വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 30 September 2020

സൌദിയില്‍ വിദേശ കരാര്‍ തൊഴിലാളികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് ശൂറ കൌണ്‍സില്‍



 വിദേശികളായ താല്‍ക്കാലിക കരാര്‍ ജീവനക്കാര്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന നിര്‍ദ്ദേശവുമായി സൗദി ശൂറാ കൗണ്‍സില്‍. മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലെ തസ്തികകളില്‍ സ്വദേശി നിയമനം നടത്തുന്നതിനാണ് കൗണ്‍സിലിന്റെ ശിപാര്‍ശ. നിര്‍ദ്ദേശം മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി വിദേശികളുടെ ജോലി നഷ്ടപ്പെടാന്‍ ഇടയാക്കും.

യുദ്ധകെടുതി അനുഭവിക്കുന്ന യമനിലെ ജനങ്ങളെ സഹായിക്കുന്നതിന് സൗദി അറേബ്യ പുതിയ പദ്ധതി പ്രഖ്യാപിച്ചു

 


യുദ്ധകെടുതി അനുഭവിക്കുന്ന യമനിലെ ജനങ്ങളെ സഹായിക്കുന്നതിന് സൗദി അറേബ്യ പുതിയ പദ്ധതി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് പതിനഞ്ച് മില്യണ്‍ ഡോളറിന്റെ സഹായം നടപ്പിലാക്കുന്നതിനാണ് പദ്ധതി ആവഷ്‌കരിച്ചത്. കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിനു കീഴിലാണ് പദ്ധതി നടപ്പിലാക്കുക.

യമനില്‍ സൗദി അറേബ്യ നടത്തി വരുന്ന മാനുഷിക സേവനങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സൗദി ചാരിറ്റി ഓര്‍ഗനൈസേഷനായ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്ററിനു കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനുമായി ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പതിനഞ്ച് മില്യണ്‍ ഡോളര്‍ ചിലവിലാണ് സഹായം. രണ്ടേകാല്‍ ലക്ഷത്തോളം വരുന്ന സാധാരണക്കാര്‍ക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

മആരിബ്, ഏദന്‍, ലഹജ്, ഹദര്‍മൗത്ത് തുടങ്ങിയ ഗവര്‍ണറേറ്റുകളിലാണ് പദ്ധതി നടപ്പിലാക്കുക. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അടിയന്തിര ആശ്വാസ സഹായം, അടിസ്ഥാന വിദ്യഭ്യാസ സേവനങ്ങള്‍, അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കല്‍ തുടങ്ങി വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് സഹായം എത്തിക്കുക. പോഷകാഹരക്കുറവ് നേരിടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി കുട്ടികളിലെയും ഗര്‍ഭിണികളിലെയും പോഷകഹാര കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യെമന്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെയും ഇരുപത് പ്രവിശ്യ ഭരണാധികാരികളുടെയും സഹകരണവും പദ്ധതി നടപ്പിലാക്കുന്നതിന് ഉപയോഗപ്പെടുത്തും.

വ്യക്തികളുടെ കീഴിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാപനത്തിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനാകില്ലെന്ന് സൌദി



 സൗദിയിൽ വ്യക്തികളുടെ കീഴിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാപനത്തിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനാകില്ല. തൊഴിൽ, സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. താല്‍ക്കാലികമായാണ് സേവനം നിര്‍ത്തി വെക്കുന്നത്.

പുകയില ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാം; മാര്‍ഗ്ഗ നിര്‍ദേശവുമായ് സൌദി അറേബ്യ

 പുതിയ മാറ്റമനുസരിച്ച് വ്യക്തിഗത ഉപയോഗത്തിന് നിശ്ചിത അളവിൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ട്.


 

സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പുതിയ മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിച്ചു. പുതിയ മാറ്റമനുസരിച്ച് വ്യക്തിഗത ഉപയോഗത്തിന് നിശ്ചിത അളവിൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ട്. യാത്രക്കാർക്ക് സ്വന്തം ആവശ്യത്തിന് കൈവശം കൊണ്ട് വരുന്നതിനും അനുമതി നൽകുമെന്ന് സൌദി കസ്റ്റംസ് വ്യക്തമാക്കി.

Friday, 1 May 2020

സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി.


Audah യിൽ വിസിറ്റിംഗ് വിസയിൽ വന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ചെറിയ സാങ്കേതിക തകരാർ ഉണ്ട് . ബോർഡർ നമ്പറും ഡേറ്റ് ഓഫ് ബർത്തും കൊടുത്തത് continue ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ " Entered id number or date of birth is wrong ' എന്ന മെസ്സേജ് ആണ് കിട്ടുന്നത് . അപ്പോൾ ഇത് കറക്റ്റ് ആയി രജിസ്റ്റർ ചെയ്യാൻ  ഒരു ചെറിയ അഡ്ജസ്റ്റ് മെൻറ് ചെയ്താൽ മതി . അതായത് നിങ്ങളുടെ ജനന തീയതി 15 / 08 / 1970 ആണെങ്കിൽ അത് 16 / 08 / 1970 ആക്കി കഴിഞ്ഞാൽ രജിസ്ട്രേഷൻ സുഗമമായി നടക്കും . അതായത് തീയതി ഒരു ദിവസം കൂട്ടിയിട്ട് കൊടുക്കുക . ഇത് എന്തോ ഒരു ചെറിയ ടെക്നിക്കൽ മിസ്റ്റേക്ക് ആണ് എന്ന് തോന്നുന്നു . .


ഈ സേവനം ഉപയോഗിക്കുന്നതിന് നിങ്ങൾ ചെയ്യേണ്ടത് താഴെയുള്ള ലിങ്ക്‌ അതു പോലെ നിങ്ങളുടെ ബ്രൗസറിൽ ഓപ്പൺ ചെയ്യുക.


തുടർന്ന് വരുന്ന വിൻഡോയിൽ താഴെ കൊടുത്തിട്ടുള്ളത് പോലെ സെലക്ട് ചെയ്യുക



ശേഷം അടുത്ത വിൻഡോയിൽ പേജിന്റെ അവസനഭാഗത്ത് കാണുന്ന Auda എന്ന ഐക്കൺ തിരഞ്ഞെടുക്കുക



തുടർന്ന് 2 ഓപ്ഷൻസ് ആണ് ഉള്ളത്

അതിന് ആദ്യമായി അപേക്ഷിക്കാനുള്ളവർ ഇതു പോലെ ചെയ്യുക.




ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ വിവരങ്ങൾ കൊടുക്കാൻ ഉള്ള വിന്ഡോ കാണാം.




അതിൽ പറയുന്ന പോലെ വിവരങ്ങൾ നൽകുക
Continue ബട്ടൻ അമർത്തുക.

Thursday, 23 April 2020

സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഔദാ സേവനം ഉപയോഗിക്കേണ്ടത് എങ്ങനെ എന്നറിയാം.

ശ്രദ്ദിക്കുക നിലവിൽ ഈ സേവനം ഇന്ത്യക്കാർക് ഉപയോഗിക്കാൻ കഴിയില്ല. പാകിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യനോഷ്യ ഫിലിപ്പൻസ് ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പൗരന്മാർക് മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു.


ഈ സേവനം ഉപയോഗിക്കുന്നതിന് നിങ്ങൾ ചെയ്യേണ്ടത് താഴെയുള്ള ലിങ്ക്‌ അതു പോലെ നിങ്ങളുടെ ബ്രൗസറിൽ ഓപ്പൺ ചെയ്യുക.


തുടർന്ന് വരുന്ന വിൻഡോയിൽ താഴെ കൊടുത്തിട്ടുള്ളത് പോലെ സെലക്ട് ചെയ്യുക



ശേഷം അടുത്ത വിൻഡോയിൽ പേജിന്റെ അവസനഭാഗത്ത് കാണുന്ന Auda എന്ന ഐക്കൺ തിരഞ്ഞെടുക്കുക



തുടർന്ന് 2 ഓപ്ഷൻസ് ആണ് ഉള്ളത്

അതിന് ആദ്യമായി അപേക്ഷിക്കാനുള്ളവർ ഇതു പോലെ ചെയ്യുക.




ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ വിവരങ്ങൾ കൊടുക്കാൻ ഉള്ള വിന്ഡോ കാണാം.




അതിൽ പറയുന്ന പോലെ വിവരങ്ങൾ നൽകുക
Continue ബട്ടൻ അമർത്തുക.

ശ്രദ്ദിക്കുക നിലവിൽ ഈ സേവനം ഇന്ത്യക്കാർക് ഉപയോഗിക്കാൻ കഴിയില്ല. പാകിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യനോഷ്യ ഫിലിപ്പൻസ് ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പൗരന്മാർക് മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു

Sunday, 12 April 2020

*സൗദിയില്‍ കര്‍ഫ്യൂ കടുപ്പിച്ചു: പാസില്ലാതെ പുറത്തിറങ്ങിയാല്‍ പതിനായിരം റിയാല്‍ പിഴ; കറങ്ങാനിറങ്ങിയ കാല്‍നടയാത്രക്കാര്‍ക്കും പിഴ

റിയാദ് :* സൗദിയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാഹനയാത്ര നിയന്ത്രണവിധേയയമാക്കി. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. നാളെ മുതല്‍ റിയാദില്‍ ഏകീകൃത പാസ് സംവിധാനം പ്രാബല്യത്തിലാകും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വകാര്യ മേഖലയില്‍ ഉള്ളവര്‍ക്കും ഈ സമയത്ത് പുറത്തിറങ്ങാന്‍ നല്‍കുന്ന പാസില്‍ വകുപ്പ് മേധാവിയും ആഭ്യന്തര മന്ത്രാലയ സമിതിയും ഒപ്പു വെക്കണം.