വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 31 December 2016

പുതുവത്സരാശംസകൾ



എല്ലാ വായനക്കാർക്കും   

ലെറ്റിക്കോ ന്യൂസ് ഒന്നിന്റെ  
പുതുവത്സരാശംസകൾ 




കാര്‍ലോസ് ടെവസ് ചൈനീസ് ക്ലബിൽ




ഷാങ്ഹായ്: അര്‍ജന്‍റീന സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ് വന്‍തുകക്ക് ചൈനീസ് ഫുട്ബാള്‍ ക്ളബായ ഷാങ്ഹായ് ഷെന്‍ഹുവയില്‍ ചേര്‍ന്നു. ബോക ജൂനിയേഴ്സില്‍നിന്നാണ് 32കാരനായ ടെവസ് ചൈനയിലത്തെുന്നത്. ടെവസ് വരുന്നതോടെ പ്രാദേശികതലത്തിലും ഏഷ്യന്‍ മേഖലയിലും ഷെന്‍ഹുവക്ക് കരുത്ത് കൂടുമെന്ന് ക്ളബ് അറിയിച്ചു. 84 ദശലക്ഷം ഡോളറാണ് രണ്ടുവര്‍ഷത്തേക്കുള്ള കരാര്‍ തുകയെന്നാണ് സൂചന. നിലവില്‍ താരത്തിന് കിട്ടുന്നതിന്‍െറ 20 ഇരട്ടിയാണിത്. മെഡിക്കല്‍ പരിശോധനക്കുഷേശം ടെവസ് ടീമിനൊപ്പം ചേരും. മുന്‍ ഉറുഗ്വായ് താരം ഗസ് പോയറ്റാണ് ഷെന്‍ഹുവയുടെ പരിശീലകന്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലും മാഞ്ചസ്റ്റര്‍ സിറ്റിയിലും പന്തുതട്ടിയ ടെവസിന്‍െറ വരവ് ചൈനീസ് ഫുട്ബാളിന് ഊര്‍ജം പകരും. ഷെന്‍ഹുവയുടെ എതിരാളികളായ ഷാങ്ഹായ് എസ്.ഐ.പി.ജി ചെല്‍സിയുടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഓസ്കാറിനെ 73 ദശലക്ഷം ഡോളറിന് സ്വന്തമാക്കിയിരുന്നു. ബ്രസീലുകാരന്‍ തന്നെയായ ഹള്‍ക്കും ഇതേ ടീമില്‍ ജൂലൈയില്‍ ചേര്‍ന്നിരുന്നു.

ശമ്പള വിതരണം താളം തെറ്റും



തിരുവനന്തപുരം: ജനുവരിയില്‍ ശമ്പളം കൃത്യമായി അക്കൗണ്ടിലത്തെുമെങ്കിലും പിന്‍വലിക്കാന്‍ നോട്ടില്ലാത്തത് കനത്ത പ്രതിസന്ധി സൃഷ്ടിക്കും. ശമ്പളവിതരണം സുഗമമാക്കുന്നതിന് നോട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനെ സംസ്ഥാന സര്‍ക്കാര്‍ പലവട്ടം സമീപിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ജനുവരി മൂന്നുമുതല്‍ 13 വരെയുള്ള ആദ്യ പത്ത് ദിവസത്തെ ശമ്പള വിതരണത്തിന് 1,391 കോടിയുടെ നോട്ടാണ് വേണ്ടത്.
ഇത് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ 20ന് തന്നെ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിരുന്നു. മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 26ന് റിസര്‍വ് ബാങ്ക് പ്രതിനിധിക്ക് പുറമേ എസ്.ബി.ടി, എസ്.ബി.ഐ, കനറാ ബാങ്ക് അധികൃതരെ പങ്കെടുപ്പിച്ച് യോഗവും വിളിച്ചു. ജനുവരി ആദ്യം സംസ്ഥാനത്തേക്കായി 1,000 കോടിയുടെ നോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതില്‍ 600 കോടി മാത്രമേ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നല്‍കാനാവൂ എന്നുമാണ് റിസര്‍വ് ബാങ്കിന്‍െറ വിശദീകരണം. ഇത് ആദ്യത്തെ 10 ശമ്പളദിനത്തിലെ കാര്യം മാത്രമാണ്.
സംസ്ഥാനത്തെ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടുന്ന 10 ലക്ഷം പേര്‍ക്ക് ശമ്പളം നല്‍കുന്നതിന് 2,400 കോടിയാണ് വേണ്ടത്. ശേഷിക്കുന്ന 1,800 കോടി എങ്ങനെ നല്‍കുമെന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിനും വ്യക്തതയില്ല.  

നയതന്ത്രജ്ഞരെ പുറത്താക്കൽ: നടപടി മരവിപ്പിച്ച പുടിനെ പുകഴ്ത്തി ട്രംപ്


വാഷിങ്ടൺ: അമേരിക്കൻ നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിച്ച റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിന്‍റെ നടപടിയെ പുകഴ്ത്തി നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അൽപം വൈകിയെങ്കിലും മികച്ച തീരുമാനമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പ്രസിഡന്‍റ് പുടിൻ മിടുക്കനാണെന്നും ട്രംപ് വ്യക്തമാക്കി.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന ആരോപണത്തെ തുടര്‍ന്നാണ് 35 റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കിയത്. ഇതിന് മറുപടിയായി യു.എസിന്‍െറ 35 നയതന്ത്രജ്ഞരെ പുറത്താക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സര്‍ജി ലാവ്റോവ് പുടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അടിയന്തര നടപടി ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയ പുടിന്‍, നിയുക്ത യു.എസ് പ്രസിഡന്‍റ്് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതു വരെ കാത്തിരിക്കാമെന്നും പറഞ്ഞു.
നവംബറില്‍ നടന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ഇടപെടലുണ്ടായെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പ്രസിഡന്‍റ് ബറാക് ഒബാമ പുറത്താക്കിയത്. അതിനിടെ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആരോപണത്തെക്കുറിച്ച് യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയും ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്മെന്‍റും നടത്തിയ അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ‘ഫാന്‍സി ബിയര്‍’, ‘കോസി ബിയര്‍’ എന്നീ ഹാക്കർ സംഘങ്ങളാണ് ഇടപെടല്‍ നടത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2001ന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര യുദ്ധം ഇത്രമേല്‍ രൂക്ഷമാവുന്നത്. 2001ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷ് ഭരണകൂടം 51 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയപ്പോള്‍ 50 യു.എസ് നയതന്ത്രജ്ഞരെ പുറത്താക്കിയാണ് റഷ്യ തിരിച്ചടിച്ചത്.
ജനുവരി 20നാണ് ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി അധികാരമേൽക്കുന്നത്.

ബുക്​സർ ജയിലിൽ നിന്ന്​ അഞ്ച്​ തടവുപുള്ളികൾ ജയിൽ ചാടി


ബുക്​സർ: ബീഹാറിലെ ബുക്​സാർ സെൻറർജയിലിൽ നിന്ന്അഞ്ച്​ തടവ്​പുള്ളികൾ ജയിൽ ചാടി.​ നാല്​ ജീവപര്യന്ത തടവുകാർ ഉൾ​പ്പടെയുള്ളവരാണ്​ ജയിൽ ചാടിയത്​ . വെള്ളിയാഴ്​ച രാത്രിയാണ്​ സംഭവം​. രാത്രി 12 മണിക്കും മൂന്ന്​ മണിക്കും ഇടയിലാണ്​ തടവുകാർ ജയിൽ ചാടിയതെന്ന്​ ജില്ല മജിസ്​​​ട്രേറ്റ്​ രാം കൂമാർ പറഞ്ഞു. സംഭവ സ്​ഥലത്ത്​ നിന്ന്​ ഇരുമ്പ്​ പൈപ്പുകളും മുണ്ടും കണ്ടെടുത്തിട്ടുണ്ട്​​. ഇവ​യുപയോഗിച്ചാണ്​ ജയിൽ ചാടിയതെന്നാണ്​ സൂചന.
പ്രജിത്​ സിങ്​, ഗിരാദരി റായ്​, സോനു പാണ്​ഡെ, ഉപേന്ദ്ര സിങ്​ എന്നീ ജീവപര്യന്തം തടവുകാരും 10 വർഷം കഠിന തടവിന്​ ശിക്ഷിക്കപ്പെട്ട സോനു സിങുമാണ്​ ജയിൽ ചാടിയതെന്ന്​ പോലീസ്​ സൂപ്രണ്ട്​ ഉപേന്ദ്ര ശർമ്മ അറിയിച്ചു. സംഭവത്തെ കുറിച്ച്​ ജില്ല മജിസ്​ട്രേറ്റ്​ അന്വേഷിക്കും. സുക്ഷ വീഴ്​ച ഉണ്ടായതായും കനത്ത മഞ്ഞ് വീഴ്​ച​ പ്രതികളെ രക്ഷപ്പെടുന്നതിന്​ സഹായിച്ചുവെന്നും പൊലീസ്​ എസ്​.പി പറഞ്ഞു.

ഇന്ത്യ സന്ദർശിക്കുന്ന സഞ്ചാരികൾക്ക്​ ഇസ്രായേലി​െൻറ മുന്നറിയിപ്പ്​



ജെറു​സലേം: പാശ്​ചാത്യ രാജ്യങ്ങളിൽ നിന്ന്​  പുതുവൽസര ആഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികൾക്ക്​ ഇസ്രായേലി​െൻറ മുന്നറിയിപ്പ്​. പുതുവൽസര ദിനാഘോഷത്തോട്​ അനുബന്ധിച്ച്​ വിദേശ സഞ്ചാരികൾക്ക്​ എതിരെ ആ​ക്രമണ സാധ്യതയു​ണ്ടെന്ന​ മുന്നറിയിപ്പാണ്​ ഇസ്രായേൽ പുറപ്പിടുവിച്ചത്​​. 
 ഇന്ത്യയിലുള്ള ഇസ്രായേലി സഞ്ചാരികൾക്ക്​ നേരെ ആക്രമണ സാധ്യതയു​ണ്ടെന്ന്​ ഇസ്രായേലി തീവ്രവാദ വിരുദ്ധ ഡയറക്​ട​േററ്റ്​ പ്രസ്​താവനയിൽ പറഞ്ഞു. പ്രത്യേകിച്ചും ഇന്ത്യയുടെ തെക്ക്​–പടിഞ്ഞാറൻ മേഖലയി​ലുള്ള സഞ്ചാരികൾക്ക്​ നേരെയാവും  ​ആക്രമണങ്ങളുണ്ടാവുകയെന്നും മുന്നറിയിപ്പിൽ പറയുന്നു.
പുതുവൽസര ദിനത്തോട്​ അനുബന്ധിച്ച്​ നടത്തുന്ന ബീച്ച്​ പാർട്ടികളിൽ വിദേശികൾ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ട്​. ഇന്ത്യയിലെ ഗോവ, പൂ​െണ, മുംബൈ, കൊച്ചി തുടങ്ങിയ സ്​ഥലങ്ങളിലെ പാർട്ടികളിൽ പ​െങ്കടുക്കുന്നവർ ശ്രദ്ധിക്കണം. പരമാവധി ഇത്തരം സ്​ഥലങ്ങളിലെ പാർട്ടികൾ ഒഴിവാക്കണമെന്നും നിർദേശമ​ുണ്ട്​.  യാത്രക്കാർ പ്രാദേശിക ടി.വി ചാനലുകളിലെ വാർത്തകൾ ശ്രദ്ധിക്കണമെന്നും ഇസ്രായേൽ ഭരണകൂടം പറയുന്നു. 
ഇൗ വാർത്ത  ന്യൂഡൽഹിയി​ലെ ഇസ്രായേലി എംബസി സ്​ഥിരീകരിച്ചു.  ന്യൂ ഇയർ പാർട്ടികളിൽ  തങ്ങളുടെ പൗരൻമാർ ആക്രമിക്കപ്പെടാനുള്ള സാധ്യതയുള്ളത്​ കൊണ്ടാണ്​ മുന്നറിയിപ്പ്​ നൽകിയതെന്ന്​ ന്യൂഡൽഹിയിലെ ഇസ്രായേലി എംബസി വക്​താവ്​ പറഞ്ഞു.
ഇസ്രായേലി പൗരൻമാർ പുതുവർഷം ആഘോഷിക്കുന്നതിനായി എത്തുന്ന പ്രധാനപ്പെട്ട സ്​ഥലങ്ങളിലൊന്നാണ്​ ഇന്ത്യ. 20,000 ഇസ്രായേലി പൗരൻമാർ ഒാരോ വർഷവും ഇന്ത്യയി​ലെത്തുന്നുണ്ടാണ്​ കണക്ക്​.ബർലിനിലെ തീവ്രവാദ ആക്രമണങ്ങളുടെ പശ്​ചാത്തലത്തിൽ പുതുവൽസര ആഘോഷങ്ങൾക്ക്​ വൻ സുരക്ഷയാണ്​ ലോകത്ത്​ മുഴുവൻ ഏർപ്പെടുത്തിയിരിക്കുന്നത്​.

പുതുവര്‍ഷപ്പുലരിക്ക് ഒരു സെക്കന്‍റിന്‍െറ കൂടി ദൈര്‍ഘ്യം



ന്യൂയോര്‍ക്: പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ പുതുവര്‍ഷപ്പുലരിയില്‍ ഒരു അധിക സെക്കന്‍റ് കൂടിയുണ്ടാവും. നാഷനല്‍ ഫിസിക്കല്‍ ലബോറട്ടറി സമയക്രമത്തിലേക്ക് ഒരു സെക്കന്‍റുകൂടി (ലീപ് സെക്കന്‍റ്) ചേര്‍ത്തതുകൊണ്ടാണിത്.  എന്നാല്‍, യു.എസിലും അതിനോടടുത്ത മേഖലകളിലും ഈ വര്‍ഷം തന്നെയായിരിക്കും ഈ അധിക സെക്കന്‍റ്.
ഭൂമിയുടെ ഭ്രമണത്തിനനുസരിച്ചാണ് സമയം കണക്കാക്കപ്പെട്ടിരിക്കുന്നതെങ്കിലും 1972ല്‍ അറ്റോമിക് ക്ളോക്കുകളുടെ ആവിര്‍ഭാവത്തോടെയാണ് അതുവരെയുള്ള സമയക്രമത്തില്‍ ഏതാനും സെക്കന്‍റുകളുടെ കുറവുണ്ടെന്ന് കണ്ടത്തെിയത്. ഇതിനത്തെുടര്‍ന്ന് 26 സെക്കന്‍റുകള്‍ അധികമായി ചേര്‍ക്കപ്പെട്ടു.
ഏറ്റവും ഒടുവില്‍ 2015 ജൂണ്‍ 30നാണ് ഒരു അധിക സെക്കന്‍റ് കൂട്ടിച്ചേര്‍ത്തത്. ഇത്തവണ അധിക സെക്കന്‍റ് യു.എസില്‍ ഈ വര്‍ഷം അവസാനിക്കുന്ന ഡിസംബര്‍ 31ന് രാത്രി 11:59:59ന് ആണെങ്കില്‍ ഇന്ത്യയില്‍ അത് 2017 ജനുവരി ഒന്നിന്‍െറ പുലര്‍ച്ചെ 5:29:59 പിന്നിടുമ്പോഴാണ്.

Thursday, 29 December 2016

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം -ധനമന്ത്രി




തിരുവനന്തപുരം: നോട്ട് പിൻവലിക്കലിനെ തുടർന്ന് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത മാസം ശമ്പളം കൊടുക്കാൻ പണമില്ല. സംസ്ഥാനം ആവശ്യപ്പെട്ട പണം നൽകുന്ന കാര്യത്തിൽ റിസർവ് ബാങ്ക് നിലപാട് അറിയിച്ചിട്ടില്ല. ആവശ്യപ്പെട്ടതിൽ 40 ശതമാനം പണമാണ് ആർ.ബി.ഐ നൽകിയത്. ഇത് ആശങ്ക ഉണ്ടാക്കുന്നു. മോദിയുടെ സാമ്പത്തിക നയം പാളിയെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

എന്താണ് അജ്നാമോട്ടോ..?



അജ്നാമോട്ടോ എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റ് എന്ന രാസവസ്തുവിനെ ലോകമെമ്പാടും പരിചയപ്പെടുത്തിയത് ചൈനീസ് റസ്റ്റാറന്‍റുകളാണെങ്കിലും ഈവസ്തു പുരാതനകാലം മുതല്‍ക്കെ ഉപയോഗിച്ചിരുന്നത് ജപ്പാന്‍കാരാണ്. കടല്‍പ്പായല്‍കൊണ്ട് ഉണ്ടാക്കിയിരുന്ന സ്വാദിഷ്ഠമായ പ്രത്യേകതരം സൂപ്പ് ജപ്പാന്‍കാരുടെ ഇഷ്ടവിഭവമായിരുന്നു. ഈ സൂപ്പിന്‍െറ രുചിയുടെ രഹസ്യംതേടി നടന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ് മോണോസോഡിയം ഗ്ളൂട്ടാമേറ്റ് കണ്ടുപിടിച്ചത്. 1908ല്‍ പ്രഫ. കികുനായി ഇക്കെഡ എന്ന ജപ്പാനീസ് രസതന്ത്ര പ്രഫസറും കെമിസ്റ്റുമാണ് കടല്‍പ്പായലിലെ രുചിഘടകത്തെ വേര്‍തിരിച്ചെടുത്തത്. കടല്‍പ്പായയിലുണ്ടായിരുന്ന മോണോസോഡിയം ഗ്ളൂട്ടാമേറ്റ് പ്രകൃതിദത്തമായതിനാല്‍  രുചി വര്‍ധിപ്പിക്കുമെന്നല്ലാതെ മറ്റു ദോഷങ്ങള്‍ ഇല്ലാത്തതായിരുന്നു. എന്നാല്‍, ഇന്ന് നമുക്കു ലഭിക്കുന്ന അജ്നാമോട്ടോ തികച്ചും ഒരു രാസസംയുക്തമാണ്.  ഷുഗര്‍സീറ്റ് എന്ന ഒരുതരം മധുരക്കിഴങ്ങിലെയും  മൊളാസസ് എന്ന കരിമ്പിന്‍ചണ്ടിയിലെയും ഗോതമ്പിലടങ്ങിയിരിക്കുന്ന ഗ്ളൂട്ടാണിലേയും രാസവസ്തുക്കള്‍ വേര്‍തിരിച്ചെടുത്താണ് വന്‍കിട ഫാക്ടറികളില്‍ എം.എസ്. ജി നിര്‍മിക്കുന്നത്.
നാലുതരം രുചികളാണ് മനുഷ്യന്‍െറ നാക്കിന് തിരിച്ചറിയാന്‍ കഴിയുന്നത് എന്നായിരുന്നു ആദ്യകാലത്തെ ധാരണ. മധുരം, പുളി, ഉപ്പ്, കയ്പ്പ് എന്നിവ. എന്നാല്‍, പിന്നീട് നടന്ന ഗവേഷണങ്ങളുടെ ഫലമായി ഉമാമി പേരില്‍ അഞ്ചാമതൊരു രുചികൂടിയുണ്ടെന്ന് കണ്ടത്തെി. തക്കാളി, ചില കടല്‍വിഭവങ്ങള്‍ എന്നിവയില്‍നിന്നാണ് ഈ അഞ്ചാമനെ കണ്ടത്തെിയത്. പ്രഫസര്‍ കികുനായി ഇക്കെഡതന്നെയാണ് ഈ രുചിയും ഗവേഷണം നടത്തിക്കണ്ടത്തെിയത്. നാവിന്‍െറ ഈ ഉമാമി രസമുകുളങ്ങളെ ഉത്തേജിപ്പിക്കാനുള്ള അജ്നാമോട്ടോയുടെ കഴിവാണ് അതിനെ രുചികളുടെ രാജാവാക്കി മാറ്റിയത്.
പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളുടെ പുറത്ത് എം. എസ്ജിയുടെ അളവ് കൃത്യമായി രേഖപ്പെടുത്തണമെന്നാണ് നിയമം. ഒരു ശതമാനത്തില്‍ കൂടുതല്‍ ഈ രാസവസ്തു ഒരാഹാരത്തിലും ഉപയോഗിക്കാന്‍  പാടില്ല എന്നും നിയമം പറയുന്നു. എന്നാല്‍, ഈ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് ഇന്ന് നമുക്ക് പാക്കറ്റിലും ടിന്നുകളിലുമായി ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്നതാണ് യാഥാര്‍ഥ്യം.

വിശപ്പില്ലായ്മ ശരീരത്തിന്‍െറ സ്വയം ചികിത്സയാണ്




മിക്ക രോഗങ്ങളുടെയും കൂടെ വിശപ്പില്ലായ്മയും വായക്ക് അരുചിയും ഉണ്ടാവാറുണ്ട്. ഇതും ഒരു രോഗമായാണ് അല്ളെങ്കില്‍ രോഗത്തിന്‍െറ ഭാഗമായാണ് നാം പരിഗണിക്കുന്നത്. എന്നാല്‍ മറിച്ച് ശരീരം സ്വയം ചികിത്സയുടെ ഭാഗമായി ചെയ്യുന്ന ഒരു സ്വാഭാവിക പ്രകൃയയാണിത്. ഒരു വ്യക്തിക്ക് വിശപ്പില്ലായ്മയും വായക്ക് അരുചിയും കയ്പും അനുഭവപ്പെടുന്നെങ്കില്‍ അത് അകത്തേക്ക് ഭക്ഷണം കടത്തി വിടരുത് എന്ന് ശരീരം നല്‍കുന്ന അറിയിപ്പായി കരുതുകയാണ് വേണ്ടത്. അതിന് പകരം വിശപ്പുണ്ടാവാന്‍ മരുന്നന്വേഷിക്കുകയാണ് നാമിപ്പോള്‍ ചെയ്തുവരുന്നത്.
വിശപ്പില്ലാത്തപ്പോഴും അരുചിയുള്ളപ്പോഴും മനുഷ്യന് ഭക്ഷണം കഴിക്കാനിഷ്ടമില്ല. രുചിമുകുളങ്ങളാണ് രുചിയെ നിയന്ത്രിക്കുന്നത്. ഈ സമയം മനുഷ്യന്‍ രുചിമുകുളങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പുതിയതരം ഭക്ഷണങ്ങള്‍ കഴിക്കും. ചിലര്‍ നല്ല എരിവുള്ള മുളക് കടിച്ചരച്ചും ഉപ്പും വിനാഗിരിയുമുള്ള അച്ചാറുകള്‍ നാവില്‍ പുരട്ടിയുമൊക്കെ ഭക്ഷണം കഴിക്കും. പഞ്ചേന്ദ്രിയങ്ങളെകൊണ്ട് ഭക്ഷണത്തിന്‍െറ വരവിനെ തയാന്‍ ശരീരം ശ്രമിക്കുമ്പോള്‍ നാം ഇത്തരത്തില്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം അവസരത്തല്‍ ശരീരത്തിന്‍െറ പ്രതിഷേധം വകവെക്കാതെ ഭക്ഷണം ആമാശയത്തിലത്തെിച്ചേരുകയാണ്.
ഇത്തരം അവസരത്തില്‍ ശരീരം വീണ്ടും പ്രതികരിക്കാന്‍ തുടങ്ങുന്നു. അങ്ങിനെയാണ് ഭക്ഷണം കൈകാര്യം ചെയ്ത് താഴോട്ട് തള്ളിവിട്ടുകൊണ്ടിരുന്ന ആമാശയഭിത്തി മറിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത്. അതോടെ കഴിച്ച ആഹാരം വായിലൂടെതന്നെ പുറത്തുവരും. അതാണ് ഛര്‍ദ്ദി. ആമാശയം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഛര്‍ദ്ദി ഉണ്ടാവുന്നത്. ഭക്ഷണം കൈകാര്യം ചെയ്യാന്‍ തയ്യാറല്ല എന്നാണ് ഈ പ്രതികരണത്തിലൂടെ ശരീരം നമ്മോട് പറയുന്നത്. ശരീരത്തിന്‍െറ ഇത്തരം പ്രതികരണത്തെ തളര്‍ത്താന്‍ ശാസ്ത്രത്തിന്‍്റെ കൈയില്‍ മരുന്നുണ്ട്. അത് പ്രയോഗിച്ചാല്‍ പിന്നെ ആമാശയമോ അതുള്‍പ്പെടുന്ന ദഹനവ്യൂഹംതന്നെയൊ തളരും. അതോടെ വേണ്ടാത്ത ഭക്ഷണം പുറംതള്ളലും നില്‍ക്കും. ഛര്‍ദ്ദിച്ച് പുറത്തുവരുന്ന വസ്തു ദഹനം നടക്കാത്ത ആഹാരാവശിഷ്ടമാണെങ്കില്‍ അതും ഒരു ശുദ്ധീകര ണമായി കാണാന്‍ നാമെന്തിനു മടിക്കണം? കൂട്ടത്തില്‍ ശരീരം ആവശ്യപ്പെടുന്നത് എന്താണെന്നു കൂടി ശ്രദ്ധിക്കുക. നന്നാക്കാന്‍ ഇത്തിരി സമയം വേണം. അത് പ്രകൃതിയുടെ നിയമമാണ്.
ഒടിവ്, ചതവ് മുതലായവയൊക്കെ നിമിഷനേരംകൊണ്ട് സംഭവിക്കാം. പക്ഷെ കേടുതീര്‍ക്കല്‍ അങ്ങിനെയല്ല. അതിനുസമയമെടുക്കും. എല്ലുപൊട്ടാന്‍ സെക്കന്‍റുകളും മുറിവുകൂടാന്‍ മാസങ്ങളും എടുക്കും. ദഹനവ്യൂഹത്തിനോ വിസര്‍ജ്ജനവ്യൂഹത്തിനോ കേടുപറ്റിയാലും അവ നന്നാക്കാന്‍ സമയം എടുക്കും. അതിന് മാസങ്ങള്‍ വേണ്ടിവരില്ല. പക്ഷെ ദിവസങ്ങള്‍ വേണ്ടിവരും. കാത്തിരിക്കുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ല എന്നറിയുക.
നട്ടെല്ലിലെ കശേരുക്കള്‍ പരസ്പരം യോജിച്ചവയല്ല. അവയ്ക്കിടയില്‍ ഡിസ്ക്കുകള്‍ ഉണ്ട്. അത് കശേരുക്കള്‍ തമ്മില്‍ മുട്ടാതിരിക്കാനും ശരീരത്തിന്‍്റെ സുഗമമായ അവസ്ഥ നിലനിര്‍ത്താനുമാണ്. ഒരു വാഹനത്തിന്‍്റെ ഷോക് അബ്സോര്‍ബര്‍ പോലെ ശരീരത്തെ സംരക്ഷിക്കുകയാണ് കശേരുക്കളുടെയിടയിലുള്ള ഡിസ്ക്കുകളുടെ ധര്‍മ്മം. അതിലൊരു ഡിസ്ക്ക് ഒന്നുതെറ്റാനിടയായി എന്നു കരുതുക. പിന്നെ സ്ഥാനചലനം സംഭവിച്ച ഡിസ്ക്കിനെ യഥാസ്ഥാനത്ത് കൊണ്ടുവരണം. അതിനായി ശരീരത്തിന് വേണ്ടത് വിശ്രമമാണ്. പൂര്‍ണമായ വിശ്രമത്തിലൂടെയേ അത് സാദ്ധ്യമാവു. ഈ സമയം വ്യക്തിയില്‍ വേദനയുണ്ടാക്കുകയാണ് ശരീരം ചെയ്യുന്നത്. വേദനമൂലം അയാള്‍ ഇളകാതിരിക്കും. അതാണ്് അപ്പോള്‍ ശരീരത്തിനാവശ്യം. നമുക്കാ വേദനയെ ചികിത്സിക്കാം.
വേദനസംഹാരി ഉപയോഗിച്ചുള്ള ഒരിഞ്ചക്ഷന്‍ മതി. പിന്നെ വേദനിക്കില്ല. അതോടെ വേദനകൊണ്ട് ഒന്നനങ്ങാന്‍ പോലും കഴിയാതിരുന്ന രോഗിക്ക് ഇപ്പോള്‍ നടക്കാന്‍പോലും കഴിയുന്നു. വേദന മാറുന്നു. രോഗം മാറാതിരിക്കുകയും ചെയ്യുന്നു. ശരീരം ഇളകാതിരിക്കാനാണ് ഒന്നനങ്ങാന്‍പോലും കഴിയാത്തത്ര വേദനയുണ്ടാക്കിയത്. ഇവിടെ ഇളകാതിരിക്കുന്നതാണ് തെറ്റിപ്പോയ ഡിസ്കിന് യഥാസ്ഥാനത്തേക്കത്തൊന്‍ ആവശ്യമായ ചികിത്സയെന്ന് അസ്ഥിരോഗ വിദഗ്ദ്ധനുമറിയാം. പക്ഷെ രോഗിക്ക് വേണ്ടത് വേദന മാറലാണല്ളോ? പ്രസവവേദനയെ തടുക്കാതിരിക്കാന്‍ കാരണം കൈകാര്യം ചെയ്യുന്ന ഡോക്ടര്‍ക്കത് ഗുണം ചെയ്യാനിടയില്ല എന്നതിനാലാണ്. എന്നാല്‍ ഡിസ്ക് തെറ്റിയവേദന മാറ്റിയില്ളെങ്കില്‍ പിന്നെ അതും ഡോക്ടര്‍ക്ക് ഗുണം ചെയ്യില്ല എന്നതുകൊണ്ട് മരുന്ന് നല്‍കേണ്ടതായും വരുന്നു.
ശരീരത്തില്‍ അനുഭവപ്പെടുന്ന വേദനകളോ അസ്വസ്ഥതകളോ ഒരു റിപ്പയര്‍ നടക്കുന്നതിന്‍്റെ ലക്ഷണമായി എടുക്കാവുന്നതാണ്. ശരീരത്തിലെ വിസര്‍ജ്ജനങ്ങള്‍ ഒരസ്വസ്ഥതയിലൂടെയാണല്ളോ സംഭവിക്കാറ്. മൂത്രം മൂത്രസഞ്ചിയില്‍ നിറയുമ്പോഴത്തെ അസ്വസ്ഥത മൂത്രവിസര്‍ജ്ജനമെന്ന ചികിത്സയിലൂടെ സുഖപ്പെടുന്നതുപോലെ രക്തത്തില്‍ വിഷം വര്‍ദ്ധിക്കുമ്പോഴത്തെ പനിയെന്ന അസ്വസ്ഥത വിഷവിസര്‍ജ്ജനം തീര്‍ന്നാല്‍ മാറുകയും ചെയ്യും. പനി, വയറിളക്കം തുടങ്ങിയ തീവ്രരോഗങ്ങള്‍ മാത്രമല്ല പ്രമേഹം, ആസ്ത്മ തുടങ്ങിയ സ്ഥായീരോഗങ്ങളും ശരീരത്തിലെ വിഷസങ്കലനം കുറയുമ്പോള്‍ സുഖപ്പെടുന്നതാണ്. കാന്‍സര്‍, എയ്ഡ്സ് പോലുള്ള വിനാശാത്മക രോഗമായാലും ഇതേ രീതിയില്‍ വിഷസങ്കലനം കുറയ്ക്കുന്ന തത്ത്വശാസ്ത്രമുപയോഗിച്ചുകൊണ്ട് ചികിത്സ ചെയ്യാവുന്നതും രോഗശാന്തി മറ്റേതു ചികിത്സയെക്കാളും കൂടിയ അളവില്‍ സാധ്യമാക്കാവുന്നതുമാണ്. ഇതൊന്നും മരണത്തെ അതിജീവിക്കാനല്ല, ഉള്ളകാലം സുഖമായി ജീവിക്കാനാണ് എന്നറിയേണ്ടതുമുണ്ട്.
തീവ്രരോഗങ്ങള്‍ക്ക് ഏതാനും ദിവസത്തെ പ്രകൃതിചികിത്സ യാണെങ്കില്‍ സ്ഥായീരോഗങ്ങള്‍ക്ക് മാസങ്ങളുടെ ചികിത്സ വേണ്ടി വന്നേക്കാം. വിനാശാത്മകരോഗങ്ങള്‍ക്ക് ചിലരില്‍ മരണംവരെ പ്രകൃതിചികിത്സ വേണ്ടിവരും. വിനാശാത്മക രോഗത്തില്‍ നിന്ന് ചിലപ്പോള്‍ പൂര്‍ണ്ണമോചനം അസാധ്യമായെന്നും വരാം. എങ്കിലും ആശ്വാസം ഉറപ്പാണ്.

അൽഷിമേഴ്​സിനെ കാപ്പികുടിച്ച്​ പ്രതിരോധിക്കാം


ലണ്ടൻ: നിരന്തരം കാപ്പി കുടിക്കുന്നതു മൂലം വീട്ടുകാരിൽ നിന്ന്​ ശകാരം കേൾക്കുന്നവർക്ക്​ ​ സന്തോഷവാർത്ത. കാപ്പി അൾഷിമേഴ്​സി​െന പ്രതിരോധിക്കുമെന്ന്​ പുതിയ പഠനങ്ങൾ അവകാശ​െപ്പടുന്നു. അൾഷിമേഴ്​സ്​, പാർക്കിൻസൺസ്​ പോലുള്ള നാഡീ സംബന്ധമായ രോഗങ്ങളെയും പ്രായമേറു​േമ്പാൾ ഉണ്ടാകുന്ന ഒാർമത്തകരാറുകളെയും കാപ്പി കുടിയിലൂടെ പരിഹരിക്കാം. ദിവസം മൂന്നു മുതൽ അഞ്ചു കപ്പ്​ കാപ്പി വ​െ​ര കുടിക്കുന്നത്​ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും.
ലണ്ടനിലെ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ സയൻറിഫിക്​ ഇൻഫർമേഷൻ ഒാൺ കോഫിയാണ്​ കാപ്പിയുടെ ഗുണഫലം പുറത്തു വിട്ടിരിക്കുന്നത്​. കാപ്പി അൾഷിമേഴ്​സ്​ സാധ്യത 27 ശതമാനം കുറക്കുമെന്നാണ്​ റിപ്പോർട്ട്​. ദീർഘകാലമായുള്ള കാപ്പികുടിയാണ്​ രോഗപ്രതിരോധത്തിന്​ സഹായിക്കുകയെന്നും റിപ്പോർട്ട്​​ പറയുന്നു.
കാപ്പിയിലടങ്ങിയ ചേരുവകളാകാം രോഗപ്രതിരോധത്തിന്​ സഹായിക്കുന്നത്​. എന്നാൽ ഏത്​ ചേരുവയാണെന്ന്​ കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകർ പറയുന്നു.

സിറിയയിൽ വെടിനിർത്തൽ നിലവിൽ വന്നു


അസ്താന: സിറിയയിൽ വെടിനിർത്തലിന് റഷ്യയും തുർക്കിയും തമ്മിൽ ധാരണയായി. ഇതുപ്രകാരം അർധരാത്രി മുതൽ രാജ്യത്ത് വെടിനിർത്തൽ നിലവിൽ വന്നതായി തുർക്കി വാർത്താ ഏജൻസിയായ അനദോലു റിപ്പോർട്ട് ചെയ്തു. ഖസാകിസ്താൻ തലസ്ഥാനമായ അസ്താനയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ സംബന്ധിച്ച രാഷ്ട്രീയ സമവായം ഉരിത്തിരിഞ്ഞത്. അതേസമയം, തുർക്കി വിദേശകാര്യ മന്ത്രാലയം വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
ഭീകരവാദികളായി റഷ്യ‍യും തുർക്കിയും മുദ്രകുത്തിയിട്ടുള്ള സംഘടനകൾ വെടിനിർത്തൽ ധാരണയിൽ ഉൾപ്പെടുന്നില്ല. ഭീകരസംഘടനയായ ഐ.എസും തുർക്കിയുടെ ശത്രുവായ കുർദിഷ് ഡെമോക്രറ്റിക് പാർട്ടിയും ആണ് ധാരണക്ക് പുറത്തുള്ളത്. സമാധാന ചർച്ചയെ കുറിച്ച് അറിയില്ലെന്ന് വിമതരും പ്രതികരിച്ചു.
സിറിയൻ വിഷയത്തിൽ സമാധാന ചർച്ചയാകാമെന്ന് കഴിഞ്ഞയാഴ്ച മോസ്കോയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ റഷ്യയും തുർക്കിയും ഇറാനും ധാരണയിലെത്തിയിരുന്നു. റഷ്യയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത ഐക്യരാഷ്ട്ര സഭ ഫെബ്രുവരിയിൽ ജനീവ സമാധാന ചർച്ചകൾ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സിറിയൻ യുദ്ധത്തിൽ 2011 മുതൽ കഴിഞ്ഞ ഏപ്രിൽ വരെ നാലു ലക്ഷം പേർ കൊല്ലപ്പെട്ടുവെന്ന് യു.എൻ നിയോഗിച്ച പ്രത്യേക പ്രതിനിധിയുടെ റിപ്പോർട്ട്.

Wednesday, 28 December 2016

നിയമവിരുദ്ധ കുടിയേറ്റത്തിന്​ അനുവാദം നൽകുന്ന വോ​െട്ടടുപ്പ്​ ഇസ്ര​ായേൽ നിർത്തിവെച്ചു


തെൽഅവീവ്​: അധിനിവിഷ്​ട ജറൂസലമില്‍​ പുതുതായി 500 പാർപ്പിടം നിയമവിരുദ്ധമായി നിർമ്മിക്കാൻ അനുവാദം നൽകുന്നത്​ സംബന്ധിച്ച വോ​െട്ടടുപ്പ്​ ഇസ്രായേൽ നിർത്തിവെച്ചു. പ്ലാനിങ്​ കമ്മിറ്റി അംഗം ഹനാൻ റുബിനാണ്​ ഇക്കാര്യം അറിയിച്ചത്​.
അധിനിവേശത്തിനെതിരെ യുഎൻ ​പ്രമേയം പാസായ പശ്​ചാത്തലത്തിലും അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലുമാണ്​ നടപടി.  ഇസ്രായേൽ പ്രസിഡൻറ്​​ ബെഞ്ചമിൻ നെതന്യാഹുവാണ്​ വേ​ാ​െട്ടടുപ്പ്​ നിർത്തിവെക്കാൻ നിർദേശിച്ചതെന്നാണ്​ റിപ്പോർട്ട്​.
1967 മുതൽ വെസ്​റ്റ്​ ബാങ്കിലും കിഴക്കൻ ജറൂസലമിലും ​​ഇസ്രായേൽ അധിനിവേശം നടത്തിയതി​െൻറ ഫലമായി 5 ലക്ഷം ജൂതൻമാരാണ്​ നിയമവിരുദ്ധമായി താമസിക്കുന്നത്​. കിഴക്കന്‍ ജറൂസലമില്‍ നിര്‍മാണം പൂര്‍ത്തിയായ നൂറിലധികം കുടിയേറ്റ ഭവനങ്ങള്‍ക്ക് ഈയാഴ്ചതന്നെ അംഗീകാരം നല്‍കുമെന്ന് ഇസ്രായേല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അനധികൃത കുടിയേറ്റങ്ങള്‍ക്ക്​ ഇസ്രായേല്‍ സര്‍ക്കാറിന്‍െറ കീഴിലുള്ള ജറൂസലം ലോക്കല്‍ പ്ളാനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്മിറ്റിയാണ് പ്രമേയം വന്നതിനുശേഷം ഈ തീരുമാനങ്ങള്‍ കൈകൊണ്ടത്. ഒന്നരമാസത്തിനിടെ, കിഴക്കന്‍ ജറൂസലമില്‍ ആയിരത്തിലകം കുടിയേറ്റ ഭവനങ്ങള്‍ക്ക് ഈ കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്​ചയായിരുന്നു ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന നിയമവിരുദ്ധ കുടിയേറ്റങ്ങൾ നിര്‍ത്തിവെക്കണമെന്ന പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കിയത്​. 14 രാജ്യങ്ങൾ ഫലസ്​തീന്​ അനുകൂലമായി വോട്ട്​ചെയ്​തപ്പോൾ അമേരിക്ക വോ​െട്ടടുപ്പിൽ നിന്ന്​ വിട്ടുനിന്നു.

ഖുര്‍ആന്‍ മന:പാഠമാക്കി കർണാടക മന്ത്രിയുടെ മകള്‍; ആഘോഷമാക്കി സാമൂഹികമാധ്യമങ്ങൾ


ബംഗളൂരു: കർണാടക മന്ത്രി യു.ടി. ഖാദറിന്‍െറ മകള്‍ വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കി. പതിമൂന്നുകാരി ഹവ്വ നസീമ ‘ഹാഫിള’യാത് ആഘോഷമാക്കി സോഷ്യല്‍ മീഡിയ. മംഗളൂരുവിലെ ടി.എം.എ പൈ ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ മന്ത്രിയുടെ മകള്‍ ഹവ്വ നസീമ ഖുര്‍ആനിലെ മുഴുവന്‍ സൂക്തങ്ങളും പാരായണം ചെയ്ത് കേള്‍പ്പിച്ചപ്പോള്‍ കേള്‍ക്കാനത്തെിയവര്‍ അഭിനന്ദനങ്ങളുമായി ആ കുട്ടിയെ സ്വീകരിച്ചത്. വാട്ട്സ്ആപിലും ഫെയ്സ്ബുക്കിലുമെല്ലാം ഹവ്വ നസീമ താരമായി. നേട്ടത്തിന് കാരണക്കാരനായ മന്ത്രിക്കും അഭിനന്ദനങ്ങളേറെ ലഭിച്ചു. 
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുംബത്തോടൊപ്പം മക്കയില്‍ ഹജ്ജിന് പോയപ്പോള്‍ യു.ടി. ഖാദര്‍ നേര്‍ന്ന നേര്‍ച്ചയാണ് മകളെ ഹാഫിളാക്കാമെന്ന്. കൊച്ചുകുട്ടിയായിരുന്ന ഹവ്വയെ ഹജ്ജ് കര്‍മത്തിനിടെ തിരക്കില്‍പെട്ട് കാണാതായപ്പോഴാണ് അവളെ കിട്ടിയാല്‍ ‘ഹാഫിള’യാക്കാമെന്ന് നേര്‍ന്നത്. കോണ്‍ഗ്രസ് നേതാവും സമ്പന്ന കുടുംബത്തിലെ അംഗവുമായ ഖാദര്‍, കുട്ടി വളര്‍ന്നപ്പോള്‍ തന്‍െറ നേര്‍ച്ച പാലിക്കാന്‍ ശ്രമമാരംഭിച്ചു. അഞ്ചാം ക്ളാസ് വരെ ഒൗപചാരിക പഠനത്തിന് ശേഷം ഖുര്‍ആന്‍ മന:പാഠമാക്കാന്‍ കാസകോട് അടുക്കത്തുബയലിലെ മദ്റസത്തുല്‍ ബയാനില്‍ ചേര്‍ത്തു. നിര്‍ധനരും അനാഥരുമായ കുട്ടികള്‍ക്കൊപ്പം യത്തീംഖാനയിലായിരുന്നു താമസം. പിന്നീട് മംഗളൂരുവിലെ കൊനേജയിലുള്ള തന്‍ഫീസുല്‍ ഖുര്‍ആന്‍ വിമന്‍സ് കോളജിലായി പഠനം. 42 മാസം കൊണ്ട് ഹവ്വ ഖുര്‍ആന്‍ മന:പാഠമാക്കുകയും ഹദീസുകളില്‍ അവഗാഹം നേടുകയും ചെയ്തു. മദീനയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിന് ചേരുകയാണ് ഹവ്വയുടെ മോഹം.

മൗലാന വേഷം കെട്ടി മുസ് ലിം യുവാക്കളെ വശീകരിക്കാന്‍ ഐ.ബി ശമ്പളവും ഫോണും നല്‍കി



ന്യൂഡല്‍ഹി: തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതിനും ഇന്‍റലിജന്‍സ് ബ്യൂറോ ഓഫിസര്‍ പ്രതിമാസ ശമ്പളവും ഫോണും നല്‍കി സമ്മര്‍ദം ചെലുത്തിയതായി നിരപരാധിയെന്നു കണ്ടു കോടതി വിട്ടയച്ചയാളുടെ വെളിപ്പെടുത്തല്‍.
സി.ബി.ഐ ഇടപെടലില്‍ ഐ.ബിക്ക് വിവരംനല്‍കുന്ന ഇന്‍ഫോര്‍മര്‍മാരാണെന്നു വ്യക്തമായതിനെ തുടര്‍ന്ന് പത്തുവര്‍ഷത്തെ വിചാരണത്തടവിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച കോടതി വിട്ടയച്ച ഇര്‍ശാദ് അലി എന്ന ബിഹാറുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തത്തെിയത്. 2005ല്‍ പിടിയിലായശേഷം പലതരം പീഡനങ്ങള്‍ക്ക് വിധേയനായി പുറത്തുവരുമ്പോള്‍ മാതാവും പിതാവും മകളും നഷ്ടമായിരുന്നു ഇര്‍ശാദ് അലിക്ക്.
‘‘അറസ്റ്റ് ചെയ്യപ്പെട്ട് ഒരു വര്‍ഷത്തിനകം മാതാവ് മരിച്ചു. മരണം വരെ അവര്‍ നീതിതേടി പൊലീസ് സ്റ്റേഷനുകളും കോടതികളും കയറിയിറങ്ങി- കിട്ടിയത് അവഹേളനം മാത്രം.  കിട്ടിയ ഓരോ ചില്ലിക്കാശും എന്‍െറ മോചനത്തിനു വിനിയോഗിച്ച പിതാവ് മുഹമ്മദ് യൂനുസ് ഈ വര്‍ഷമാദ്യമാണ് മരണപ്പെട്ടത്. ജയിലിലടക്കുമ്പോള്‍ ആറുമാസം മാത്രമുണ്ടായിരുന്ന കുഞ്ഞുമോള്‍ ആയിഫ ഡിഫ്തീരിയ ബാധിച്ച് 2013ല്‍ മരിച്ചു. ജീവിതം വിധിക്ക് സമര്‍പ്പിക്കുകയായിരുന്നു ഞാന്‍’’ -ഇര്‍ശാദ് അലി പറയുന്നു.    
50 വര്‍ഷം മുമ്പ് ദര്‍ഭംഗയിലെ പൈഗമ്പര്‍പൂരില്‍നിന്ന് ഡല്‍ഹിയിലേക്ക് ജോലിതേടി പോന്നതായിരുന്നു അലിയുടെ പിതാവ് മുഹമ്മദ് യൂനുസ്. അലിയെ നാട്ടിലെ പള്ളിക്കൂടത്തില്‍ ചേര്‍ത്തെങ്കിലും ജ്യേഷ്ഠന്‍ നൗഷാദിനെ കൊലക്കേസില്‍ പൊലീസ് പിടിച്ചതോടെ 1991ല്‍ അലി ഡല്‍ഹിയിലേക്ക് വണ്ടി കയറി. ജ്യേഷ്ഠന്‍ പിന്നീട് പരോളിലിറങ്ങിയെങ്കിലും പൊലീസ് ഭീകരവാദ കേസില്‍ ഉള്‍പ്പെടുത്തി പിന്നെയും പിടികൂടി. ഈ കേസ് വിട്ടുപോയെങ്കിലും നൗഷാദിനെതിരെ ഭീകരപ്രവര്‍ത്തനം ചുമത്തിയത് നിലനിന്നു.
1996ല്‍ അലിയേയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പത്തുദിവസം തടവിലിട്ടു. നൗഷാദ് ഭീകരനായതിനാല്‍ അനിയനും അതു തന്നെയാണെന്നായിരുന്നു പൊലീസിന്‍െറ കണ്ടുപിടിത്തം. മാതാവ് കോടതിയെ സമീപിച്ചതോടെ ഇവരെ വിട്ടയച്ചു. നാലുമാസത്തിനു ശേഷം ക്രൈംബ്രാഞ്ച് അലിയെ കസ്റ്റഡിയിലെടുത്ത് എട്ടുദിവസം കൊടും പീഡനത്തിനിരയാക്കി.  
2001ല്‍ ഐ.ബി ഉദ്യോഗസ്ഥനായ മാജിദ് ദീന്‍ നൗഷാദിനെ ജയിലിലും അലിയെ പുറത്തും ഇന്‍ഫോര്‍മര്‍മാരാക്കാമെന്നു പറഞ്ഞു. അലിക്ക് പ്രതിമാസം 5000 രൂപ വാഗ്ദാനം ചെയ്തു. മൊബൈല്‍ ഫോണും നല്‍കി. നൗഷാദ് നല്‍കുന്ന വിചാരണത്തടവുകാരുടെ വിവരങ്ങള്‍ അലി, മാജിദിനത്തെിച്ചു. ഇങ്ങനെ മൂന്നുവര്‍ഷം കടന്നുപോയി. എന്നാല്‍, മാജിദ് സംതൃപ്തനായിരുന്നില്ല. ‘‘മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിലേക്ക് ‘മൗലാന’യായി ചെല്ലാന്‍ എന്നോടാവശ്യപ്പെട്ടു. യുവാക്കളെ വശീകരിച്ച് പേരിനൊരു ഭീകരസംഘമുണ്ടാക്കി യോഗം വിളിച്ചുകൂട്ടാനായിരുന്നു നിര്‍ദേശം.  റെയ്ഡ് നടത്തി യുവാക്കളെ പിടികൂടുമ്പോള്‍ മാസ്റ്റര്‍മൈന്‍ഡായ ഞാന്‍ രക്ഷപ്പെടുന്നു. ഓപറേഷനെക്കുറിച്ച് പിന്നെയൊരു സംശയവുമുയരില്ല’’ - ഇര്‍ശാദ് പദ്ധതി അനുസ്മരിക്കുന്നു.  
2004ല്‍ ഫയാസ് എന്ന കശ്മീരിയെ അലിക്ക് പരിചയപ്പെടുത്തി. അയാളും ഐ.ബിക്കുവേണ്ടി പണിയെടുക്കുകയായിരുന്നു. ഇവരോട് ജമ്മുവിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനായി നിര്‍ദേശം. ഭാര്യ വിലക്കിയതിനാല്‍ അലി കൂട്ടാക്കിയില്ല. ഇതോടെ ഐ.ബി ഓഫിസര്‍മാരുടെ ഭാവം മാറി.
2005 ഡിസംബര്‍ 12ന് ദൗല കുവാനിലെ ഓഫിസിലേക്ക് വിളിപ്പിച്ചു.  കണ്ണ് മൂടിക്കെട്ടി അലിയെ ചെങ്കോട്ടക്കടുത്ത് കൊണ്ടുപായി. നവാബ് എന്നുവിളിക്കുന്ന അലിയുടെ സുഹൃത്ത് മഅ്രിഫ് ഖാനെയും അവിടെയത്തെിച്ചു.
2006 ഫെബ്രുവരി ഒമ്പതിന് ഇവരെ പിടികിട്ടാപ്പുള്ളികളാക്കി മാധ്യമങ്ങളില്‍ ലുക്ക്ഒൗട്ട് നോട്ടീസ് വന്നു. ആ ദിവസം ഇവരെ ഹരിയാനയിലെ കര്‍ണാല്‍ ബൈപാസില്‍ കൊണ്ടുപോയി ജമ്മുവില്‍നിന്നുള്ള ബസിലത്തെിയ കശ്മീരികളാണെന്ന കഥ ചമച്ച് അറസ്റ്റ് ചെയ്തു. രണ്ടു ഭീകരര്‍ പിടിയിലായതായി വാര്‍ത്തകള്‍ വന്നു. ഇരുവരെയും ജയിലിലടച്ചു.
അലിക്കൊപ്പം പിടിയിലായ ഇന്‍ഫോര്‍മര്‍ നവാബിന്‍െറ സഹോദരന്‍ ഡല്‍ഹി ഹൈകോടതിയെ സമീപിച്ചതോടെയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 2008 നവംബര്‍ 11ന് സി.ബി.ഐ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. മാജിദിന്‍െറയും ഐ.ബി ഉദ്യോഗസ്ഥരുടെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ ലാന്‍ഡ് ലൈനില്‍നിന്നുമൊക്കെ അലിയുടെ മൊബൈല്‍ഫോണിലേക്ക് വന്ന കാളുകള്‍ തെളിവുകളായി.
അലിയും നവാബും ഇന്‍ഫോര്‍മര്‍മാരാണെന്ന് സ്ഥിരീകരിച്ച സി.ബി.ഐ വ്യാജ കേസ് സൃഷ്ടിച്ചവര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ നല്‍കി. എന്നാല്‍, ഉദ്യോഗസ്ഥരും സര്‍ക്കാറും എതിര്‍ ന്യായവാദങ്ങള്‍ ഉയര്‍ത്തി. സത്യത്തിന്‍െറ പുലര്‍ച്ചയില്‍ മോചനം വന്നണയാന്‍ പിന്നെയും ആറു കൊല്ലം കാത്തിരിക്കേണ്ടിവന്നു. ‘‘ഈ മോചനത്തിന് എന്തര്‍ഥം? ഈ ക്രൂരത ആരും ചര്‍ച്ചപോലും ചെയ്തില്ല. സര്‍ക്കാറില്‍നിന്ന് ഒരു ക്ഷമാപണം പോലുമുണ്ടായില്ല’’ -തന്നെ കണ്ട മാധ്യമപ്രവര്‍ത്തകനോട് അലി പരിഭവപ്പെട്ടു.

റെക്കോര്‍ഡ് തീര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍


കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കൂട്ടമായി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയപ്പോള്‍ പിറന്നത് മറ്റാര്‍ക്കും അവകാശപ്പെടനാനില്ലാത്തരു നേട്ടം. കഴിഞ്ഞ സീസണിനേക്കാള്‍ ഒരു ലക്ഷത്തോളം കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. മറ്റു വേദികളിലെല്ലാം ആരാധകര്‍ കുറഞ്ഞപ്പോഴാണ് ബ്ലാസ്റ്റേഴ്‌സിനോടുള്ള സ്‌നേഹം ആരാധകര്‍ ഒരിക്കല്‍ കൂടി പ്രകടമാക്കിയത്.
ഐഎസ്എല്‍ മൂന്നാം സീസണില്‍ 3,44,054 കാണികളാണ് അന്ന് കൊച്ചിയില്‍ എത്തിയിരുന്നതെങ്കില്‍ ഇക്കുറി 4,44,087 ആയാണ് ഉയര്‍ന്നത്. കൂടാതെ കാണികള്‍ കൂടുതല്‍ പ്രെഫഷനലാകുന്നതിനും കൊച്ചി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ആദ്യ ഘട്ടത്തില്‍ ബ്ലസ്റ്റേഴ്സിന് ചില തോല്‍വികള്‍ പിണഞ്ഞ് പിറകിലായപ്പോഴും ആരാധകര്‍ പിന്മാറിയില്ല.അതേസമയം ബ്ലാസ്‌റ്റേഴ്‌സിന്റെ എവെ മത്സരങ്ങളിലും ആരാധകര്‍ ഇരമ്പിയെത്തി.
നോര്‍ത്ത് ഈസ്റ്റുകാരുടെ തട്ടകത്തില്‍ വരെ മഞ്ഞപ്പട സാന്നിധ്യമറിയിച്ചു. ഡല്‍ഹിയുമായി നടന്ന രണ്ടാം പാദ സെമി മത്സരത്തില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് വിലക്ക് ഭീഷണി വരെ വന്നിരുന്നു എന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. ഫുട്‌ബോളിനോടും ബ്ലാസ്റ്റേഴിസിനോടും വര്‍ധിച്ചുവരുന്ന പിന്തുണയായാണ് കാണികളുടെ സ്‌നേഹവായ്പുകളെ കാണുന്നത്. അതേസമയം മറ്റു ടീമുകളുടെ പിന്തുണയില്‍ കാര്യമായ ഇടിവ് സംഭവിച്ചു.

രാജ്യത്തെ 95 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് അന്യം





ന്യൂഡല്‍ഹി: രാജ്യത്തെ 95 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോഴും അന്യമാണെന്ന് പഠനം. ക്യാഷ്‌ലെസ് ഇക്കണോമിക്കായി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിരന്തരം രംഗത്തെത്തുമ്പോഴാണ്, അടിസ്ഥാന സൗകര്യ മേഖലയിലെ അപര്യാപ്തത തുറന്നു കാട്ടുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. വ്യവസായികളുടെ സംഘടനയായ അസോച്ചം വ്യവസായ മേഖലയിലെ ഓഡിറ്റിങ്, കണ്‍സള്‍ട്ടി സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡിലോയിറ്റിയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ചൈന തന്നെയാണ് ഈ രംഗത്ത് ഒന്നാമത്. ഇന്റര്‍നെറ്റ് സേവനങ്ങളുടെ ലഭ്യത കണക്കിലെടുക്കുമ്പോള്‍ ചൈനയേക്കാള്‍ പിറകിലാണ് ഇന്ത്യ. 35 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഉള്ളത്. ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെ പരിമിതി, സ്മാര്‍ട് ഫോണുകള്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഡിവൈസുകളുടെ ഉയര്‍ന്ന വില, പ്രതിമാസ ഡാറ്റാ പാക്കേജുകളുടെ കൂടിയ നിരക്ക് എന്നിവയെല്ലാമാണ് ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതില്‍ ഇന്ത്യക്കു മുന്നിലെ പ്രധാന തടസ്സങ്ങള്‍- സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള തന്ത്രപരമായ നടപടികള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അധിനിവേശ വിരുദ്ധ പ്രമേയം; ഫലസ്തീന് പുതുജീവന്‍


റാമല്ല: അനധികൃത കുടിയേറ്റങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഇസ്രാഈലിനോട് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതിയില്‍ പാസായത് ഫലസ്തീന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ശുഭപ്രതീക്ഷ നല്‍കുന്ന നീക്കമെന്നാണ് യു.എന്‍ നടപടിയെ ഫലസ്തീന്‍ പ്രസിഡണ്ട് മെഹ്്മൂദ് അബ്ബാസ് വിശേഷിപ്പിച്ചത്. ഫതഹ് പാര്‍ട്ടി നേതാക്കളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തമാസം ഫ്രാന്‍സില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ് രാഷ്ട്ര തലവന്മാരുടെ സമ്മേളനമാണ് അടുത്ത ലക്ഷ്യമെന്നും മെഹ്്മൂദ് അബ്ബാസ് വ്യക്തമാക്കി.
ജനുവരി 15നാണ് മിഡില്‍ ഈസ്റ്റ് സമ്മേളനം. ലോകാരഷ്ട്രങ്ങളുടെയും യു.എന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെയും പിന്തുണയോടെ ഇസ്രാഈല്‍ അധിനിവേശത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ക്ക് യു.എന്‍ പ്രമേയം കരുത്തു പകരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീനിലെ എല്ലാ അനധികൃത കുടിയേറ്റങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ ദിവസമാണ് യു.എന്‍ രക്ഷാ സമിതി എതിര്‍പ്പില്ലാതെ പാസാക്കിയത്. എക്കാലത്തും യു.എന്നില്‍ തങ്ങളെ സംരക്ഷിച്ചിരുന്ന അമേരിക്ക പോലും കൈവിട്ടത് അന്താരാഷ്ട്ര തലത്തില്‍ ഇസ്രാഈലിന് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്താരാഷ്ട്ര വേദികളില്‍നിന്ന് പിന്തുണ തേടാന്‍ ഫലസ്തീന്‍ നീക്കം സജീവമാക്കുന്നത്. അതേസമയം ഫലസ്തീന്‍ നീക്കത്തെ എതിര്‍ത്ത് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നതന്യാഹു രംഗത്തെത്തിയിട്ടുണ്ട്. നേരിട്ടുള്ള ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടൂവെന്നും ഇതിനായി മെഹ്്മൂദ് അബ്ബാസിനെ ചര്‍ച്ചക്ക് ക്ഷണിക്കുന്നതായും നതന്യാഹു വ്യക്തമാക്കി. എന്നാല്‍ അനധികൃത കുടിയേറ്റങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാതെ ഇസ്രാഈലുമായി നേരിട്ടുള്ള ഒരു ചര്‍ച്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഫലസ്തീന്‍ ഭരണകൂടം.
അതേസമയം യു.എന്‍ പ്രമേയം ഇസ്രാഈലിന് അന്താരാഷ്ട്ര നിര്‍ദേശങ്ങള്‍ ലംഘിക്കാനുള്ള മറ്റൊരു മാര്‍ഗം മാത്രമാണെന്ന് ജറൂസലേം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ- നിയമ സഹായ വേദിയായ ജറൂസലേം ലീഗല്‍ എയ്ഡിന്റെ ഡയരക്ടര്‍ റമി സലേഹ് പറഞ്ഞു. 2016ല്‍ 1600 കുടിയേറ്റ ഭവനങ്ങളാണ് അധിനിവിഷ്ട ഫലസ്തീനില്‍ ഇസ്രാഈല്‍ പണി കഴിപ്പിച്ചത്. 2014ലെ അനധികൃത നിര്‍മാണങ്ങളുടെ നാലിരട്ടി വരുമിത്. 618 കുടിയേറ്റ കെട്ടിടങ്ങള്‍ കൂടി നിര്‍മ്മിക്കുന്നതിന് ജറൂസലേം ലോക്കല്‍ പ്ലാനിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി അനുമതി നല്‍കിയതായാണ് ഇസ്രാഈലി ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും റമി സലേഹ് പറഞ്ഞു. അതുകൊണ്ടുതന്നെ യു.എന്‍ പ്രമേയം കൊണ്ട് മാത്രം ഇസ്രാഈലിനെ തടയാനാവില്ല. പകരം യു.എന്‍ രക്ഷാ സമിതി പ്രമേയം ധിക്കരിച്ചതിന് അന്താരാഷ്ട്ര കോടതിയില്‍ ഇസ്രാഈലിനെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ യു.എന്‍ തയ്യാറാവണം. അതിനെ മാത്രമാണ് ഈസ്രാഈല്‍ ഭരണകൂടത്തിന് തെല്ലെങ്കിലും ഭയം. അന്താരാഷ്ട്ര കോടതിയില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടുന്നതോടെ ഇസ്രാഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വഴി തെളിയുമെന്നും ഇത് ഫലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുമെന്നും റമി സലേഹ് കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്രസഭക്കെതിരെ ട്രംപ്; നേരം പോക്കിനുള്ള ക്ലബ് മാത്രമെന്ന്



വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭക്കെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ആളുകള്‍ക്കു ഒത്തുകൂടി സംസാരിക്കാനും നേരംപോക്കിനുമുള്ള ക്ലബ് മാത്രമാണ് യു.എന്‍ എന്ന് ട്രംപ് ആരോപിച്ചു. യു.എന്നിന് വലിയ സാധ്യതകളുണ്ടെങ്കിലും നിലവില്‍ അതിന്റെ പ്രവര്‍ത്തനം ലോകരാഷ്ട്രങ്ങളുടെ നന്മക്കു വേണ്ടി ഉതുകുന്നില്ല. നിലവില്‍ ആളുകള്‍ക്കു വര്‍ത്തമാനം പറഞ്ഞ് രസിക്കാനുള്ള ക്ലബ് മാത്രമാണ് യു.എന്‍ എന്നും ട്രംപ് ട്വിറ്ററിലൂടെ ആരോപിച്ചു. ഒബാമ ഭരണകൂടം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ഇസ്രാഈലിനെതിരെ രക്ഷാസമിതി പ്രമേയം പാസാക്കിയ സംഭവത്തിനു പിന്നാലെയാണ് ഐക്യരാഷ്ട്രസഭയെ പരിഹസിച്ച് ട്രംപിന്റെ ട്വീറ്റ്. പ്രമേയം വീറ്റോ ചെയ്യാന്‍ ട്രംപ് പരസ്യമായി ആവശ്യപ്പെട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എന്നാല്‍ താന്‍ അധികാരത്തിലേറുന്ന ജനുവരി 20നു ശേഷം ഐക്യരാഷ്ട്രസഭയില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

അജ്മീര്‍-സിയാല്‍ദ എക്‌സ്പ്രസ് പാളം തെറ്റി; രണ്ടു മരണം


കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടു മരണം. കാന്‍പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ റൂറക്കു സമീപം അജ്മീര്‍-സിയാല്‍ദ എക്‌സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ 5.20നാണ് അപകടമുണ്ടായത്. ഗാര്‍ഡ് ഉള്‍പ്പെടെ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ജില്ലാ ഭരണകൂടത്തിന്റെയും റെയില്‍വെയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.
_a64833cc-ccac-11e6-a1a7-f672457d0d7f
സംഭവത്തെത്തുടര്‍ന്ന് കാന്‍പൂര്‍ വഴിയുള്ള ട്രയിന്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകരും അധികൃതരും സ്ഥലത്തെത്തിയതും അപകടത്തിന്റെ ഭീകരത കുറച്ചതായി റെയില്‍വെ അധികൃതര്‍ പറഞ്ഞു. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി റെയില്‍വെ വിഭാഗം അറിയിച്ചു.
_e07ed3fc-ccac-11e6-a1a7-f672457d0d7f
കാന്‍പൂരിലെ ദെഹത് ജില്ലയില്‍ 140 പേരുടെ ജീവനെടുത്ത ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് അപകടം നടന്ന് ഒരു മാസം കഴിയുമ്പോഴാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. നവംബര്‍ 20ന് നടന്ന അപകടത്തില്‍ 200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Saturday, 17 December 2016

ഇംഗ്ലണ്ട്​ 477 റൺസിന്​​ ഒാൾ ഒൗട്ട്​ ​


ചെന്നൈ: ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ്​ ടെസ്​റ്റിൽ  ഇംഗ്ലണ്ട്​ 477 റൺസിന്​ പുറത്ത്​. ​ആദിൽ റാഷിദി​െൻറയും ലിയാം ഡാവ്​സണി​െൻറയും കൂട്ടുകെട്ടാണ്​ ഇംഗ്ലണ്ടിനെ മികച്ച സ്​കോറിൽ  എത്തിച്ചത്​.
നാല്​ വിക്കറ്റിന്​ 283  എന്ന നിലയിലാണ്​ ഇംഗ്ലണ്ട്​ രണ്ടാം ദിനം ബാറ്റിങ്​ ആരംഭിച്ചത്​​. റാഷിദ്​ 60 റൺസെടുത്ത്​ നേരത്തെ തന്നെ പുറത്തായി. ഡാവ്​സൺ 66 റൺസെടുത്ത്​ പുറത്താകാതെ നിന്നു.  ഡാവ്​സൺ മികച്ച ​സ്​കോറിനായി ശ്രമിച്ചുവെങ്കിലും വാലറ്റത്തി​െൻറ പിന്തുണ ലഭിക്കാത്തതിനാൽ ഇംഗ്ലണ്ട്​ 477 റൺസിൽ ഒതുങ്ങുകയായിരുന്നു. ഇന്ത്യക്കായി രവിന്ദ്ര ജഡേജ, ഉമേഷ്​ യാദവ്​ എന്നിവർ മൂന്ന്​ വിക്കറ്റ്​ വീതം വീഴ്​ത്തി.

കള്ളപ്പണം വെളുപ്പിക്കൽ: രണ്ട്​ ആർ.ബി.​​െഎ ഉദ്യോഗസ്​ഥർ അറസ്​റ്റിൽ


ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന കേസിൽ രണ്ട്​ ആർ.ബി​​.െഎ ഉദ്യോഗസ്​ഥരെ സി.ബി​.െഎ അറസ്​റ്റ്​ ചെയ്​തു. കാഷ്യർ വിഭാഗത്തി​ലെ സീനിയർ സ്​പെഷ്യൽ അസിസ്​റ്റ​ൻറ്​ ഒഫീസറും അസിസ്​റ്റൻറ്​ ഒഫീസറുമാണ്​ അറസ്​റ്റിലായത്​.
കഴിഞ്ഞ വ്യാഴാഴ്​ചയും കളപ്പണം വെളുപ്പിച്ച കേസിൽ ആർ.ബി.​െഎ ഉദ്യോഗസ്​ഥനെ സി.ബി.​െഎ അറസ്​റ്റ്​ ചെയ്​തിരുന്നു.

പാമ്പോറിൽ ഭീകരാക്രമണം: മൂന്ന് സൈനികർ കൊല്ലപ്പെട്ടു



ശ്രീനഗർ: പാമ്പോറിൽ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഇന്നുച്ചയോടെ പുൽവാമ ജില്ലയിലെ പാമ്പോറിൽ ശ്രീനഗർ-ജമ്മു ദേശീയപാതയിൽ വെച്ചാണ് ആക്രമണമുണ്ടായത്. സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
പ്രദേശത്തും അടുത്തുള്ള താമസസ്ഥലങ്ങളിലും ഭീകരർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

കേരളത്തിനു നിരാശ സമ്മാനിച്ച് തുലാവര്‍ഷവും പിന്‍വാങ്ങുന്നു


പത്തനംതിട്ട: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിനു പിന്നാലെ വടക്ക് കിഴക്കന്‍ മണ്‍സൂണും കേരളത്തിനു സമ്മാനിച്ചത് നിരാശ. വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇനി മഴ കിട്ടില്ളെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. വെള്ളിയാഴ്ചവരെ തുലാമഴയില്‍ 61.1 ശതമാനത്തിന്‍െറ കുറവുണ്ട്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ 34 ശതമാനം കുറവുണ്ടായി. തുലാമഴയും ചതിച്ചതോടെ ഇത്തവണ കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങും.
ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31വരെ നീളുന്ന തുലാവര്‍ഷത്തില്‍ 480.7 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍, ഒരിടത്തും ഇത്തവണ കാര്യമായ മഴ ലഭിച്ചിട്ടില്ല. ഇനിയുള്ള ദിവസങ്ങളില്‍ മഴ പെയ്യാനുള്ള സാധ്യതയില്ളെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റ വിലയിരുത്തല്‍. തുലാമഴയെ സ്വാധീനിക്കുന്ന മൂന്നു ഘടകങ്ങളും അനുകൂലമല്ളെന്ന് ചെന്നൈയിലെ മേഖല കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഡയറക്ടര്‍ പി.എസ്. ബിജു പറഞ്ഞു.
പസിഫിക് സമുദ്രത്തിലെ താപനിലയും മാഡന്‍ ജൂലിയന്‍ തരംഗങ്ങളും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡൈപ്പോളുമാണ് തുലാമഴയെ സ്വാധീനിക്കുന്നത്. ഇതു മൂന്നും അനുകൂലമല്ല. അറബി ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നുവെങ്കിലും അതു ഒമാനിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. അന്തരീക്ഷത്തില്‍ തണുപ്പില്ലാത്തതിനാല്‍ ന്യൂനമര്‍ദം കേരളത്തിലേക്ക് നീങ്ങില്ല. അന്തരീക്ഷത്തില്‍ ചൂടുണ്ടെങ്കില്‍ മാത്രമാണ് മഴക്കാറ്റ് എത്തുക.
ചെന്നൈയില്‍ വീശിയ വര്‍ദക്കൊപ്പം കേരളത്തില്‍ മഴ ലഭിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല. ചെന്നൈയിലും കാറ്റാണ് വീശിയത്. മഴ കുറവായിരുന്നു. കാറ്റ് തീരത്തേക്ക് കയറിയാല്‍ അതിന്‍െറ ഗുണം കിട്ടേണ്ടത് കേരളത്തിനാണെങ്കിലും അന്തരീക്ഷത്തിലെ തണുപ്പ് തടസ്സമാകുകയാണ്. ഫലത്തില്‍ ഇത്തവണത്തെ മഴ അവസാനിച്ചുവെന്ന് കരുതാം.
തെക്കന്‍ കേരളത്തില്‍ ശക്തമായി പെയ്യേണ്ടതാണ് തുലാവര്‍ഷം. എന്നാല്‍, തിരുവനന്തപുരം ജില്ലയില്‍ 78.8 ശതമാനത്തിന്‍റ കുറവാണ് വെള്ളിയാഴ്ചവരെ രേഖപ്പെടുത്തിയത്. കണ്ണൂരില്‍ -75, കാസര്‍കോട് -78, കോഴിക്കോട് -82, മലപ്പുറം -73 എന്നിങ്ങനെ ശതമാനക്കണക്കില്‍ മഴ കുറഞ്ഞത്. 2039.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവ കാലവര്‍ഷവും ഇത്തവണ എല്ലാ ജില്ലകളിലും കുറവായിരുന്നു. 

യു.എസ്​ ​അന്തർവാഹിനി ഡ്രോൺ ​ചൈന പിടിച്ചെടുത്തു


വാഷിങ്​ടൺ: യു.എസിന്‍റെ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോൺ ചൈനീസ്​ യുദ്ധക്കപ്പൽ പിടിച്ചെടുത്തു. സൗത്​ ചൈന കടലിലെ അന്താരാഷ്​ട്ര ജലമേഖലയിൽ വിന്യസിച്ചിരുന്ന ​​ഡ്രോൺ ആണ്​ പിടിച്ചെടുത്തത്​.
സംഭവത്തെ തുടർന്ന്​ അമേരിക്കൻ നയതന്ത്രജ്​ഞർ പ്രതിഷേധം അറിയിച്ചതായും അന്തർവാഹനി ഡ്രോൺ തിരികെ നൽകാനും ആവശ്യപ്പെട്ടതായും ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്​ റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു.  
വ്യാഴാഴ്​ച ഫിലിപ്പീൻസിലെ വടക്ക്​ പടിഞ്ഞാറ്​ ഉൾക്കടലിലും സമാന സംഭവം റിപ്പോർട്ട്​ ചെയ്​തിരുന്നു. തർക്കമേഖലയായ സൗത്​ ചൈന കടലിൽ ചൈന സേനാവിന്യാസം വർധിപ്പിച്ചതും വലിയ ആശങ്കക്ക്​ കാരണമായിരുന്നു.

ഐ.എസ്.എല്‍ ഫൈനല്‍: ടിക്കറ്റ് തീര്‍ന്നു; പ്രതിഷേധവുമായി ഫുട്ബാള്‍ പ്രേമികള്‍


കൊച്ചി: കേരള ബ്ളാസ്റ്റേഴ്സ് ഫൈനലില്‍ പ്രവേശിച്ചതോടെ ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന കലാശക്കളിയുടെ ടിക്കറ്റ് ചൂടപ്പംപോലെ വിറ്റുതീര്‍ന്നു. ഓണ്‍ലൈന്‍  ടിക്കറ്റുകള്‍ വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയും സ്റ്റേഡിയം ബോക്സ് ഓഫിസ് ടിക്കറ്റുകള്‍ ഉച്ചയോടെയുമാണ് വിറ്റുതീര്‍ന്നത്. വേറൊരിടത്തും ടിക്കറ്റ് വില്‍പനയില്ല.
ഇതത്തേുടര്‍ന്ന് മണിക്കൂറുകളോളം സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസിന് മുന്നില്‍ കാത്തുനിന്ന നിരവധി പേര്‍ ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങി. കുറഞ്ഞ ടിക്കറ്റുകള്‍ മാത്രമേ വില്‍പനക്ക് വെച്ചുള്ളൂ എന്നാരോപിച്ച് ഒരുവിഭാഗം ആരാധകര്‍ ബോക്സ് ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് സംഘം സ്ഥലത്തത്തെി.  അതേസമയം ബോക്സ് ഓഫിസ് കൗണ്ടര്‍ ശനിയാഴ്ച രാവിലെ വീണ്ടും തുറക്കുമെന്നാണ് സൂചന. അവശേഷിക്കുന്ന 5,000 ടിക്കറ്റുകള്‍ അന്ന് വില്‍പനക്ക് വെക്കുമെന്നാണ് അറിയുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും ബുധനാഴ്ച രാത്രി കേരളം ഫൈനലിലത്തെിയതോടെയാണ് ടിക്കറ്റുകള്‍ ശരവേഗത്തില്‍ വിറ്റുപോയത്.
കേരളം ജയിച്ചാല്‍ മാത്രം ടിക്കറ്റെടുക്കാമെന്ന ധാരണയില്‍ പലരും മുന്‍കൂര്‍ ബുക്ക് ചെയ്യാതെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, ഫൈനലിലത്തെിയതിന് തൊട്ടുപിന്നാലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ബ്ളാസ്റ്റേഴ്സ് ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു. ഡി, ബി ബ്ളോക്ക് ടിക്കറ്റുകള്‍ക്ക് പുറമേ നേരത്തെ 200 രൂപക്ക് വിറ്റിരുന്ന ഗാലറി ടിക്കറ്റുകളും ഇത്തവണ 300 രൂപക്കാണ് വിറ്റത്. എ, സി, ഇ ബ്ളോക്ക് ടിക്കറ്റുകള്‍ക്ക് 500 രൂപയായിരുന്നു വില. 500 രൂപയുടെ ഭൂരിഭാഗം ടിക്കറ്റുകളും ഓണ്‍ലൈനില്‍ തന്നെ വിറ്റുതീര്‍ന്നതിനാല്‍ 300 രൂപയുടെ ടിക്കറ്റുകള്‍ മാത്രമാണ് വ്യാഴാഴ്ച ബോക്സ് ഓഫിസില്‍ വില്‍പനക്കായി വെച്ചത്. എന്നാല്‍, രാവിലെ തന്നെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. പ്രധാന റോഡ് വരെ ക്യൂ നീണ്ടു. ടിക്കറ്റുകള്‍ കുറവായതിനാല്‍ ഒരാള്‍ക്ക് ഒരു ടിക്കറ്റ് മാത്രമേ നല്‍കൂ എന്ന അധികൃതരുടെ നിലപാട് സംഘര്‍ഷത്തിനിടയാക്കി. മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് പലര്‍ക്കും ടിക്കറ്റുകള്‍ സ്വന്തമാക്കാനായത്. പകുതിയോളം പേര്‍ ടിക്കറ്റ് വാങ്ങാനാവാതെ മടങ്ങി.
ഫൈനല്‍ വീക്ഷിക്കാന്‍ അനേകം വിശിഷ്ടാതിഥികള്‍ ഉണ്ടാവുമെന്നതിനാല്‍ വി.ഐ.പി  സീറ്റുകളും വി.വി.ഐ.പി ഭാഗത്തുള്ള ചെയര്‍ ടിക്കറ്റുകളും സംഘാടകര്‍ വെട്ടിക്കുറച്ചു. വി.വി.ഐ.പി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനായിരുന്നു ഇത്. അതിനാല്‍ 500 രൂപയുടെ കുറഞ്ഞ എണ്ണം ടിക്കറ്റുകള്‍ മാത്രമേ വില്‍പനക്കുണ്ടായുള്ളൂ. ഒൗദ്യോഗികമായി 55,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തിലുള്ളത്.

പാർട്ടി ഫണ്ടിന്​ ആദായ നികുതി നൽകേണ്ടെന്ന്​ ധനകാര്യ സെ​ക്രട്ടറി

ന്യൂഡല്‍ഹി: 500, 1000 രൂപയുടെ അസാധുനോട്ടുകള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉപാധികള്‍ക്ക് വിധേയമായി ആദായ നികുതിയിളവ് നല്‍കുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ പറഞ്ഞു. ഒരു വ്യക്തിയില്‍നിന്ന് 20000 രൂപയില്‍ താഴെ സ്വീകരിച്ച സംഭാവനകള്‍ക്ക് യഥാര്‍ഥ രേഖകള്‍ സമര്‍പ്പിച്ചാലാണ്  നികുതിയിളവ് ലഭിക്കുക. 20000ത്തിനു മുകളിലുള്ള സംഭാവന ചെക്ക്, ഡ്രാഫ്റ്റ് ആയി നല്‍കാനെ പാടുള്ളൂവെന്നാണ് നിലവിലെ നിയമം.

ബി.ജെ.പിക്ക് ഉള്‍ഭയം, പ്രതിപക്ഷത്ത് ഭിന്നത; ജനം പെരുവഴിയില്‍


ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതു മൂലമുള്ള ജനക്ളേശം യു.പി, പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമോ എന്ന ഉള്‍ഭയം ബി.ജെ.പിക്ക്. ഒരു മാസം നീണ്ട പാര്‍ലമെന്‍റ് സമ്മേളനം പൂര്‍ണമായും സ്തംഭിപ്പിച്ചതൊഴിച്ചാല്‍, പ്രതിപക്ഷത്ത് ഭിന്നത. രണ്ടു കൂട്ടര്‍ക്കുമിടയില്‍ ഒന്നര മാസമായി ജനം പെരുവഴിയിലെ ക്യൂവില്‍.
ഒരു മാസത്തിനകം കര്‍ഷക സംസ്ഥാനങ്ങളായ യു.പിയിലും പഞ്ചാബിലും അടക്കം അഞ്ചിടത്ത് നിയമസഭ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കും. പണഞെരുക്കം വോട്ടെടുപ്പില്‍ തിരിച്ചടിക്കുമെന്ന ആശങ്ക ബി.ജെ.പി നേതൃയോഗത്തില്‍ എം.പിമാര്‍ പ്രകടിപ്പിച്ചു. ആദ്യത്തെ ആവേശം ചോര്‍ന്നുവെന്നും  തൊഴിലും വരുമാനവും നഷ്ടപ്പെട്ട മാന്ദ്യസ്ഥിതി മാരകമായി പരിക്കേല്‍പിക്കാമെന്നുമുള്ള ഭീതി പ്രകടിപ്പിച്ച അവരോട്, ഇതിന്‍െറ നേട്ടങ്ങളെക്കുറിച്ച് വ്യാപക പ്രചാരണത്തിന് ഇറങ്ങാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നിര്‍ദേശം. 
സര്‍ക്കാറും ബി.ജെ.പിയും പ്രശ്നക്കുരുക്കിലാണെങ്കിലൂം അതു രാഷ്ട്രീയമായി മുതലാക്കാന്‍ കഴിയാതെ ഭിന്നിച്ച അവസ്ഥയിലാണ് പ്രതിപക്ഷം. പാര്‍ലമെന്‍റ് തുടര്‍ച്ചയായി സ്തംഭിപ്പിച്ചെങ്കിലും ജനകീയ പ്രശ്നം ഫലപ്രദമായി ഏറ്റെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിച്ചില്ല. നോട്ട് അസാധുവാക്കല്‍ റദ്ദാക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ ആവശ്യത്തില്‍ തുടങ്ങി, ചര്‍ച്ചക്ക് സര്‍ക്കാര്‍ സമ്മതിക്കുന്നില്ളെന്ന പരിദേവനം മാത്രമായി പാര്‍ലമെന്‍റിലെ പ്രതിഷേധം അവസാനിച്ചു. പ്രതിപക്ഷനിര പല തട്ടില്‍ കളിച്ചപ്പോള്‍ സര്‍ക്കാറിന് തലയൂരല്‍ എളുപ്പമായി.
രാഷ്ട്രപതിയോട് തൃണമൂലും ആം ആദ്മി പാര്‍ട്ടിയും തുടക്കത്തില്‍ പരാതി പറയാന്‍ പോയപ്പോള്‍ ഒരുകൂട്ടം പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നെങ്കില്‍ പാര്‍ലമെന്‍റ് സമ്മേളന സമാപന ദിവസം രാഷ്ട്രപതി ഭവനിലേക്ക് നീങ്ങിയ കോണ്‍ഗ്രസ്, തൃണമൂല്‍, ജെ.ഡി.യു കക്ഷികള്‍ക്കൊപ്പം ഇടതും സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയ കക്ഷികളും സഹകരിച്ചില്ല. ഇടക്ക് ഗാന്ധിപ്രതിമക്കു മുമ്പില്‍ ധര്‍ണ നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുകൂടിയതു മുതല്‍ ഉണ്ടായിവന്ന സഹകരണം കോണ്‍ഗ്രസിന്‍െറ ഏകപക്ഷീയ നീക്കത്തില്‍ തട്ടിയാണ് തകര്‍ന്നത്.
സര്‍ക്കാറിനെതിരെ രോഷം പ്രകടിപ്പിക്കുമ്പോള്‍ തന്നെയാണ് വെള്ളിയാഴ്ച രാവിലെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംഘം പ്രധാനമന്ത്രിയെ കണ്ട് കര്‍ഷകപ്രശ്നത്തില്‍ നിവേദനം നല്‍കിയത്. സെപ്റ്റംബറില്‍ രാഹുല്‍ ഗാന്ധി യു.പിയില്‍ നടത്തിയ കാര്‍ഷിക യാത്രയുടെ തുടര്‍ച്ചയായുള്ള നിവേദനം യു.പി തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നതിന്‍െറ ഭാഗമായിരുന്നു. യു.പിയിലെ പ്രധാന കക്ഷികളായ സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും ഈ രാഷ്ട്രീയം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തിലുള്ള രാഷ്ട്രപതി ഭവന്‍ യാത്രയില്‍നിന്ന് വിട്ടുനിന്നു. തൃണമൂലിനൊപ്പം സമരം ചെയ്യാന്‍ പറ്റാത്ത സി.പി.എമ്മിന് പ്രതിപക്ഷസംഘത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അത് വീണുകിട്ടിയ അവസരമായി.
കള്ളപ്പണം മുതല്‍ ഡിജിറ്റല്‍ പേമെന്‍റ് വരെയുള്ള വിഷയങ്ങളിലേക്ക് തിരിച്ചുവിട്ട് പണഞെരുക്കം മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ജനങ്ങളുടെ ദുരിതവും സര്‍ക്കാര്‍ തീരുമാനങ്ങളിലെ പിഴവുകളും തുറന്നുകാട്ടാന്‍ ഐക്യമില്ലാത്ത പ്രതിപക്ഷത്തിന് സാധിച്ചില്ല. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിനു മുമ്പുതന്നെ രാജ്യമെമ്പാടും തുടങ്ങിയ ക്യൂവും നോട്ടുറേഷന്‍ സമ്പ്രദായവും ശീതകാല സമ്മേളനം അവസാനിച്ച് എം.പിമാര്‍ പിരിഞ്ഞുപോകുമ്പോഴും അനന്തമായി തുടരുകയാണ്.

സ്വകാര്യ ബസുകള്‍ക്ക് ഒരേനിറം വരുന്നു


മലപ്പുറം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നിറം ഏകീകരിക്കുന്നു. ഗതാഗതവകുപ്പ് ബസുടമകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ക്ക് നിര്‍ണിത നിറങ്ങള്‍ നല്‍കി സംസ്ഥാനത്തെ മുഴുവന്‍ ബസുകളുടെയും നിറം ഏകീകരിക്കും. ഇതിനായി സംസ്ഥാന ഗതാഗത അതോറിറ്റി ബസ് ഓപറേറ്റര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ്, പൊതുജനങ്ങള്‍ എന്നിവരില്‍നിന്ന് അഭിപ്രായം ക്ഷണിക്കാന്‍ തീരുമാനിച്ചു.
ഗതാഗത അതോറിറ്റിയുടെ അടുത്ത യോഗത്തില്‍ അഭിപ്രായങ്ങള്‍ സംയോജിപ്പിച്ച് പദ്ധതിക്ക് അംഗീകാരം നല്‍കുമെന്ന് ജോയന്‍റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
നിലവില്‍ മൂന്ന് നഗരങ്ങളില്‍ സിറ്റി ബസുകള്‍ അതത് ആര്‍.ടി ഓഫിസ് നിര്‍ണയിച്ചു നല്‍കിയ നിറങ്ങളിലാണ് സര്‍വിസ് നടത്തുന്നത്. തിരുവനന്തപുരത്ത് നീലയും കൊച്ചിയില്‍ ചുവപ്പും കോഴിക്കോട് പച്ചയും നിറങ്ങളാണ് സിറ്റി ബസുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം, മറ്റു സ്വകാര്യ ബസുകള്‍ വൈവിധ്യമാര്‍ന്ന നിറങ്ങളിലാണ് റോഡിലിറങ്ങുന്നത്. ഇത് അനാരോഗ്യ പ്രവണതകളിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷനുമായി സഹകരിച്ച് നിറം ഏകീകരിക്കുന്നതിന് മുന്നോട്ട് വന്നത്.
ചില സ്വകാര്യ ബസുകളുടെ ബോഡിയിലും ഗ്ളാസുകളിലും സിനിമ താരങ്ങളുടെ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ചില ബസുകളില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നു. ഇത്തരം പ്രവണതകള്‍ വര്‍ധിക്കുന്നത് മറ്റു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധ തിരിക്കാനും അപകടങ്ങള്‍ വര്‍ധിക്കാനും ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഏകീകൃത നിറം കൊണ്ടുവരുന്നത്. പ്രകൃതിക്ക് അനുഗുണമായതും കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്നതുമായ നിറം നിര്‍ദേശിക്കാന്‍ ബസുടമകളോട് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. വാഹനങ്ങളില്‍ നല്ല നിറങ്ങള്‍ വേണമെന്ന് മോട്ടോര്‍ വാഹന നിയമത്തിലെ 264ാം വകുപ്പ് അനുശാസിക്കുന്നുണ്ട്.
നേരത്തേ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്, ഫാസ്റ്റ് പാസഞ്ചര്‍, എക്സ്പ്രസ്, സൂപ്പര്‍ എക്സ്പ്രസ് എന്നിവ തിരിച്ചറിയാന്‍ കഴിയുംവിധം നിറങ്ങള്‍ വേണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനുപകരം സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ക്ക് മാത്രമായി വ്യത്യസ്ത നിറങ്ങള്‍ പരിമിതപ്പെടുത്താനാണ് തീരുമാനം. തീരുമാനം നടപ്പായാല്‍ നിലവിലെ ബസുകള്‍ക്ക് നിറം മാറാന്‍ ഫിറ്റ്നസ് സമയം വരെ അവസരം നല്‍കും.

മെസ്സി വിവാഹിതനാകുന്നു


അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലിയോണല്‍ മെസ്സി വിവാഹത്തിനൊരുങ്ങുന്നു. ബാല്യകാല സുഹൃത്ത് ആന്റനല്ലോ റോക്കുസ്സോയെയാണ് മെസ്സി വിവാഹം കഴിക്കുന്നത്. 2017-ല്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
3b671c9600000578-4036102-the_couple_pose_with_their_two_children_mateo_one_and_thiago_fou-a-5_1481798962976
മെസ്സിയുടെ കസിന്‍ വഴിയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് മെസ്സിയും റോക്കുസ്സോയും പരിചയപ്പെടുന്നത്. അര്‍ജന്റീനന്‍ മോഡലായ ആന്റനല്ലോയും മെസ്സിയും 2008മുതല്‍ ഒരുമിച്ചാണ് താമസം. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. രണ്ടുപേരും അടുത്ത ജൂലായില്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. മെസ്സിയുടെ ജന്‍മനാടായ അര്‍ജന്റീനയിലെ റൊസാരിയോയില്‍ ആയിരിക്കും വിവാഹം.
വിവാഹവാര്‍ത്ത മെസ്സിയുടെ ക്ലബ്ബായ ബാഴ്‌സിലോണയും മെസ്സിയുടെ ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍12ന് താരം റൊസാരിയോയില്‍ എത്തും. റൊസാരിയോയിലെ കത്തീഡ്രലായ അവര്‍ ലേഡി ഓഫ് റോസറിയില്‍ ആയിരിക്കും ചടങ്ങുകള്‍ നടക്കുക. പിന്നീട് മെസ്സിയുടെ വീട്ടില്‍ വിരുന്നുസല്‍ക്കാരം നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തില്‍ അര്‍ജന്റീനയിലേയും ബാഴ്‌സിലോണയിലേയും സഹതാരങ്ങള്‍ പങ്കെടുക്കും.

മുസ്ലിംവേട്ട: മുസ്‌ലിംലീഗ് റാലി ജനുവരി ആറിന് കോഴിക്കോട്ട്


കോഴിക്കോട്: ഭീകരവാദത്തിന്റെ പേരില്‍ മുസ്‌ലിം പ്രബോധകരെയും സ്ഥാപനങ്ങളെയും വേട്ടയാടുന്നതിനെതിരെ മുസ്‌ലിംലീഗ് റാലി ജനുവരി ആറിന് കോഴിക്കോട്ട് നടക്കും. മുസ്‌ലിം യുവാക്കളെ കള്ളക്കേസ്സുകളില്‍ കുടുക്കി ജയിലിലടക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരെ നിരപരാധികളന്ന നിലയില്‍ കോടതികള്‍ വിട്ടയക്കുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. ബി.ജെ.പിയുടെ കാര്‍മ്മികത്വത്തിലും പ്രോല്‍സാഹനത്തിലും നടക്കുന്ന ഈ മുസ്‌ലിം വേട്ട കേരളത്തിലും ആരംഭിച്ചത് ആശങ്കയുയര്‍ത്തുന്നതാണ്.
മുസ്‌ലിം സ്ഥാപനങ്ങള്‍ക്കും പ്രഭാഷകര്‍ക്കുമെതിരെ യു.എ.പി.എ എന്ന കിരാതനിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് പതിവായിരിക്കുകയാണ്. പ്രതിഷേധാര്‍ഹവും അപലപനീയവുമായ മനുഷ്യവേട്ടക്കെതിരെ പ്രതികരിക്കേണ്ടത് ഓരോ മതേതര ജനാധിപത്യ വിശ്വാസിയുടെയും ബാധ്യതയാണ്. ഈ കിരാത നടപടിക്കെതിരെ മുസ്‌ലിംലീഗ് ജനജാഗരണത്തിനും നിയമനടപടികള്‍ക്കും നേതൃത്വം നല്‍കും. എല്ലാ ജനാധിപത്യ വിശ്വാസികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണം. ആദ്യഘട്ടമെന്ന നിലയ്ക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബഹുജന റാലി നടത്തും.
ഔപചാരികമായ ഉദ്ഘാടനം ജനുവരി ആറിന് വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കും. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന മുസ്‌ലിംലീഗ് ഭാരവാഹികളുടെ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, ഭാരവാഹികളായ പി.വി അബ്ദുല്‍ വഹാബ് എം.പി, എം.ഐ തങ്ങള്‍, കെ കുട്ടി അഹമ്മദ്കുട്ടി, പി.എച്ച് അബ്ദുസ്സലാം ഹാജി, സി മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, ടി.പി.എം സാഹിര്‍, ടി.എം സലീം, കെ.എസ് ഹംസ, അഡ്വ.യു.എ ലത്തീഫ്, സി.പി ബാവ ഹാജി, അബ്ദുറഹിമാന്‍ കല്ലായി സംസാരിച്ചു.

ജയലളിതയുടെ മരണം: ദുരൂഹതയേറ്റി ഇമെയില്‍ സന്ദേശം പുറത്ത്


തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയേറ്റി പുതിയ വഴിത്തിരിവ്. എന്‍ഡിടിവി ചാനല്‍ അവതാരക ബര്‍ഖാദത്തിന്റെ ചോര്‍ന്നതെന്ന് കരുതുന്ന ഇമെയില്‍ സന്ദേശമാണ് സംശയമേറ്റുന്നത്. ജയയുടെ മരണത്തിന് കാരണമായത് മരുന്നുമാറി നല്‍കിയതാണെന്നാണ് ഇമെയില്‍ പറയുന്നത്. മരുന്ന് മാറി നല്‍കുന്നതിന് മുമ്പ് വരെ ജയയുടെ അസുഖം ഭേദമായി വരികയായിരുന്നുവെന്നും ഈമെയില്‍ വ്യക്തമാക്കുന്നു.
ചാനലിലെ സഹപ്രവര്‍ത്തകര്‍ക്ക് ബര്‍ഖ അയച്ച ഇമെയിലാണ് ഇതെന്നാണ് നിഗമനം. സെപ്റ്റംബര്‍ 22ന് അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ജയലളിതയ്ക്ക് മരുന്നുകള്‍ മാറിയാണ് നല്‍കിയിരുന്നത്. പ്രമേഹത്തിനുള്ള മരുന്നാണ് മാറി നല്‍കിയത്. ഇത് അവരുടെ ആരോഗ്യനില വഷളാക്കിയെന്നാണ് ഇമെയില്‍ ഉള്ളടക്കം.
ജയലളിതയെ പ്രവേശിപ്പിച്ചിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയുടെ മേധാവിയായ പ്രതാപ് സി റെഡ്ഡിയുടെ മക്കളായ പ്രീത, സുനീത, സംഗീത, ശോഭന എന്നിവരുമായി സ്വകാര്യമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ നിന്നാണ് ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കിയ വിവരം വ്യക്തമായതെന്നും ഇമെയില്‍ സന്ദേശം പറയുന്നു.

പെട്രോള്‍ വിലയില്‍ വന്‍വര്‍ധനവ്



ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വന്‍വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 2 രൂപ 21 പൈസയും ഡീസലിന് 1രൂപ 79 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതും രൂപയുടെ മൂല്യമിടിഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണം.

Friday, 16 December 2016

അഴിമതി ആരോപണത്തെ പേടി ഭരണപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചു


ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അഴിമതി നടത്തിയതിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കുമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭീഷണിക്കു പിന്നാലെ സഭാ നടപടികള്‍ സ്തംഭിപ്പിച്ച് ഭരണപക്ഷം. ഇതേതുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെ നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു. നോട്ട് വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ നടത്തിയ പ്രതിഷേധം കാരണമാണ് ആദ്യ ദിനങ്ങളില്‍ സഭ തടസ്സപ്പെട്ടതെങ്കില്‍ ഇന്നലെ ചിത്രം പൂര്‍ണമായും മാറുന്നതാണ് കണ്ടത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് ഭരണകക്ഷി അംഗങ്ങള്‍ സഭയിലെത്തിയത്. കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ ഭരണകക്ഷി അംഗങ്ങളുടെ ബഹളം കാരണം പലതവണ സഭ നിര്‍ത്തിവെച്ച് വീണ്ടുംചേര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. അതുകൊണ്ട് ഇന്ന് സമാപിക്കുന്ന ശീതകാല സമ്മേളനം പൂര്‍ണമായി വെള്ളത്തിലായേക്കും. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ഇന്നലേയും ലോക്‌സഭയില്‍ രംഗത്തെത്തി. ഇതിനു തൊട്ടു പിന്നാലെ അഗസ്റ്റ വെസ്സ്‌ലാന്റ് കോപ്റ്റര്‍ ഇടപാട് ഉന്നയിച്ച് ഭരണകക്ഷികള്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തുകയും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്ക് നീങ്ങുകയുമായിരുന്നു. രാജ്യസഭയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഭരണപക്ഷമാണ് സഭ തടസ്സപ്പെടുത്താന്‍ മുന്നില്‍ നിന്നത്.

തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍: നടപടി സ്വീകരിക്കുമെന്ന് ഒബാമ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കുന്നതിന് ഇടപെടല്‍ നടത്തിയ റഷ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഒബാമയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തില്‍ ഏതെങ്കിലും വിദേശ ശക്തിയുടെ ഇടപെടല്‍ ഉണ്ടായാല്‍ അമേരിക്ക അതിനെതിരെ നടപടിയെടുക്കും. എന്ത് നടപടി സ്വീകരിക്കണമെന്നത് അമേരിക്കയുടെ തീരുമാനമാണ്. അത് ചിലപ്പോള്‍ രഹസ്യമായിട്ടായിരിക്കുമെന്നും ഒബാമ പറഞ്ഞു.
9-5-2016-2-12-54-pm
തെരഞ്ഞെടുപ്പ് ഫലം ട്രംപിന് അനുകൂലമാക്കുന്നതിന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നേതൃത്വത്തില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഇടപെടല്‍ നടത്തിയതായി യു.എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണിന്റെയും പാര്‍ട്ടിയുടെയും വിവരങ്ങള്‍ ഹാക്ക് ചെയ്യുകയും ട്രംപിന് അനുകൂലമായി ഉപയോഗിക്കുകയും ചെയ്തതായാണ് ആരോപണം. ഹിലരിയുടേതും സഹസംഘടനകളുടെതുമുള്‍പ്പെടെ ഇ-മെയിലുകള്‍ തെരഞ്ഞെടുപ്പ് വേളയില്‍ ചോര്‍ത്തപ്പെട്ടിരുന്നു.

ഫോണുകളില്‍ ഈ നാലു ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്‌


ഈ നാലു ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളില്‍ നാലു ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. സൈബര്‍ തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ടോപ് ഗണ്‍, എംപിജങ്കീ, ബിഡിജങ്കീ, ടോക്കിങ് ഫ്രോഗ് എന്നീ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.
Image result for Talking Frog (entertainment app) imageImage result for Top Gun (game app) image
  1. Top Gun (game app)
  2. Mpjunkie (music app)
  3. Bdjunkie (video app)
  4. Talking Frog (entertainment app)
ഈ ആപ്ലിക്കേഷനുകളിലൂടെ മാല്‍വെയറുകള്‍ പരത്തി സുരക്ഷാ പ്രാധാന്യമുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ പാക് ഏജന്‍സികള്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.