭ്യമാണ്.