വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 14 June 2019

എണ്ണക്കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് അമേരിക്ക; ദൃശ്യങ്ങള്‍ പുറത്തുവിട്ടു; യുദ്ധഭീതിയില്‍ ലോകം

Image result for CRUDE OIL SHIP

ദുബായ്: ഒമാന്‍ തീരത്ത് എണ്ണകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ എന്ന ആരോപണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. എണ്ണ വ്യാപാരത്തിനായുള്ള സമുദ്ര പാതയായ ഹോര്‍മൂസ് കടലിടുക്കിന് സമീപത്ത് വച്ചാണ് സ്‌ഫോടനമുണ്ടായത്. അതേസമയം അമേരിക്കയുടെ ഈ ആരോപണം ഇറാന്‍ തള്ളി. ഒരു തെളിവുകളുടെയും അടിസ്ഥാനത്തിലല്ല സ്‌ഫോടനമുണ്ടായിരിക്കുന്നത്. എന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

2022 ല്‍ സ്വാതന്ത്ര്യദിനത്തില്‍ ബഹിരാകാശത്ത് യാത്രികരെ എത്തിക്കാന്‍ ഇന്ത്യ

Image result for india in space

ന്യൂഡല്‍ഹി: 2022 ല്‍ സ്വാതന്ത്ര്യ ദിനത്തില്‍ ബഹിരാകാശത്തേക്ക് യാത്രികരെ അയയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യ. ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ഇന്ത്യ പ്രഖ്യാപിച്ചത്. മൂന്നു യാത്രികരെ അയയ്ക്കാനാണ് ഇന്ത്യ തയാറെടുക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു.
ഇന്ത്യയുടെ സ്വപ്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോഡി 2018 ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രഖ്യാപിച്ചത്. ഇത് സാധ്യമായാല്‍ സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ചൈനയ്ക്കുശേഷം ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ കൈവരിക്കും. പതിനായിരം കോടി രൂപയാണ് പദ്ധതിക്ക് ചിലവ് കണക്കാക്കുന്നത്.

യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്

Image result for crime branch kerala

തിരുവനന്തപുരം: നേഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയും സംഘടനയുടെ ദേശീയ അധ്യക്ഷനുമായ ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്നും വിശ്വാസ വഞ്ചന കാട്ടിയെന്നും ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍.