പറയട്ടെ ഇതൊരു ഇരവാദമല്ല. ന്യുനപക്ഷ പീഡനം എന്ന ഉമ്മാക്കി കാണിച്ചുള്ള രോദനവുമല്ല.
ആസിഫ ബാനു...അവൾക്ക് വയസ്സ് 8 , രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ പ്രായം
ജനവരി 10 ആം തിയതി തങ്ങളുടെ കുതിരകളെ തിരികെ കൊണ്ടുവരാൻ കാട്ടിലേക്ക് പോയ ആസിഫ തിരികെ വന്നില്ല. കുതിരകൾ പക്ഷെ അവളില്ലാതെ തന്നെ നേരെ വീട്ടിലെത്തി. രണ്ടു ദിവസം മുഴുവൻ അവർ അവൾക്ക് വേണ്ടി തിരച്ചിൽ നടത്തി. ആ ശ്രമം പരാജയപ്പെട്ടപ്പോൾ ജനുവരി 12 ആം തിയതി പോലീസിൽ പരാതിപ്പെട്ടു.
