മസ്കത്ത്: റിയാലുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഉയരുന്നു. വെള്ളിയാഴ്ച ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ റിയാലിന് 174.6 രൂപ വരെയുള്ള നിരക്കാണ് നല്‍കിയത്. ശനി, ഞായര്‍ ദിവസങ്ങളിലും ഈ ഉയര്‍ന്ന നിരക്ക് ലഭിക്കും. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റിയാലിന് 176 രൂപ വരെ ലഭിക്കാനിടയുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. മറ്റ് ജി.സി.സി രാഷ്ട്രങ്ങളിലെ വിനിമയ നിരക്കിലും വര്‍ധന ഉണ്ടായിട്ടുണ്ട്. സ്വര്‍ണവിലയിലും കുത്തനെ ഇടിവുണ്ടായി. ചൈനീസ് കറന്‍സിയായ യുവാന്‍െറ മൂല്യം കുറച്ചതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ചൈനീസ് കറന്‍സിയുടെ മൂലം .05 ശതമാനം കുറച്ച് പ്രഖ്യാപനമുണ്ടായത്. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതോടെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുണ്ടാവാനിടയുള്ള വിപണന പ്രശ്നങ്ങള്‍ മറി കടക്കാനാണിത്. താന്‍ അധികാരത്തില്‍ വന്നാല്‍ അമേരിക്കയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് ഉല്‍പന്നങ്ങളുടെ ഡംബിങ് അവസാനിപ്പിക്കുമെന്നും ഡംപ് പറഞ്ഞിരുന്നു. ഇത് മറികടക്കാനാണ് യുവാന്‍െറ മുല്യം പെട്ടെന്ന് കുറച്ചത്. ഇതു വഴി ചൈനീസ് ഉല്‍പന്നങ്ങളുടെ വില കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കാമെന്നാണ് പ്രതീക്ഷ. മൂല്യമിടിക്കല്‍ ഇത് പ്രധാന ഏഷ്യന്‍ കറന്‍സികളെയെല്ലാം ബാധിച്ചിട്ടുണ്ട്. പാകിസ്താന്‍, ബംഗ്ളാദേശ്, ഫിലിപൈന്‍, സിംഗപൂര്‍ തുടങ്ങിയ എല്ലാ രാജ്യങ്ങളുടെയും കറന്‍സികളുടെ മൂല്യം കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ചതന്നെ റിയാലിന്‍െറ വിനിമയ നിരക്ക് 176ല്‍ അവസാനിക്കേണ്ടതായിരുന്നു.
രാവിലെ 176 രൂപ നിരക്ക് എത്തിയെങ്കിലും റിസര്‍വ് ബാങ്ക് ഡോളര്‍ മാര്‍ക്കറ്റില്‍ ഇറക്കി രൂപയെ പിടിച്ചു നിര്‍ത്തുകയായിരുന്നു. ഡോളര്‍ ഇനിയും ശക്തമാവാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അമേരിക്കന്‍ ഡോളര്‍ ശക്തമാക്കാനുള്ള നടപടികളാണ് പുതിയ പ്രസിഡന്‍റ് ആസൂത്രണം ചെയ്യുക. ഇതിന്‍െറ ഭാഗമായി പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ഫെഡറല്‍ റിസര്‍വ് ബാങ്കിന്‍െറ ഭാഗത്തുനിന്ന് ഉടന്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇത് ഡോളര്‍ കൂടുതല്‍ ശക്തമാക്കാന്‍ കാരണമാക്കും. ഇതോടെ യൂറോയുടെ മൂല്യം ഇടിയാനും സാധ്യതയുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ യൂറോ ശക്തമായിരുന്നു. ഫലം പ്രഖ്യാപിച്ചതോടെ കഴിഞ്ഞയാഴ്ചയില്‍ 1.129 എന്ന നിലയിലായിരുന്ന യൂറോയുടെ മൂല്യം ഇത് 1.088 എന്ന നിരക്കിലേക്ക് കൂപ്പ് കുത്തിയിരുന്നു.
കഴിഞ്ഞ നാല് മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ഡോളറുള്ളത്. ഇന്ത്യയിലെ പുതിയ പരിഷ്കരണങ്ങള്‍ കാരണം ഇന്ത്യയില്‍ കറന്‍സിയുടെ ലഭ്യത കുറഞ്ഞത് ഓഹരി വിപണിയെ ബാധിച്ചിട്ടുണ്ട്. ഇതും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചു. രൂപയുടെ വിനമയ നിരക്ക് വൈകാതെ 176ലേക്ക് എത്തുമെന്നും ഇത് പത്തു ദിവസത്തോളം നില്‍ക്കുമെന്ന് അല്‍ ജദീദ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ബി. രാജന്‍ ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. അതിനുശേഷം എന്താവുമെന്ന് പ്രവചിക്കാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും നിരക്ക് 173ല്‍ താഴെ പോകില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വിനിമയ നിരക്ക് 172 വരെ എത്തിയിരുന്നു. ഡിസംബറോടെ 175 എത്തുമെന്നായിരുന്നു വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ യുവാന്‍െറ മൂല്യമിടിക്കല്‍ അടക്കം അപ്രതീക്ഷിത സംഭവങ്ങള്‍ രൂപയുടെ പെട്ടെന്നുള്ള മൂല്യശോഷണത്തിന് വഴിവെക്കുകയായിരുന്നു. പുതിയ പരിഷ്കരണങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ സ്വര്‍ണവിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു ഒൗണ്‍സ് സ്വര്‍ണത്തിന് 1340 ഡോളറുണ്ടായിരുന്നത് ഇന്നലയോടെ 1250 ഡോളറായി കുറഞ്ഞു. ഗ്രാമിന് 15.450 എന്ന നിരക്കാണ് ഒമാനിലെ ജ്വല്ലറികള്‍ വെള്ളിയാഴ്ച ഈടാക്കിയത്. രണ്ടുദിവസം മുമ്പ് ഗ്രാമിന് 16.200 വരെ എത്തിയിരുന്നു. ഒരു രാത്രി കൊണ്ടാണ് ഈ വന്‍ മാറ്റമുണ്ടായത്. ഇനിയും എന്തൊക്കെ മാറ്റങ്ങളാണ് വരാനിരിക്കുന്നതെന്ന് കാത്തിരിക്കുകയാണ് സാമ്പത്തിക ലോകം.