കോട്ടയം: വൈക്കം സ്വദേശിനി ഹാദിയയെ മാതാപിതാക്കൾ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.
Monday, 4 September 2017
ഹാദിയ വീട്ടുതടങ്കലിൽ: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
കോട്ടയം: വൈക്കം സ്വദേശിനി ഹാദിയയെ മാതാപിതാക്കൾ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.
റോഹിന്‍ഗ്യന്‍ കുഞ്ഞുങ്ങളെ മ്യാന്മര് സൈന്യം തലയറുത്തു കൊന്നു
യംഗൂണ്‍: മ്യാന്മര് സൈന്യം റോഹിന്‍ഗ്യന്‍ കുഞ്ഞുങ്ങളെ തലയറുത്തു കൊല്ലുകയും സാധാരണക്കാരെ ജീവനോടെ ചുട്ടെരിക്കുകയും ചെയ്യുന്നതായി ദൃക്സാക്ഷികള്‍ അറിയിച്ചു.
പച്ചക്കറി വില കുതിച്ചുയര്‍ന്നു; കൈ പൊള്ളി ഓണസദ്യ

കൊച്ചി: ഓണത്തലേന്ന് സകല വിലനിയന്ത്രണങ്ങളും കാറ്റില്‍ പറത്തി അവശ്യസാധന വില കുതിച്ചുയര്‍ന്നു.
തീര്‍ഥാടകര്‍ ഇനി പ്രവാചക നഗരിയിലേക്ക്: ഹജ്ജിന് ഇന്ന് പരിസമാപ്തി
മക്ക: അവസാനത്തെ ജംറയിലെ കല്ലേറും പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ ഹജ്ജിനു ഇന്ന് പരിസമാപ്തിയാകും. പ്രധാന കര്‍മങ്ങള്‍ കഴിഞ്ഞതോടെ ഞായറാഴ്ചയിലെ കല്ലേറ് പൂര്‍ത്തിയാക്കി പകുതിയോളം ഹാജിമാര്‍ മിനായില്‍നിന്നു വൈകിട്ടോടെ പുറപ്പെട്ടു. അവശേഷിക്കുന്നവര്‍ ഇന്നത്തെ കല്ലേറ് കര്‍മങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചു മിനാ താഴ്വാരം വിടും.
Sunday, 3 September 2017
സ്പീക്കറുടെ എഫ്ബി പോസ്റ്റിന് താഴെ സംഘപരിവാര സൈബര്‍ ആക്രമണം : ചുട്ടമറുപടിയുമായി സ്പീക്കര്‍
പൊന്നാനി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ എഫ്ബി പോസ്റ്റിന് താഴെ സംഘപരിവാരത്തിന്റെ സൈബര്‍ ആക്രമണം.
മോദി ചോദ്യങ്ങള്‍ അനുവദിക്കില്ല: ബിജെപി എംപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന പാര്‍ട്ടി എംപിമാരുടെ യോഗങ്ങളില്‍ തങ്ങളെ ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കാറില്ലെന്ന് ബിജെപി എംപി.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന്; അല്‍ഫോന്‍സ് കണ്ണന്താനം സഹമന്ത്രി
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. രാവിലെ 10നാണ് സത്യപ്രതിജ്ഞ. നിലവില്‍ മന്ത്രിമാരായ എതാനും പേരെ പാര്‍ട്ടി ചുമതലയിലേക്ക് മാറ്റിയും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുമാണ് പുനഃസംഘടന.
58,600 റോഹിന്‍ഗ്യകള്‍ പലായനം ചെയ്തു
കോക്സ്ബസാര്‍: വടക്കുപടിഞ്ഞാറന്‍ മ്യാന്മറില് റോഹിന്‍ഗ്യ ഭൂരിപക്ഷപ്രദേശങ്ങളില്‍ 2,600ലധികം വീടുകള്‍ സൈന്യം അഗ്നിക്കിരയായതായി കണക്കുകള്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് 58,600ലധികം റോഹിന്‍ഗ്യകള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കു പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി (യുഎന്‍എച്ച്സിആര്‍) അറിയിച്ചു.
ഹജ്ജ് പരിസമാപ്തിയിലേക്ക്
മക്ക: പ്രപഞ്ചനാഥന്റെ വിളിക്കുത്തരമേകി ജനലക്ഷങ്ങള്‍ സംഗമിച്ച പരിശുദ്ധ ഹജ്ജ് അവസാന ഘട്ടത്തിലേക്കു നീങ്ങുന്നു. ഹജ്ജിന്റെ നാലാം ദിനത്തിലെ കല്ലേറുകര്‍മം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മിനായിലെ തമ്പുകളില്‍ വിശ്രമിക്കുകയാ ണ്.
ബലിമാംസത്തിനു കാവല്‍ നിന്ന ഹിന്ദു യുവാക്കളുടെ ഫോട്ടോ വൈറലായി
പെരിന്തല്‍മണ്ണ: ബലിയറുത്ത ശേഷം ജുമുഅ നമസ്ക്കാരത്തിന് മുസ്ലിം വിശ്വാസികള്‍ പള്ളിയില്‍ പോയപ്പോള്‍ ബലി മാംസത്തിന് കാവല്‍ നിന്ന ഹിന്ദു യുവാക്കളുടെ ഫോട്ടോ മലപ്പുറം മത സൗഹാര്‍ദത്തിന്റെ നേര്‍സാക്ഷ്യമായത് സമുഹമാധ്യമങ്ങളില്‍ വൈറലായി.
ബഹിരാകാശവാസത്തിൽ റിക്കാർഡിട്ട് പെഗ്ഗി മടങ്ങിയെത്തുന്നു
അസ്റ്റാന: ബഹിരാകാശവാസത്തിൽ ചരിത്രനേട്ടം കുറിച്ച് അമേരിക്കൻ ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്സൺ ഭൂമിയിലേക്ക്. രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിലെ ആദ്യത്തെ വനിതാ കമാൻഡറായ പെഗ്ഗി 288 ദിവസത്തെ താമസത്തിനുശേഷമാണ് മടങ്ങിയത്.
ചിരിച്ചു കളിക്കാൻ ഇന്ത്യ
കൊളംബോ: വിജയത്തുടർച്ചയ്ക്ക് ഇന്ത്യൻ പടയും ജീവൻമരണ പോരാട്ടത്തിന് ലങ്കൻ പടയും സുസജ്ജം; ഇന്ന് ഇന്ത്യ - ശ്രീലങ്ക ഏകദിന പരന്പരയിലെ അവസാനമത്സരം.
അഞ്ചാം തലമുറ വെർണ
ഓട്ടോസ്പോട്ട് / ഐബി
ഇന്ത്യൻ വാഹനപ്രേമികളുടെ ബജറ്റിനിണങ്ങുന്ന വാഹനങ്ങൾ നല്കാൻ മത്സരിക്കുന്ന കന്പനിയാണ് ഹ്യുണ്ടായ്. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കന്പനിയായി മാറാനും ഹ്യുണ്ടായിക്കു കഴിഞ്ഞു. കോംപാക്ട് സെഡാൻ വിഭാഗത്തിൽ അടുത്തിടെ ഹ്യുണ്ടായ് അവതരിപ്പിച്ച അഞ്ചാം തലമുറ വെർണ അടിമുടി മാറ്റങ്ങളുമായാണ് എത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽ മറ്റു വാഹനങ്ങൾക്കൊന്നും ഇല്ലാത്ത നിരവധി പ്രത്യേകതകളും വെർണയിൽ ഹ്യുണ്ടായ് കരുതിയിട്ടുണ്ട്.
ജിഎസ്ടി: ലേറ്റ് ഫീ ഒഴിവാക്കി, റിട്ടേൺ തിരുത്താൻ അവസരം
ന്യൂഡൽഹി: ജൂലൈയിലെ ജിഎസ്ടി (ചരക്കുസേവനനികുതി) റിട്ടേണുകൾ സമർപ്പിക്കുന്നവർക്കു ലേറ്റ് ഫീ ഒഴിവാക്കി. റിട്ടേണുകളിലെ തെറ്റ് തിരുത്താൻ അവസരവും നൽകി. ദിവസം 100 രൂപ വീതമായിരുന്നു ലേറ്റ് ഫീ.
ദുബായിലെ ടാക്സികളിൽ നിരീക്ഷണ കാമറ വരുന്നു
ദുബായ്: ദുബായിലെ എല്ലാ ടാക്സി വാഹനങ്ങളിലും അടുത്ത വർഷം മുതൽ നിരീക്ഷണ കാമറകൾ ഘടിപ്പിക്കും. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന് ദുബായ് റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇവിടെ സർവീസ് നടത്തുന്ന 10221 ടാക്സികളിലും കാമറകൾ ഘടിപ്പിച്ച് സേവനം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കാനാണ് അതോറിറ്റിയുടെ നീക്കം.
ഹൈഡ്രജൻ ബോംബ് വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചെന്ന് ഉത്തരകൊറിയ
പ്യോംഗ്യാംഗ്: ഹൈഡ്രജൻ ബോംബ് ഉൾപ്പടെയുള്ള കൂടുതൽ വിനാശകരമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി ഉത്തരകൊറിയ.
Friday, 1 September 2017
ജംറയില്‍ കല്ലേറ് കര്‍മം ആരംഭിച്ചു; തിരക്കൊഴിവാക്കാന്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് കടുത്ത നിയന്ത്രണം
മിന: ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കല്ലേറ് കര്‍മം ആരംഭിച്ചു . അറഫ സംഗമത്തിന് ശേഷം ഇന്നലെ മുസ്ദലിഫയില്‍ രാപാര്‍ത്ത ഹാജിമാര്‍ കല്ലുകള്‍ ശേഖരിച്ചാണ് പുലര്‍ച്ചെ മിനായില്‍ തിരിച്ചെത്തിയത്.
ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ഇന്ന്
കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന് ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ിപെരുന്നാള്‍.
ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. ഉത്തരേന്ത്യയിലെ ചിലഭാഗങ്ങളിലും പാകിസ്താനിലും ബംഗ്ലാദേശിലും നാളെയാണ് പെരുന്നാള്‍ ആഘോഷിക്കുക. ഇന്ന് രാവിലെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നിസ്ക്കാരം നടക്കും. തുടര്‍ന്നാണ് ബലിയര്പണം നടക്കുക.
ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. ഉത്തരേന്ത്യയിലെ ചിലഭാഗങ്ങളിലും പാകിസ്താനിലും ബംഗ്ലാദേശിലും നാളെയാണ് പെരുന്നാള്‍ ആഘോഷിക്കുക. ഇന്ന് രാവിലെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നിസ്ക്കാരം നടക്കും. തുടര്‍ന്നാണ് ബലിയര്പണം നടക്കുക.
Subscribe to:
Comments (Atom)
-
തിരുവനന്തപുരം: നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയു...
-
ന്യൂഡല്‍ഹി: തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതി...
-
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/EuXE6LpEDEB69FwQocZhvY വളരെ എളുപ്പത്തിൽ പ്രവാസികൾക്...
-
Audah യിൽ വിസിറ്റിംഗ് വിസയിൽ വന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ചെറിയ സാങ്കേതിക തകരാർ ഉണ്ട് . ബോർഡർ നമ്പറും ഡേറ്റ് ഓഫ് ബർത്തും കൊടുത്തത് con...
-
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം തേന്‍ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കാട്ടിലും നാട്ടിലും പൂക്കാലം ഇല്ലാതായതാണ് തേന്‍ ഉല്പാദനം കുറയാന്‍...
-
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം കോഴിക്കോട് മരണം വിതക്കുന്ന പനിക്ക് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്...
-
1. Bridgefy സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും നടക്കുമ്പോള്‍ അത് ആകാവുന്ന രീതിയിലെല്ലാം അടിച്ചമര്‍ത്താന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാറുണ...
-
ലോക ചരിത്രത്തെ മാറ്റിമറിച്ചതില്‍ പ്രവാചകനോളം പങ്ക് വഹിച്ച ഒരു വ്യക്തിത്വത്തെ ചരിത്രകാരന്മാര് എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ദിവ്യ...
-
ശ്രദ്ദിക്കുക നിലവിൽ ഈ സേവനം ഇന്ത്യക്കാർക് ഉപയോഗിക്കാൻ കഴിയില്ല. പാകിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യനോഷ്യ ഫിലിപ്പൻസ് ഈജിപ്ത് എന്നീ രാജ്യങ്ങളിലെ...
-
കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന് ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ി...