വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 30 September 2020

പുകയില ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാം; മാര്‍ഗ്ഗ നിര്‍ദേശവുമായ് സൌദി അറേബ്യ

 പുതിയ മാറ്റമനുസരിച്ച് വ്യക്തിഗത ഉപയോഗത്തിന് നിശ്ചിത അളവിൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ട്.


 

സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പുതിയ മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിച്ചു. പുതിയ മാറ്റമനുസരിച്ച് വ്യക്തിഗത ഉപയോഗത്തിന് നിശ്ചിത അളവിൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ട്. യാത്രക്കാർക്ക് സ്വന്തം ആവശ്യത്തിന് കൈവശം കൊണ്ട് വരുന്നതിനും അനുമതി നൽകുമെന്ന് സൌദി കസ്റ്റംസ് വ്യക്തമാക്കി.

നിശ്ചിത അളവിൽ പുകയില ഉൽപ്പന്നങ്ങൾ സൌദിയിലേക്ക് ഇറക്കുമതി ചെയ്യാന്‍ വ്യക്തികൾക്ക് അനുമതി നല്‍കുന്നതാണ് സൌദി കസ്റ്റംസിൻ്റെ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ. മൂന്ന് മാസത്തിലൊരിക്കല്‍ പരമാവധി 2,400 സിഗരറ്റ്, രണ്ട് കിലോഗ്രാം ഷിഷാ ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ പുകയില ഉല്‍പന്നങ്ങള്‍ എന്നിവ വ്യക്തികൾക്ക് ഇറക്കുമതി ചെയ്യാം. ഇതിനായി കൊറിയര്‍, തപാൽ, കാർഗ്ഗോ തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ ഇതിന് 100 ശതമാനം സെലക്ടീവ് ടാക്‌സ്, 100 ശതമാനം കസ്റ്റംസ് ഡ്യൂട്ടി, 15 ശതമാനം വാറ്റ് എന്നിവ ബാധകമായിരിക്കും. അതേ സമയം സൗദിയിലേക്കു വരുന്ന യാത്രക്കാര്‍ക്ക് സ്വന്തം ഉപയോഗത്തിനായി നിശ്ചിത അളവ് ഉൽപ്പന്നങ്ങൾ കൈവശം കൊണ്ട് വരുന്നതിന് നികുതിയോ മറ്റ് ഫീസുകളോ ഈടാക്കില്ല.

ഒരു യാത്രക്കാന് സ്വന്തം ഉപയോഗത്തിനായി പരമാവധി 200 സിഗരറ്റ്, 500 ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ നികുതിയില്ലാതെ കൊണ്ട് വരാം. എന്നാൽ അനുവദിച്ചതിൽ കൂടുതൽ സിഗരറ്റോ, പുകയില ഉൽപ്പന്നങ്ങളോ യാത്രക്കാരൻ കൈവശം വെച്ചാൽ, മുഴുവൻ സിഗരറ്റിനും ഉൽപന്നങ്ങൾക്കും നികുതിയും മറ്റ് ഫീസുകളും ചുമത്തുമെന്ന് സൌദി കസ്റ്റംസ് വിഭാഗം അറിയിച്ചു