വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Friday, 14 June 2019

എണ്ണക്കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് അമേരിക്ക; ദൃശ്യങ്ങള്‍ പുറത്തുവിട്ടു; യുദ്ധഭീതിയില്‍ ലോകം

Image result for CRUDE OIL SHIP

ദുബായ്: ഒമാന്‍ തീരത്ത് എണ്ണകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ എന്ന ആരോപണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. എണ്ണ വ്യാപാരത്തിനായുള്ള സമുദ്ര പാതയായ ഹോര്‍മൂസ് കടലിടുക്കിന് സമീപത്ത് വച്ചാണ് സ്‌ഫോടനമുണ്ടായത്. അതേസമയം അമേരിക്കയുടെ ഈ ആരോപണം ഇറാന്‍ തള്ളി. ഒരു തെളിവുകളുടെയും അടിസ്ഥാനത്തിലല്ല സ്‌ഫോടനമുണ്ടായിരിക്കുന്നത്. എന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.



യുഎസ് ഇറാനെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയതോടെ യുദ്ധഭീതിയിലാണ് ലോകം. 'ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് നിഗമനം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ഉപയോഗിച്ച ആയുധങ്ങളും ആക്രമണ ശൈലയും ഇറാനു നേരെയാണ് വിരല്‍ ചൂണ്ടുന്നത്. മേഖലയിലെ താല്‍പര്യം സംരക്ഷിക്കാന്‍ യുഎസിന് പ്രതിരോധിക്കേണ്ടി വരും. രാജ്യാന്തര സുരക്ഷയ്ക്കും സമാധാനത്തിനും ഇറാന്‍ ഭീഷണിയുയര്‍ത്തുന്നു.' പോംപെയോ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന് പിന്നാലെ, ഇറാന്‍ മൈന്‍ വേര്‍തിരിക്കുന്നതിന്റെത് എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു. ഇറാന്റെ റവലൂഷണറി ഗാര്‍ഡ് ഇത്തരത്തില്‍ കപ്പലിലെ പെട്ടാത്ത മൈനുകള്‍ വിശ്ചേദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്. പ്രാദേശിക സമയം വൈകിട്ട് 4.10ന് ഇത്തരത്തില്‍ വിശ്ചേദിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജാപ്പനീസ് കപ്പലായ കൊക്കുക്ക കറേജ്യസ്, നോര്‍വീജിയന്‍  ക പ്പലായ ഫ്രാന്റ് ആല്‍ട്ടിയേഴ്‌സ് എന്നിവയിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലുകള്‍ മുങ്ങുകയോ ചരക്കുകള്‍ക്ക് തീപിടിക്കുകയോ എയ്യാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
യുഎസ് - ഇറാന്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി രാജ്യത്തെ പരമോന്നത നേതാവ് കൂടിക്കാഴ്ച നടത്തുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ഇതാണ് സംശയത്തിന് ബലമേകിയത് എന്നാണ് ഇറാന്‍ വിദേശകാര്യമമന്ത്രി അഭിപ്രായപ്പെട്ടത്.
ചരക്ക് കപ്പലിന്റെ നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയും ക്രമാതീതമായി ഉയരാനും തുടങ്ങി. ഇതോടെ എണ്ണക്കായി ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്ന എല്ലാ രാജ്യങ്ങളേയും ഇത് പ്രതിഫലിക്കും. സ്‌ഫോടനത്തിന് ശേഷം കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ജാപ്പനീസ് കപ്പലില്‍ രക്ഷപെടുത്തി.
അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരത്തിലെത്തിയത് മുതല്‍ ഇറാനെതിരെയുള്ള ഉപരോധം യുഎസ് ശക്തമാക്കിയിരുന്നു. ഇപ്പോള്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും ഇറാനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നു.