വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 30 September 2020

യുദ്ധകെടുതി അനുഭവിക്കുന്ന യമനിലെ ജനങ്ങളെ സഹായിക്കുന്നതിന് സൗദി അറേബ്യ പുതിയ പദ്ധതി പ്രഖ്യാപിച്ചു

 


യുദ്ധകെടുതി അനുഭവിക്കുന്ന യമനിലെ ജനങ്ങളെ സഹായിക്കുന്നതിന് സൗദി അറേബ്യ പുതിയ പദ്ധതി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് പതിനഞ്ച് മില്യണ്‍ ഡോളറിന്റെ സഹായം നടപ്പിലാക്കുന്നതിനാണ് പദ്ധതി ആവഷ്‌കരിച്ചത്. കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിനു കീഴിലാണ് പദ്ധതി നടപ്പിലാക്കുക.

യമനില്‍ സൗദി അറേബ്യ നടത്തി വരുന്ന മാനുഷിക സേവനങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സൗദി ചാരിറ്റി ഓര്‍ഗനൈസേഷനായ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററിനു കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനുമായി ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പതിനഞ്ച് മില്യണ്‍ ഡോളര്‍ ചിലവിലാണ് സഹായം. രണ്ടേകാല്‍ ലക്ഷത്തോളം വരുന്ന സാധാരണക്കാര്‍ക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

മആരിബ്, ഏദന്‍, ലഹജ്, ഹദര്‍മൗത്ത് തുടങ്ങിയ ഗവര്‍ണറേറ്റുകളിലാണ് പദ്ധതി നടപ്പിലാക്കുക. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അടിയന്തിര ആശ്വാസ സഹായം, അടിസ്ഥാന വിദ്യഭ്യാസ സേവനങ്ങള്‍, അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കല്‍ തുടങ്ങി വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് സഹായം എത്തിക്കുക. പോഷകാഹരക്കുറവ് നേരിടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി കുട്ടികളിലെയും ഗര്‍ഭിണികളിലെയും പോഷകഹാര കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യെമന്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെയും ഇരുപത് പ്രവിശ്യ ഭരണാധികാരികളുടെയും സഹകരണവും പദ്ധതി നടപ്പിലാക്കുന്നതിന് ഉപയോഗപ്പെടുത്തും.