വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Monday, 31 July 2017

റയല്‍ മാഡ്രിഡിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ മുട്ടുകുത്തിച്ചു





മയാമി: അമേരിക്കയില്‍ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 66,014 കാണികളെ സാക്ഷിനിര്‍ത്തി ബാഴ്‌സലോണ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത സീസണ്‍ തകര്‍ത്തു പൊളിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന്. ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പിലെ എല്‍ക്ലാസികോയില്‍ റയലിനെ തുരത്തുമ്പോള്‍, കഴിഞ്ഞ വര്‍ഷം അവസാന നിമിഷം കൈവിട്ട ലാ ലിഗ കിരീടം ഈ സീസണില്‍ എന്തുവില കൊടുത്തും തിരിച്ചുപിടിക്കാന്‍ സജ്ജരാണ് ബാഴ്‌സയെന്ന് തെളിയിക്കുകയായിരുന്നു. സ്പാനിഷ് കാല്‍പന്തിന്റെ നെറുകയിലേറിയ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ മുട്ടുകുത്തിച്ചത്. അതേസമയം, യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് കിരീടത്തോടെ കഴിഞ്ഞ സീസണില്‍ തിളങ്ങിയ റയല്‍ മാഡ്രിഡിന് ഇത്തവണ വിയര്‍ക്കേണ്ടി വരുമെന്ന സൂചന കൂടിയാണ് ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് നല്‍കുന്നത്.
അതിഗംഭീരം ആദ്യപകുതി
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ അസെന്‍സ്യോ- ബെന്‍സെമ- ഗാരെത് ബെയ്ല്‍ ത്രയം മുന്നേറ്റത്തിന്റെ ചുമതല ഏറ്റെടുത്ത റയല്‍ മാഡ്രിഡ് നിര 4-3-3 എന്ന പതിവ് ഫോര്‍മാറ്റ് മാറിയില്ല. അപ്പുറത്ത് മെസ്സി- സുവാരസ്- നെയ്മര്‍ എന്ന സൂപ്പര്‍ ഫോര്‍വേഡിന്റെ മികവില്‍ സമാന ഫോര്‍മാറ്റില്‍ തന്നെ വാല്‍വെര്‍ദെ ബാഴ്‌സയെയും വിന്യസിച്ചു. മികച്ച തയ്യാറെടുപ്പുകളോടെ ബൂട്ടുകെട്ടിയ ബാഴ്‌സ അതിന്റെ മികവ് തുടക്കം തന്നെ കാണിച്ചു. മൂന്നാം മിനിറ്റില്‍ ബുസ്‌കെറ്റ്‌സിന്റെ ഷോട്ട് വല കടത്തി ലയണല്‍ മെസ്സി ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചപ്പോള്‍ ഏഴാം മിനിറ്റില്‍ നെയ്മറെ കൂട്ടുപിടിച്ച് റാക്റ്റിക് ഗോള്‍ പട്ടിക ഉയര്‍ത്തി. പത്തുമിനിറ്റിനകം ബാഴ്‌സ ഇരട്ട ലീഡ് നേടിയെങ്കിലും പതറാതെ കളിച്ച റയലിന് വേണ്ടി 14ാം മിനിറ്റില്‍ കാസെമിറോയുടെ അസിസ്റ്റില്‍ കോവാചിക് തിരിച്ചടിച്ചു. അതോടെ വാശിയേറിയ മല്‍സരത്തില്‍ പന്ത് അധികസമയവും ബാഴ്‌സയുടെ പക്ഷത്തായിരുന്നു. വീണ്ടും ഗോളടിക്കാന്‍ പരക്കം പാഞ്ഞ ബാഴ്‌സ ആദ്യപകുതിയില്‍ ഒമ്പതു തവണ വല ലക്ഷ്യമാക്കിയെങ്കിലും അതെല്ലാം റയല്‍ പ്രതിരോധം നിഷ്ഫലമാക്കി. എന്നാല്‍, സമനില കണ്ടെത്താനുള്ള വൈറ്റ്‌സിന്റെ പരിശ്രമം 36ാം മിനിറ്റില്‍ അസെന്‍സ്യോയിലൂടെ ഫലം കണ്ടു. കോവാചികിന്റെ ഷോട്ടിലാണ് അസെന്‍സ്യോ സമനില നേടിയത്. ഇതു കൂടാതെ മൂന്ന് തവണ മാത്രമാണ് റയലിന് വലയിലേക്ക പന്ത് തൊടുക്കാനായത്. അതോടെ ആദ്യപകുതി 2-2 സമനിലയില്‍ കലാശിച്ചു.
ഒറ്റഗോളില്‍ കളിമാറി
രണ്ടാംപകുതിയില്‍ നാലു പകരക്കാരുമായി റയല്‍ കളത്തിലെത്തിയപ്പോള്‍ ഒറ്റയാളെ മാത്രമാണ് വാല്‍വെര്‍ദെ പിന്‍വലിച്ചത്. അദ്ദേഹത്തിന്റെ കരുതലിന്റെ ഫലം കണ്ടു, 50ാം മിനിറ്റില്‍. നെയ്മര്‍- പിക്വെ കൂട്ടുകെട്ടിലായിരുന്നു നിര്‍ണായക ഗോള്‍. അതോടെ ഒറ്റഗോളില്‍ കളിയുടെ ഗതി മാറി. പിന്നീട് കുറച്ചുസമയം കൂടി തുടക്കക്കാരെ തന്നെ നിലനിര്‍ത്തിയ വാല്‍വെര്‍ദെ 60- 73 മിനിറ്റുകള്‍ക്കിടയില്‍ പകരക്കാര്‍ക്ക് അവസരം നല്‍കി. അതേസമയം, ഏതുവിധേനയും ജയം നേടാന്‍ നെട്ടോട്ടമോടിയിട്ടും റയലിന് ഗോള്‍ മാത്രം കണ്ടെത്താനായില്ല. 11 തവണ ഗോള്‍ നീക്കം നടത്തിയപ്പോള്‍ ആറു തവണയും ബാഴ്‌സ ഗോളി ജാസ്‌പെര്‍ കില്ലെസ്സെന്‍ വില്ലനായി. സമ്മര്‍ദത്തിന് അടിപ്പെട്ട് റയല്‍ പായിച്ച പന്തുകള്‍ തലങ്ങും വിലങ്ങും പാഞ്ഞപ്പോള്‍ അധികസമയവും പന്ത് കാലില്‍ നിര്‍ത്തി ബാഴ്‌സ തന്ത്രം പയറ്റി.  അതോടെ, 3-2ന് ഈ സീസണിലെ ആദ്യ എല്‍ക്ലാസികോ ബാഴ്‌സ സ്വന്തമാക്കി. പ്രീ സീസണ്‍ ടൂറില്‍ ഇത് തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് റയലിന്റേത്. നേരത്തെ ഇരു മാഞ്ചസ്റ്റര്‍ ടീമുകളോടും റയല്‍ പരാജയപ്പെട്ടിരുന്നു. എല്‍ക്ലാസികോയെങ്കിലും ജയിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് തെറ്റി. വീണ്ടും റയലിന് തോല്‍വി തന്നെ. ഇതോടെ, അടുത്ത സീസണില്‍ റയലിന് തളര്‍ച്ച നേരിടുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. അതിനാല്‍ തന്നെ, അടുത്ത മാസം 13, 16 തിയ്യതികളില്‍ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ നടക്കുന്ന എല്‍ക്ലാസികോ റയലിനും സിദാനും വളരെ നിര്‍ണായകമായി.

കൊറിയന്‍ ഉപദ്വീപിനു സമീപം യുഎസ് പോര്‍വിമാനങ്ങള്‍




സോള്‍/വാഷിങ്ടണ്‍: കൊറിയന്‍ ഉപദ്വീപിനു സമീപം യുഎസ് ബോംബര്‍ വിമാനങ്ങളയച്ചു. ഉത്തരകൊറിയയുടെ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷണത്തിനു തൊട്ടുപിറകെയാണ് യുഎസിന്റെ നീക്കം. യുഎസ് വ്യോമസേനയുടെ രണ്ട് ബി-1ബി യുദ്ധവിമാനങ്ങളാണ് കഴിഞ്ഞദിവസം കൊറിയന്‍ ഉപദ്വീപിനു മുകളില്‍ പറന്നത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കുള്ള മറുപടിയായാണ് സൈനികശക്തിപ്രകടനം നടത്തിയതെന്ന് യുഎസ് വ്യോമസേന പ്രസ്താവനയില്‍ അറിയിച്ചു.ഗുവാമിലെ യുഎസ് വ്യോമകേന്ദ്രത്തില്‍ നിന്നു പറന്നുയര്‍ന്നവയാണു വിമാനങ്ങള്‍. യുഎസിനൊപ്പം ജപ്പാന്‍, ദക്ഷിണകൊറിയന്‍ പോര്‍വിമാനങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. ഉത്തരകൊറിയ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണെന്ന് യുഎസ് വ്യോമസേനയുടെ പസഫിക് മേഖലാ കമാന്‍ഡര്‍ ജനറല്‍ ടെറന്‍സ് ജെ ഒ ഷോഘ്‌നെസ്സി പ്രതികരിച്ചു. ഉത്തരകൊറിയക്കെതിരേ സൈനികനീക്കം പ്രഖ്യാപിച്ചാല്‍ ദ്രുതഗതിയില്‍ മുന്നേറാന്‍ സേനയ്ക്ക് സാധിക്കുമെന്നും മാരകമായതും വലിയ പ്രഹരശേഷിയുള്ളതുമായ ആയുധങ്ങള്‍ പ്രയോഗിക്കുമെന്നും ഷോഘ്‌നെസ്സി വ്യക്തമാക്കി. അതേസമയം, യുഎസിന്റെ താഡ് (തെര്‍മല്‍ ഹൈ ആള്‍ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ്) മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പസഫിക് സമുദ്രമേഖലയില്‍ നിന്നു പോര്‍ വിമാനമുപയോഗിച്ച് വിക്ഷേപിച്ച മിസൈല്‍ അലാസ്‌കയില്‍ വിന്യസിച്ച പ്രതിരോധസംവിധാനത്തിനു തടയാന്‍ സാധിച്ചു. വര്‍ധിച്ചുവരുന്ന ഭീഷണിയെ പ്രതിരോധിക്കുന്നതിന് പരീക്ഷണം ഗുണകരമാവുമെന്ന് യുഎസ് മിസൈല്‍ പ്രതിരോധ ഏജന്‍സി (എംഡിഎ) ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ സാം ഗ്രീവ്‌സ് പ്രതികരിച്ചു. യുഎസിന്റെ പ്രധാന കരഭാഗങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ രാജ്യത്തെ മിസൈല്‍ സംവിധാനം സജ്ജമായതായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഹ്വാസോങ് 14ന്റെ പരീക്ഷണ വിഷേപണത്തിനു ശേഷമായിരുന്നു ഉന്നിന്റെ പ്രതികരണം. വെള്ളിയാഴ്ച ജപ്പാന്‍ കടലിലായിരുന്നു പരീക്ഷണം. 998 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ മിസൈലിനു സാധിച്ചു. യുഎസിന്റെ മുഴുവന്‍ ഭൂപ്രദേശങ്ങളും മിസൈലിന്റെ പരിധിയിലുള്‍പ്പെടുന്നതായും ഉന്‍ അവകാശപ്പെട്ടു. ഉത്തരകൊറിയയുടെ രണ്ടാമത്തെ ഐസിബിഎം പരീക്ഷണമാണ് വെള്ളിയാഴ്ചത്തേത്. ജൂലൈ നാലിന് വിക്ഷേപിച്ച ആദ്യ ഭൂഖണ്ഡാന്തര മിസൈലിന് യുഎസിലെ അലാസ്‌കയെ ലക്ഷ്യംവയ്ക്കാന്‍ സാധിക്കുമെന്നാണ് ഉത്തരകൊറിയ അവകാശപ്പെട്ടത്.

പുകയില ഉല്‍പന്നങ്ങളുടെ വില്‍പനക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നാവശ്യം

Image result for license copy of smoking products


തിരുവനന്തപുരം: പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് വിദഗ്ധര്‍. ഇതിനൊപ്പം കേന്ദ്ര പുകയില നിയന്ത്രണ നിയമം, ‘കോട്പ 2003’ കാര്യക്ഷമമായി നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിദ്യാലയ പരിസരങ്ങളില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന പാടില്ലെന്ന നിയമം ലംഘിക്കപ്പെടുന്നതായും കുട്ടികളില്‍ ഇവയുടെ ഉപയോഗം വര്‍ധിക്കാന്‍ ഇത് കാരണമാവുന്നതായും അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഗ്രാമീണ മേഖലയിലെ ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും കേന്ദ്രീകരിച്ചു നടത്തിയ പഠനത്തില്‍  പങ്കെടുത്ത 52 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും 60 ശതമാനം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പന്ന വില്‍പന നിര്‍ബാധം നടക്കുന്നതായി വെളിപ്പെടുത്തി. തിരഞ്ഞെടുത്ത പത്തു സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 1,114 കുട്ടികളാണ് സര്‍വേയില്‍ പങ്കെടുത്തത്. ജേണല്‍ ഓഫ് അഡിക്്ഷന്‍ പഠനറിപോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. കേരള മുനിസിപ്പാലിറ്റി ആക്റ്റ്, പഞ്ചായത്ത്‌രാജ് ആക്റ്റ് എന്നിവ പ്രകാരം കടകള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാനും സംസ്‌കരിക്കാനും നിര്‍മിക്കാനും വില്‍ക്കാനും ഡി ആന്റ് ഒ (ഡെയ്ഞ്ചറസ് ആന്റ് ഒഫെന്‍സീവ്) ലൈസന്‍സ് അത്യാവശ്യമാണ്. കാര്യങ്ങള്‍ ശുഭകരമല്ലെന്നു വ്യക്തമാക്കുന്നതാണു പഠനമെന്നു കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ പറഞ്ഞു. യുവാക്കളെ പുകയില ഉപയോഗത്തില്‍നിന്നു തടയുകയെന്നത് ആരോഗ്യപരമായി ഏറ്റവും കൂടുതല്‍ പരിഗണന നല്‍കേണ്ട വിഷയമായിരിക്കുകയാണെന്ന് മുന്‍ കേരള ചീഫ് സെക്രട്ടറിയും കേന്ദ്ര പഞ്ചായത്ത്ഗ്രാമവികസന മുന്‍ സെക്രട്ടറിയുമായ എസ് എം വിജയാനന്ദ് പറഞ്ഞു. ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയാല്‍ കോട്പ നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം കുട്ടികളും തങ്ങളുടെ സ്‌കൂള്‍ പരിസരങ്ങളില്‍നിന്നാണ് പുകയില ഉല്‍പന്നങ്ങള്‍ കിട്ടിയതെന്നു വ്യക്തമാക്കിയിരുന്നു. 27 ശതമാനത്തിന് സുഹൃത്തുക്കളില്‍നിന്നാണു കിട്ടിയത്. ജില്ലയില്‍ മുന്‍വിധിയില്ലാതെ തിരഞ്ഞെടുത്ത രണ്ടു സ്‌കൂളുകളിലെ 336 ആണ്‍കുട്ടികളും 439 പെണ്‍കുട്ടികളുമുള്‍പ്പെടെ 775 വിദ്യാര്‍ഥികളാണ് സര്‍വേയില്‍ പങ്കാളികളായത്. പുകയില ഉല്‍പന്നങ്ങള്‍ അനായാസം ലഭിക്കുമെന്ന് 79 ശതമാനം കുട്ടികളും പറഞ്ഞിരുന്നു. പഠനറിപോര്‍ട്ട് ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് സയന്റിഫിക് സ്റ്റഡിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം

Image result for burned human body


തിരുവല്ല: യുവതിയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ വീടിന്റെ പിന്‍ഭാഗത്ത് കണ്ടെത്തി. കുറ്റൂര്‍ തലയാര്‍ അമയത്ത് പള്ളത്ത് വീട്ടില്‍ രേഷ്മ (23)യുടെ ജഡമാണ് ഇന്നലെ പുലര്‍ച്ചെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. പുലര്‍ച്ചെ 5.30ഓടെ വീടിന് പിന്നില്‍ തീ ആളിക്കത്തുന്നത് കണ്ട പത്രവിതരണക്കാരന്‍ നാട്ടുകാരെ വിളിച്ചുകൂട്ടി എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ജഡം കണ്ടത്. രേഷ്മയും ഭര്‍തൃമാതാവും തമ്മില്‍ നിരന്തരം പ്രശ്‌നമുള്ളതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ വര്‍ക്ക്‌ഷോപ് ജോലിക്കാരനായ ഭര്‍ത്താവ് രഞ്ജിത്ത്, ഇയാളുടെ മാതാവ് രാജമ്മ എന്നിവരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി തിരുവല്ല പോലിസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്പാണ് രേഷ്മയെ രഞ്ജിത്ത് വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു വയസ്സ് പ്രായമുള്ള മകനുണ്ട്.

Sunday, 30 July 2017

ബീഫ് കൈവശം വച്ചതിന് മുസ്‌ലിം യുവതികള്‍ക്ക് ഗോരക്ഷകരുടെ ക്രൂരമര്‍ദ്ദനം: വീഡിയോ പുറത്ത്





ന്യൂഡല്‍ഹി: ബീഫ് കൈവശംവെച്ചെന്നാരോപിച്ച് മുസ്‌ലിം യുവതികളെ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലാണ് പോലീസുകാര്‍ നോക്കി നില്‍ക്കെ രണ്ടു സ്ത്രീകളെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചിവിട്ടുകയും ചീത്ത വിളിക്കുകയും ചെയ്തത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്‍ഡിടിവി പുറത്തുവിട്ടിരിക്കുകയാണ്. സ്ത്രീകളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നെന്നും പെര്‍മിറ്റില്ലാതെ ഇറച്ചിവിറ്റെന്നാരോപിച്ച് യുവതികള്‍ക്കെതിരെ കേസെടുത്തതായും റിപോര്‍ട്ടുണ്ട്. അതേസമയം, അതേസമയം യുവതികളെ പൊതുമധ്യത്തില്‍ ക്രൂരമായി ആക്രമിച്ചതിന് ഗോരക്ഷകര്‍ക്കെതിരെ യാതൊരു നടപടിയുമെടുത്തിട്ടില്ല. 2017ല്‍ ബീഫിന്റെ പേരില്‍ നടക്കുന്ന 27ാമത്തെ ആക്രമണമാണിത്.

എല്‍ ക്ലാസിക്കോയ്ക്ക് മണിക്കൂറുകള്‍ മാത്രം, റയല്‍ നിരയില്‍ റൊണാള്‍ഡോയില്ല





ന്യൂയോര്‍ക്ക്: ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും ചൂടേറിയ മല്‍സരമായ എല്‍ ക്ലാസിക്കോയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ചാംപ്യന്‍സ് കപ്പിലാണ് സ്പാനിഷ് ലീഗിലെ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വരുന്നത്. പുതിയ സീസണിന് തുടക്കാമാവും മുമ്പ് നടക്കുന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണ നിരയില്‍ നെയ്മറും സുവാരസും മെസ്സിയും കളിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ റയല്‍ നിരയില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാനിടയില്ല. ചാംപ്യന്‍സ് കപ്പില്‍ അത്ര മികച്ച പ്രകടനമല്ല റയല്‍ പുറത്തെടുക്കുന്നത്. അവസാന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-1 ന് റയല്‍ പരാജയപ്പെട്ടിരുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 മുതല്‍ സോണി, ടെന്‍ 2 ചാനലുകളില്‍ മല്‍സരം തല്‍സമയം കാണാം.

ചിത്രയെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ അത്‌ലറ്റിക് ഫെഡറേഷന് കത്തയക്കും






ന്യൂഡല്‍ഹി: ലോക ചാംപ്യന്‍ഷിപ്പില്‍ പി യു ചിത്രയെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ അത്‌ലറ്റിക് ഫെഡറേഷന് കത്തയക്കും. ചിത്രയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ സാധിക്കില്ലെന്ന മുന്‍ നിലപാട് മാറ്റിയാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കത്തയക്കാമെന്നു വ്യക്തമാക്കിയത്. ലോക ചാംപ്യന്‍ഷിപ്പിനുള്ള എന്‍ട്രി സമര്‍പ്പിക്കേണ്ട അവസാന തിയ്യതി കഴിഞ്ഞുപോയെന്നും ഇനി ആരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുമായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്‍ നിലപാട്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധിയെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ അറിയിച്ചിരുന്നു.
എന്നാല്‍, ചിത്രയെ പങ്കെടുപ്പിക്കാന്‍ ശക്തമായ സമ്മര്‍ദമുണ്ടായ സാഹചര്യത്തിലാണ് അത്‌ലറ്റിക് ഫെഡറേഷന്‍ നിലപാടു മാറ്റിയത്. കോടതിവിധി മാനിക്കണമെന്നും വൈല്‍ഡ് കാര്‍ഡ് നല്‍കി ചിത്രയെ മല്‍സരത്തില്‍ പങ്കെടുപ്പിക്കണമെന്നും കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ അത്‌ലറ്റിക് ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. വിധിക്കെതിരേ അപ്പീല്‍ പോവരുതെന്നും ചിത്രയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിക്കണമെന്നും കേന്ദ്രമന്ത്രി അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് അദില്‍ സുമരിവാലയോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സമ്മര്‍ദമുണ്ടായി. ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ ലോക കായിക ഫെഡറേഷന് കത്തയക്കുമെന്ന് സുമരിവാല അറിയിച്ചു.
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പി യു ചിത്രയെക്കൂടി ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. 1500 മീറ്റര്‍ മല്‍സരത്തില്‍ ചിത്രയുടെ പങ്കാളിത്തം കൂടി ഉറപ്പാക്കണമെന്നു ചിത്ര നല്‍കിയ ഹരജി പരിഗണിച്ചശേഷം കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ചാംപ്യന്‍ഷിപ്പിന് അന്തിമ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 24ന് അവസാനിച്ചിരുന്നു. ചിത്രയ്ക്കു ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഏക മാര്‍ഗം വൈല്‍ഡ് കാര്‍ഡ് എന്‍ട്രി മാത്രമാണ്.  എന്നാല്‍, ഈ സാധ്യതയും മങ്ങിയെന്നാണു സൂചന. ഫെഡറേഷന്‍ ഭാരവാഹികള്‍ രാജ്യാന്തര ഫെഡറേഷനില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമേ ചിത്രയെ ഉള്‍പ്പെടുത്താനാവു. ലോക ചാംപ്യന്‍ഷിപ്പിന് എന്‍ട്രി ലഭിക്കാത്ത താരങ്ങളെ രാജ്യാന്തര ഫെഡറേഷന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കി മല്‍സരിപ്പിക്കുന്ന പതിവുണ്ട്. ഓരോ ഇനത്തിലും മല്‍സരാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാവുമ്പോഴാണിത്. ചിത്ര പങ്കെടുക്കുന്ന 1500 മീറ്ററില്‍ ഇതുവരെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിച്ചിട്ടില്ല. 1500 മീറ്ററില്‍ മല്‍സരിക്കാന്‍ ആവശ്യത്തിന് അത്‌ലറ്റുകള്‍ ഉണ്ട്.

ബിജെപി ഹര്‍ത്താല്‍




തിരുവനന്തപുരം:  ഇന്ന്‌ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍. ആര്‍എസ്എസ് ശ്രീകാര്യം ഇടവക്കോട് ബസ്തി കാര്യവാഹക് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Saturday, 29 July 2017

അല്‍അഖ്‌സ മസ്ജിദില്‍ വീണ്ടും ഇസ്രായേലിന്റെ പ്രവേശന വിലക്ക്




ജറുസലേം: അല്‍അഖ്‌സ മസ്ജിദില്‍ വീണ്ടും ഇസ്രായേലിന്റെ പ്രവേശന വിലക്ക്. 40 വയസ്സിനു താഴെയുള്ള മുസ്‌ലിം പുരുഷന്‍മാര്‍ക്കുള്ള പ്രവേശന വിലക്കാണ് ഇസ്രായേല്‍ പുനസ്ഥാപിച്ചത്. മസ്ജിദുല്‍ അഖ്‌സ പ്രദേശത്തു മെറ്റല്‍ ഡിറ്റക്റ്ററുകളടക്കമുള്ള നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചതിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ്്് ഇസ്രായേല്‍ ആദ്യം പ്രവേശനവിലക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം മസ്ജിദ് പരിസരത്തെ നിരീക്ഷണ ഉപകരണങ്ങള്‍ എടുത്തുമാറ്റാന്‍ തീരുമാനിച്ചതിനൊപ്പം പ്രവേശന വിലക്ക് ഒഴിവാക്കിയിരുന്നെങ്കിലും പുനസ്ഥാപിക്കുകയായിരുന്നു. ഇസ്രായേല്‍ നിരീക്ഷണ ഉപകരണങ്ങള്‍ നീക്കിയതിനെത്തുടര്‍ന്ന് ആയിരക്കണക്കിനു വിശ്വാസികള്‍ മസ്ജിദിലെത്തിയിരുന്നു. ഇവര്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം കണ്ണീര്‍വാതകവും സ്റ്റന്‍ഗ്രനേഡുകളും പ്രയോഗിച്ചതിനെത്തുടര്‍ന്ന് അല്‍ അഖ്‌സ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ട പശ്ചാത്തലത്തിലാണ് പ്രവേശന വിലക്ക് പുനസ്ഥാപിച്ചത്. മസ്ജിദ് ഉള്‍പ്പെടുന്ന ജറുസലേം പുരാതന നഗരത്തിലേക്കുള്ള വാഹനഗതാഗതവും ഇസ്രായേല്‍ പോലിസ് നിരോധിച്ചു. മസ്ജിദുല്‍ അഖ്‌സ പ്രദേശത്ത് കഴിഞ്ഞദിവസമുണ്ടായ പോലിസ് ഇടപെടലിനിടെ 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീനിയന്‍ റെഡ്‌ക്രോസ് അറിയിച്ചു. അതേസമയം, അല്‍അഖ്‌സ പ്രക്ഷോഭത്തിനിടെ ഇസ്രായേല്‍ സേനയുടെ വെടിയേറ്റ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. ജറുസലേമിനു സമീപം ഹിസ്മ ഗ്രാമത്തില്‍ നിന്നുള്ള യുവാവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച യുണ്ടായ വെടിവയ്പിലാണ് ഇദ്ദേഹത്തിനു പരിക്കേറ്റത്്.

അണ്ടര്‍ 17 ലോകകപ്പ് ടീമിലേക്ക് കനേഡിയന്‍ ഇന്ത്യക്കാരന്‍




ന്യൂഡല്‍ഹി: രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ പുതിയ താരത്തെ ഉള്‍പ്പെടുത്തി. കനേഡിയയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജന്‍ സണ്ണി ധലിവാലിനെയാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഗോള്‍കീപ്പറാണ് സണ്ണി. നേരത്തെ ഗോവയില്‍ പത്തു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ സണ്ണിക്ക് ചൊവ്വാഴ്ച ഇന്ത്യന്‍ പാസ്‌പോര്‍ട് ലഭിച്ചതോടെയാണ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചത്. കനേഡിയന്‍ ലീഗ് ക്ലബ്ബ് ടൊറന്റോ എഫ്‌സിയുടെ യൂത്ത് ക്ലബ്ബിലെ താരം കൂടിയാണ് സണ്ണി. അമേരിക്കന്‍ ഇന്ത്യക്കാരനായ നമിതിനെയും നേരത്തെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ആതിര ആയിഷയായി; സ്വയം മതം മാറിയതാണെന്ന് മൊഴി, സംഘപരിവാറിന്റെ പ്രചാരണം പൊളിയുന്നു




കാഞ്ഞങ്ങാട്: സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിച്ച് ആയിഷയായി പേര് സ്വീകരിച്ചതായി ഉദുമ കണിയംപാടിയിലെ ആതിര കോടതിയില്‍ മൊഴി നല്‍കി. ജൂലായ് 10ന് കാണാതായ ആതിരയെ വ്യാഴാഴ്ച കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ നിന്നാണ് ബേക്കല്‍ പോലിസ് പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ യുവതി മറ്റാരുടേയും പ്രേരണയുണ്ടായിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം മതം മാറുകയായിരുന്നുവെന്നും മൊഴി നല്‍കി. സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കണമെന്ന യുവതിയുടെ വാദം കോടതി സ്വീകരിച്ചു. തുടര്‍ന്ന് യുവതിയെ പരവനടുക്കത്തെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. കൂടുതല്‍ മതപഠനത്തിനായി മഞ്ചേരിയിലേക്ക് പോകും.
യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഇവരുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ കത്ത് കണ്ടെത്തിയിരുന്നു. ഇസ്‌ലാം മതത്തില്‍ ചേരാന്‍ പോവുകയാണെന്നാണ് കത്തില്‍ വ്യക്തമാക്കിയിരുന്നത്.
16 ദിവസത്തോളം ആതിരയെ കണ്ടെത്താന്‍ പോലിസ് ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു. രണ്ടു ദിവസം മുമ്പ് ഫോണ്‍ ഓണ്‍ ചെയ്യുകയും എറണാകുളമാണ് ലൊക്കേഷനെന്നു വ്യക്തമാവുകയും ചെയ്തു. അവിടം കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ആതിര, ആയിഷയായി പേരും വേഷവും മാറി കണ്ണൂര്‍ ബസ്സ്റ്റാന്റില്‍ ബേക്കല്‍ പോലിസിനു മുമ്പാകെ പ്രത്യക്ഷപ്പെട്ടത്. ഉടന്‍ കസ്റ്റഡിയിലെടുത്ത് ബേക്കലിലെത്തിച്ച് വിശദമായ മൊഴിയെടുത്തു.
സ്വന്തം ഇഷ്ടത്തിനാണ് വീട്ടില്‍ നിന്നിറങ്ങിയതെന്നും വര്‍ഷങ്ങളായി ഇസ്‌ലാമിനെ കുറിച്ച് പഠിക്കുകയായിരുന്നു, ഇപ്പോള്‍ ഇസ്‌ലാമില്‍ ചേര്‍ന്നു ആയിഷയെന്നു പേരു സ്വീകരിച്ചുവെന്ന് പോലിസിനു മൊഴി നല്‍കി. വീട്ടുകാര്‍ സ്വീകരിക്കുകയാണെങ്കില്‍ പുതിയ വിശ്വാസ പ്രകാരം അവരോടൊപ്പം താമസിക്കുമെന്നും മൊഴി നല്‍കി. കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടിലാണ് ഇത്രയും ദിവസം താമസിച്ചിരുന്നതെന്നും തന്നെ ആരും കൊണ്ടുപോയതല്ലെന്നും മൊഴി നല്‍കി. തുടര്‍ന്ന് കനത്ത പോലിസ് കാവലില്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കുന്നതിനായി കാഞ്ഞങ്ങാട്ട് എത്തിച്ചു.
ആതിരയെ കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയുണ്ടെന്ന ധാരണയില്‍ ഒരു സംഘം മജിസ്‌ട്രേറ്റിന്റെ വസതിക്കു സമീപത്തു തടിച്ചു കൂടിയിരുന്നു. ഇവരെ പോലിസ് ലാത്തിവീശി ഓടിച്ച ശേഷമാണ് യുവതിയെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയത്.
പോലിസിനു നല്‍കിയ മൊഴി തന്നെ യുവതി കോടതിയിലും ആവര്‍ത്തിച്ചു.
സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള പത്രങ്ങളും ചാനലുകളും പെണ്‍കുട്ടിയെ നിര്‍ൂന്ധിച്ച് മതം മാറ്റിയെന്നും
ഐഎസിലേക്ക് തട്ടിക്കൊണ്ടുപോയെന്നും കുറേനാളായി പ്രചരിപ്പിച്ചുവരികയായിരുന്നു.
സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് ആതിര മൊഴി നല്‍കിയതോടെ ഇവരുടെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ച്ചവെച്ച സംഭവം: മാതാവിനും കാമുകനും ജീവപര്യന്തം




തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ കാമുകന് കാഴ്ച്ചവെച്ച സംഭവത്തില്‍ മാതാവിനും കാമുകനും ജീവപര്യന്തം തടവും 10000 രൂപ പിഴയും ശിക്ഷ. കോതമംഗലം ഇരുമലപ്പടി ആട്ടയം വീട്ടില്‍ അലിയാറിനും പെണ്‍കുട്ടികളുടെ മാതാവിനുമാണ് തൃശൂര്‍ പോക്സോ സെഷന്‍സ് ജഡ്ജി മുഹമ്മദ് വസീം ശിക്ഷ വിധിച്ചത്. രണ്ട് പേര്‍ക്കെതിരെയും ബലാല്‍സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്.
2015-ലാണ് കേസിനാസ്പദമായ സംഭവം. ഓണാവധിക്ക് സ്‌കൂള്‍ പൂട്ടിയപ്പോള്‍ 17 വയസ്സുകാരിയായ മൂത്ത പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുന്നതിനിടെയാണ് പീഡനം നടന്നത്. വീട്ടിലേക്ക് പോകാതെ വീട്ടമ്മ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കാമുകനോടൊപ്പം തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു. അമ്മയുടെ സമ്മതത്തോടെ കാമുകന്‍ പൂര്‍ണ മാനസിക വളര്‍ച്ചയെത്താത്ത മൂത്ത പെണ്‍കുട്ടിയെ അടക്കം രണ്ട് കുട്ടികളേയും ഒന്നിലധികം തവണ ബലാല്‍സംഗം ചെയ്തു.
പീഡന ശേഷം കുട്ടികളുടെ നഗ്നഫോട്ടോ എടുക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പ്രതി മുങ്ങി. ഓണാവധിക്കുശേഷം സ്‌കൂളിലെത്തിയ പെണ്‍കുട്ടി സ്‌കൂളധികൃതരോട് വിവരം പറയുകയുമായിരുന്നു. തുടര്‍ന്ന് തൃശൂര്‍ ഈസ്റ്റ് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. തൃശൂരിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പയസ് മാത്യു ഹാജരായി.

ഗര്‍ഭം അലസിപ്പിക്കാനുള്ള പത്തുവയസുകാരിയുടെ അപേക്ഷ കോടതി തള്ളി




ഡല്‍ഹി : ലൈംഗിക പീഡനത്തിനിരയായ പത്തുവയസുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട പൊതുതാല്‍പര്യ ഹരജി സുപ്രീം കോടതി തള്ളി. ഗര്‍ഭസ്ഥ ശിശുവിന് 32 ആഴ്ച പ്രായമായ സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നത് പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ദോഷമാകുമെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നടപടി. ഗര്‍ഭച്ഛിദ്രത്തിന്  അനുവദനീയമായ കാലയളവ് പെണ്‍കുട്ടി പിന്നിട്ടതായും ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. സ്വന്തം അമ്മാവനില്‍ നിന്നുള്ള പീഡനത്തെത്തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. സമാനസംഭവങ്ങളില്‍ എന്തു നടപടിയെടുക്കണമെന്നത്  സംബന്ധിച്ച് വ്യക്തത വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടത്. ഗര്‍ഭസ്ഥശിശുവിന് 26 ആഴ്ച പ്രായമുള്ളപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടിക്കൊണ്ടുള്ള പെണ്‍കുട്ടിയുടെ അപേക്ഷ ചണ്ഡിഗഡിലെ ജില്ലാ കോടതി തള്ളിയിരുന്നു.

സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും:എന്‍ഐഎ




ന്യൂഡല്‍ഹി: ഇസ് ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ). അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയായി മുംബൈ പ്രത്യേക കോടതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. ക്രിമിനല്‍ പീനല്‍കോഡ് 83 പ്രകാരമാണ് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തീരുമാനിച്ചത്.
നേരത്തെ, സാക്കിര്‍ നായിക്കിനും അദ്ദേഹത്തിന്റെ ഇസ് ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും എതിരെ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശം തുടര്‍ച്ചയായി നിരസിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു.

വ്യാജവാര്‍ത്ത: ഗോസ്വാമിക്കെതിരേ കേസ്




ബംഗ്‌ളുരു: വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്തുവെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കും ടൈംസ് നൗ ചാനലിനുമെതിരേ ബംഗഌരു വികസന മന്ത്രി കെ ജെ ജോര്‍ജ് കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡി കെ രവിയുടെ മരണവുമായി ബന്ധപ്പെട്ട് 2015 മാര്‍ച്ച് 23നാണ് ടൈംസ് നൗ ചാനല്‍ വിവാദ റിപോര്‍ട്ട് സംപ്രേഷണം ചെയ്തത്. അന്ന് ചാനലിന്റെ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയായിരുന്നു. കെ ജെ ജോര്‍ജിനെ പ്രതിയാക്കിയായിരുന്നു വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡി കെ രവി ആത്മഹത്യ ചെയ്തതാണെന്നാണ് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

ഒബാമ കെയറിനെതിരായ നീക്കം പരാജയപ്പെട്ടു ; ട്രംപിന് കനത്ത തിരിച്ചടി




വാഷിങ്ടണ്‍: ഒബാമ കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി റദ്ദാക്കാനുള്ള റിപബ്ലിക്കന്‍ പാര്‍ട്ടി നീക്കം യുഎസ് സെനറ്റില്‍ പരാജയപ്പെട്ടു. സംഭവം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കനത്ത തിരിച്ചടിയായി. ഭരണകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തമായ പ്രചാരണം ഫലമുണ്ടാക്കിയില്ല. ഏഴുവര്‍ഷമായി തുടരുന്ന ഒബാമ കെയറിനു പകരം പുതിയ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരാനുള്ള റിപബ്ലിക്കന്‍ ശ്രമം ഇതോടെ പരാജയപ്പെട്ടു. വെള്ളിയാഴ്ച സെനറ്റിലാണ് ഒബാമ കെയര്‍ റദ്ദാക്കണമെന്ന റിപബ്ലിക്കന്‍ ബില്ല് വോട്ടിനിട്ടത്. ഒബാമ കെയര്‍ റദ്ദുചെയ്യണമെന്ന് അഭിപ്രായം പ്രകടിപ്പിച്ചത് റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ 49 പേരാണ്. നിലനിര്‍ത്തണമെന്ന അഭിപ്രായം സ്വീകരിച്ചത് 51 പേരും. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ മൂന്ന് അംഗങ്ങളും ഒബാമ കെയറിനെ അനുകൂലിച്ചവരില്‍ ഉള്‍പ്പെടുന്നു. ജോണ്‍ മക്കയിന്‍, സുസാന്‍ കൊള്ളിന്‍സ്, ലിന്‍സാ മുര്‍ക്കോസ്‌കി എന്നിവരാണു പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് വോട്ട് രേഖപ്പെടുത്തിയത്. മൂന്നുപേരുടെ വോട്ടുകള്‍ ലഭിച്ചിരുന്നില്ലെങ്കില്‍ ഡെമോക്രാറ്റുകളുടെ ജനപ്രിയ പദ്ധതിയായ ഒബാമ കെയര്‍ താറുമാറാവുമായിരുന്നു. വോട്ടിങ് നിരാശാജനകമായിരുന്നുവെന്നു റിപബ്ലിക്കന്‍ പാര്‍ട്ടി സെനറ്റ് നേതാവ് മിറ്റ്ച്ച് മാക്കന്നല്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ജനത ഭാവിയില്‍ ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സെനറ്റും വൈറ്റ് ഹൗസും റിപബ്ലിക്കന്‍ പാര്‍ട്ടി നിയന്ത്രിക്കുമ്പോള്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടത് ട്രംപിന് വന്‍ തിരിച്ചടിയാണെന്നാണു വിലയിരുത്തല്‍. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയം വിപണിയെ നിരാശപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്.

ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കണം : യുഎസിനോട് റഷ്യ


Image result for RUSSIA  AMERICAN CONSULATE

മോസ്‌കോ: യുഎസ് ഉപരോധ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കണമെന്ന് റഷ്യ ഉത്തരവിട്ടു. ഉത്തരവ് പ്രകാരം റഷ്യയിലെ 100കണക്കിനു നയതന്ത്ര ഉദ്യോഗസ്ഥരെ യുഎസ് തിരിച്ചുവിളിക്കേണ്ടിവരും. നയതന്ത്ര കാര്യാലയങ്ങളുള്‍പ്പെടുന്ന യുഎസ് ഉടമസ്ഥതയിലുള്ള രണ്ടു കെട്ടിടങ്ങളും അനുബന്ധ ഭൂമിയും റഷ്യ കണ്ടുകെട്ടുകയും ചെയ്യും. റഷ്യക്കും ഇറാനും ഉത്തരകൊറിയക്കുമെതിരായ ഉപരോധങ്ങള്‍ക്ക് അനുമതി നല്‍കുന്ന ബില്ലിന് യുഎസ് കോണ്‍ഗ്രസ് പ്രതിനിധിസഭ അനുമതി നല്‍കിയതിന് തൊട്ടുപിറകെയാണ് റഷ്യയുടെ പുതിയ ഉത്തരവ്. ശീതയുദ്ധകാലത്തേതിന് സമാനമായ സ്ഥിതിഗതികളിലേക്കാണ് ഇരുരാജ്യങ്ങളും നീങ്ങുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതികരിച്ചു.

പാനമ രേഖ കേസ് വിധിയില്‍ നവാസ് ശരീഫ് പടിയിറങ്ങി




ഇസ്‌ലാമാബാദ്: പാനമ രേഖ കേസ് വിധിയില്‍ നവാസ് ശരീഫ് പടിയിറങ്ങി. പാകിസ്താനില്‍ ആര്‍ക്കും പ്രധാനമന്ത്രിസ്ഥാനം അഞ്ചുവര്‍ഷം തികയ്ക്കാനാവില്ലെന്ന ചരിത്രം നവാസ് ശരീഫിന്റെ മൂന്നാമൂഴത്തിലും ആവര്‍ത്തിച്ചു. കോടതി വിധികള്‍ക്കു പുറമേ സൈനിക അട്ടിമറി, ഭരണകക്ഷിയില്‍ നിന്നുള്ള പുറത്താക്കല്‍ എന്നിവയെത്തുടര്‍ന്നും പ്രസിഡന്റ് ഇടപെടലില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെത്തുടര്‍ന്നുമാണ് പാക് പ്രധാനമന്ത്രിമാര്‍ക്ക് കാലയളവു പൂര്‍ത്തീകരിക്കാതെ പടിയിറങ്ങേണ്ടിവന്നത്. ആദ്യ പ്രധാനമന്ത്രി ലിയാഖത് അലി ഖാന്‍ ഭരണകാലാവധി അവസാനിക്കുംമുമ്പ് വധിക്കപ്പെടുകയും ചെയ്തു.  1985 മുതല്‍ 1988 വരെ പഞ്ചാബ് പ്രവിശ്യാമുഖ്യമന്ത്രിസ്ഥാനം വഹിച്ച ശരീഫ് 1988ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പാര്‍ലമെന്റിലേക്കു മല്‍സരിച്ചത്. തിരഞ്ഞെടുപ്പില്‍ ബേനസീര്‍ ഭൂട്ടോയുടെ നതൃത്വത്തിലുള്ള പിപിപി സര്‍ക്കാര്‍ അധികാരത്തിലെത്തി ശരീഫ് പ്രതിപക്ഷനേതാവായി. 1989ല്‍ സ്ഥാനം രാജിവച്ച് വീണ്ടും പഞ്ചാബ് അസംബ്ലിയിലെത്തി. 1990 നവംബര്‍ ആറിനാണ് ശരീഫ് ആദ്യമായി പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ 1993 ജൂലൈ 18ന് പടിയിറങ്ങി. പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാനുമായുള്ള രാഷ്ട്രീയ ഭിന്നതകളെത്തുടര്‍ന്നായിരുന്നു ഇത്. സൈന്യത്തിന്റെ സമ്മര്‍ദത്തിലായിരുന്നു ശരീഫ് രാജിക്കത്തില്‍ ഒപ്പുവച്ചത്. 1997 ഫെബ്രുവരിയില്‍ വീണ്ടും പ്രധാനമന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയ ശരീഫ് 1999 ഒക്ടോബറിലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന്് പുറത്താക്കപ്പെട്ടു. പിന്നീട് 2013 ജൂണിലാണ് ശരീഫ് പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്. നാലുവര്‍ഷത്തിനുശേഷം പാനമ കേസിന്റെ പശ്ചാത്തലത്തില്‍ പടിയിറങ്ങുകയും ചെയ്തു.

അല്‍അഖ്‌സ മസ്ജിദില്‍ വീണ്ടും ഇസ്രായേലിന്റെ പ്രവേശന വിലക്ക്




ജറുസലേം: അല്‍അഖ്‌സ മസ്ജിദില്‍ വീണ്ടും ഇസ്രായേലിന്റെ പ്രവേശന വിലക്ക്. 40 വയസ്സിനു താഴെയുള്ള മുസ്‌ലിം പുരുഷന്‍മാര്‍ക്കുള്ള പ്രവേശന വിലക്കാണ് ഇസ്രായേല്‍ പുനസ്ഥാപിച്ചത്. മസ്ജിദുല്‍ അഖ്‌സ പ്രദേശത്തു മെറ്റല്‍ ഡിറ്റക്റ്ററുകളടക്കമുള്ള നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചതിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ്്് ഇസ്രായേല്‍ ആദ്യം പ്രവേശനവിലക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം മസ്ജിദ് പരിസരത്തെ നിരീക്ഷണ ഉപകരണങ്ങള്‍ എടുത്തുമാറ്റാന്‍ തീരുമാനിച്ചതിനൊപ്പം പ്രവേശന വിലക്ക് ഒഴിവാക്കിയിരുന്നെങ്കിലും പുനസ്ഥാപിക്കുകയായിരുന്നു. ഇസ്രായേല്‍ നിരീക്ഷണ ഉപകരണങ്ങള്‍ നീക്കിയതിനെത്തുടര്‍ന്ന് ആയിരക്കണക്കിനു വിശ്വാസികള്‍ മസ്ജിദിലെത്തിയിരുന്നു. ഇവര്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം കണ്ണീര്‍വാതകവും സ്റ്റന്‍ഗ്രനേഡുകളും പ്രയോഗിച്ചതിനെത്തുടര്‍ന്ന് അല്‍ അഖ്‌സ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ട പശ്ചാത്തലത്തിലാണ് പ്രവേശന വിലക്ക് പുനസ്ഥാപിച്ചത്. മസ്ജിദ് ഉള്‍പ്പെടുന്ന ജറുസലേം പുരാതന നഗരത്തിലേക്കുള്ള വാഹനഗതാഗതവും ഇസ്രായേല്‍ പോലിസ് നിരോധിച്ചു. മസ്ജിദുല്‍ അഖ്‌സ പ്രദേശത്ത് കഴിഞ്ഞദിവസമുണ്ടായ പോലിസ് ഇടപെടലിനിടെ 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീനിയന്‍ റെഡ്‌ക്രോസ് അറിയിച്ചു. അതേസമയം, അല്‍അഖ്‌സ പ്രക്ഷോഭത്തിനിടെ ഇസ്രായേല്‍ സേനയുടെ വെടിയേറ്റ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു. ജറുസലേമിനു സമീപം ഹിസ്മ ഗ്രാമത്തില്‍ നിന്നുള്ള യുവാവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച യുണ്ടായ വെടിവയ്പിലാണ് ഇദ്ദേഹത്തിനു പരിക്കേറ്റത്്.

SAMSUNG S8+

Samsung Galaxy S8+
6.2"
1440 x 2960 pixels
12 MP
8 MP front
Qualcomm Snapdragon 835
Octa-core, 2450 MHz
RAM: 4 GB
MEMORY: 64 GB + MicroSD
BATTERY: 3500 mAh
Announced: Mar 29, 2017 
Market status: Released 
Release date: Apr 21, 2017
FEATURES:FingerprintLightweightThinLTERuggedNFCDual SIM*

US CARRIER AVAILABILITY

Available: VerizonAT&TSprintT-MobileU.S. CellularXfinity Mobile
Upcoming: Tracfone

PROS

  • High screen-to-body ratio (83.32 %)
  • Very big display (6.2 inches)
  • Water-resistant phone
  • Lightweight phone
  • Extremely high pixel density screen (529 ppi)
  • Lots of RAM (4 GB RAM)
  • Large camera sensor pixel size (1.4 μm)


DESCRIPTION

As the name suggests, the Samsung Galaxy S8+ is a larger version of the Galaxy S8, equipped with an even bigger, 6.2-inch Infinity display stretching from edge to edge. The screen is also taller, allowing the phone to remain somewhat manageable in the hand despite the extra-large screen area. To make room for the taller screen, however, Samsung has replaced the physical buttons with on-screen ones, while the fingerprint scanner has been moved to the back. In terms of software and hardware, the Galaxy S8+ is nearly identical to the S8, powered by the fast and efficient Snapdragon 835 SoC. But the additional space has allowed Samsung to fit in a bigger, 3500mAh battery. And the camera is similar to the 12MP unit found on the Galaxy S7, but improved software processing allows it to create better photos by stitching together the best portions of multiple frames.


COMPARE

DESIGN

  • Device type:
    • Smart phone
  • OS:
    • PopupAndroid (7.0)
  • Dimensions:
    • 6.28 x 2.89 x 0.32 inches (159.5 x 73.4 x 8.1 mm)
  • Weight:
    • 6.10 oz (173 g)
      the average is 5.4 oz (153 g)
  • Materials:
    • Main body: Glass; Accents: Aluminum
  • Features:
    • Iris scanner, Fingerprint (touch)
  • Rugged:
      • Water, Dust resistant
    • IP certified:
      • IP 68
  • Colors:
    • Black, Gold, Gray, Silver, Blue

DISPLAYbenchmark

  • Physical size:
    • 6.2 inches
  • Resolution:
    • 1440 x 2960 pixels
  • Pixel density:
    • 529 ppi
  • Technology:
    • Super AMOLED
  • Screen-to-body ratio:
    • 83.32 %
  • Features:
    • HDR video support, Scratch-resistant glass (Corning Gorilla Glass 5), Ambient light sensor, Proximity sensor

CAMERAbenchmark

  • Camera:
      • Popup12 megapixels
    • Flash:
      • LED
    • Aperture size:
      • F1.7
    • Focal length (35mm equivalent):
      • 26 mm
    • Camera sensor size:
      • 1/2.55"
    • Pixel size:
      • 1.4 μm
    • Hardware Features:
      • Optical image stabilization, Autofocus (Phase detection)
    • Software Features:
      • Manual focus, Object tracking, RAW image capture, Touch to focus, Smile detection, Face detection, Voice activation, Self-timer, Digital zoom, Geo tagging
    • Settings:
      • Exposure compensation, ISO control, White balance presets, Shutter speed control
    • Shooting Modes:
      • PopupBurst mode, High Dynamic Range mode (HDR), Panorama, Frames, Effects
  • Camcorder:
      • 3840x2160 (4K) (30 fps), 2560x1440 (QHD), 1920x1080 (1080p HD) (60 fps), 1280x720 (720p HD) (240 fps)
    • Features:
      • High Dynamic Range mode (HDR), Time-lapse video, Hyperlapse, Continuous autofocus, Object tracking, Picture-taking during video recording, Video light, Digital image stabilization, Video calling, Video sharing
  • Front-facing camera:
      • 8 megapixels
    • Features:
      • Wide Angle, Autofocus, High Dynamic Range mode (HDR)

HARDWAREbenchmark

  • System chip:
    • [+]Qualcomm Snapdragon 835 MSM8998
  • Processor:
    • [+]Octa-core, 2450 MHz, Kryo 280, 64-bit, 10 nm
  • Graphics processor:
    • [+]
      • Adreno 540
  • System memory:
    • 4 GB RAM
  • Built-in storage:
    • 64 GB
  • Storage expansion:
    • microSD, microSDHC, microSDXC up to 256 GB

BATTERYbenchmark

  • Capacity:
    • 3500 mAh
  • Type:
    • Not user replaceable, Li - Ion
  • Wireless charging:
    • Built-in (Qi, Powermat)
  • Talk time:
    • [+]34.00 hours
      the average is 19 h (1140 min)
  • Stand-by time:
    • [+]14.3 days (343 hours)
      the average is 19 days (465 h)
  • Internet use:
    • 3G:
      • 13 hours
    • LTE:
      • 15 hours
    • Wi-Fi:
      • 15 hours
  • Music playback:
    • 78.00 hours
  • Video playback:
    • 18.00 hours

MULTIMEDIAPopupbenchmark

  • Screen mirroring:
    • DLNA, Wireless screen share, MHL
  • Music player:
    • Filter by:
      • Album, Artist, Genre, Playlists
    • Features:
      • Album art cover, Background playback
  • Speakers:
    • Earpiece, Loudspeaker
  • Additional microphone(s):
      • for Noise cancellation

CELLULAR

  • GSM:
    • [+]850, 900, 1800, 1900 MHz
  • UMTS:
    • [+]850, 900, 1900, 2100 MHz
  • LTE (FDD):
    • [+]Bands 1, 2, 3, 4, 5, 7, 8, 12, 20, 28, 29, 30
  • LTE (TDD):
    • [+]Bands 38, 39, 40, 41
  • Data:
    • LTE-A Pro Cat 16 (1000/150 Mbit/s), HSDPA+ (4G) 42.2 Mbit/s, UMTS
  • Nano SIM:
    • Yes
  • HD Voice:
    • Yes

PHONE FEATURES

  • Sensors:
      • Accelerometer, Gyroscope, Compass, Hall (for flip covers), Barometer
  • Notifications:
    • Haptic feedback
  • Hearing aid compatibility:
  • Other features:
    • Voice dialing, Voice commands, Voice recording, TTY/TDD

CONNECTIVITY

  • Bluetooth:
      • 5.0, EDR
  • Wi-Fi:
      • 802.11 a, b, g, n, ac, dual-band
    • Mobile hotspot:
      • Yes
  • USB:
      • USB 3.1
    • Connector:
      • USB Type-C (reversible)
    • Features:
      • Mass storage device, USB charging
  • Mobile Payment:
    • Samsung Pay
  • Positioning:
    • GPS, A-GPS, Glonass, Galileo, Cell ID, Wi-Fi positioning
  • Navigation:
    • Turn-by-turn navigation, Voice navigation
  • Other:
    • NFC, ANT+, UMA (Wi-Fi Calling), Tethering, Computer sync, OTA sync

AVAILABILITY

  • Officially announced:
    • 29 Mar 2017

REGULATORY APPROVAL

  • FCC approval:
    • Date approved:
      • 06 Apr 2017
      • FCC ID value: A3LSMG955U link
  • FCC measured SAR:
    • Head:
      • 0.33 W/kg
    • Body:
      • 0.29 W/kg
    • Simultaneous Transmission:
      • 1.55 W/kg
    • Wireless Router:
      • 0.19 W/kg
This device is also known as Samsung SM-G955Samsung Galaxy S8 edge

ALTERNATIVE VARIANTS

We list only the specs that are different than the main variant

Samsung Galaxy S8+ SM-G955F(International version)

Differences from the main variant:

  • System chip:
    • Samsung Exynos 9 Octa 8895
  • Processor:
    • Octa-core, 2500 MHz, Exynos M2 "Mongoose"and ARM Cortex-A53, 64-bit, 10 nm
  • Graphics processor:
      • Mali-G71 MP20

Samsung Galaxy S8+(for Verizon)

Differences from the main variant:

  • Talk time:
    • 40.00 hours
      the average is 19 h (1140 min)
  • CDMA:
    • 800, 1900 MHz
  • GSM:
    • 850, 900, 1800, 1900 MHz
  • UMTS:
    • 850, 900, 1900, 2100 MHz
  • LTE (FDD):
    • Bands 2, 3, 4, 5, 7, 8, 13, 18, 19, 20, 26, 28
  • LTE (TDD):
    • Bands 38, 39, 40, 41
  • Hearing aid compatibility:
      • M4, T3

Samsung Galaxy S8+(for T-Mobile)

Differences from the main variant:

  • Talk time:
    • 31.60 hours
      the average is 19 h (1140 min)
  • Stand-by time:
    • 17.6 days (422 hours)
      the average is 19 days (465 h)
  • UMTS:
    • 850, 1700/2100, 1900, 2100 MHz
  • LTE (FDD):
    • Bands 2, 4, 5, 12

Samsung Galaxy S8+ SM-G955FD(Dual SIM)

Differences from the main variant:

  • System chip:
    • Samsung Exynos 9 Octa 8895
  • Processor:
    • Octa-core, 2500 MHz, Exynos M2 "Mongoose"and ARM Cortex-A53, 64-bit, 10 nm
  • Graphics processor:
      • Mali-G71 MP20
  • Multiple SIM cards:
    • 2 slots, Shared with microSD