വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Tuesday, 17 April 2018

ലോകത്തിനു മുമ്പിൽ നാണം കെട്ടു ഇന്ത്യ



 പറയട്ടെ ഇതൊരു ഇരവാദമല്ല. ന്യുനപക്ഷ പീഡനം എന്ന ഉമ്മാക്കി കാണിച്ചുള്ള രോദനവുമല്ല

ആസിഫ ബാനു...അവൾക്ക് വയസ്സ് 8 , രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ പ്രായം
ജനവരി 10 ആം തിയതി തങ്ങളുടെ കുതിരകളെ തിരികെ കൊണ്ടുവരാൻ കാട്ടിലേക്ക് പോയ ആസിഫ തിരികെ വന്നില്ല. കുതിരകൾ പക്ഷെ അവളില്ലാതെ തന്നെ നേരെ വീട്ടിലെത്തി. രണ്ടു ദിവസം മുഴുവൻ അവർ അവൾക്ക് വേണ്ടി തിരച്ചിൽ നടത്തി. ആ ശ്രമം പരാജയപ്പെട്ടപ്പോൾ ജനുവരി 12 ആം തിയതി പോലീസിൽ പരാതിപ്പെട്ടു.


പോലീസ് സ്റ്റേഷനിലെ ഒരു ചെറ്റ പറഞ്ഞത് അവൾ വല്ല ആൺപിള്ളേരുടെ കൂടെയും ഒളിച്ചോടിയിട്ടുണ്ടാകും എന്നാണ് .. 8 വയസ്സുള്ള കുട്ടി ഒളിച്ചോടിയിട്ടുണ്ടാകും എന്ന് പറയുന്ന തന്തയില്ലാ കഴുവേറികൾ പൊലീസിലെ കാക്കിക്കുള്ളിലുണ്ട്.

ഗുജ്ജാർ സമുദായം , ആസിഫയുടെ സമുദായം , അവർ ഹൈവേ ഉപരോധിച്ചു സമരം ചെയ്തു. ഗത്യന്തരമില്ലാതെ വന്നപ്പോൾ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ദീപക് കജൂറിയ എന്ന പേപട്ടിക്കുണ്ടായ നായയും അന്വേഷണ ഉദ്യോഗസ്ഥനായി വന്നു. 5 ദിവസത്തിന് ശേഷം ആസിഫയുടെ മൃതശരീരം കണ്ടെത്തി ! കാലുകൾ ഒടിഞ്ഞുപോയിട്ടുണ്ടായിരുന്നു . ചുണ്ടുകൾ കടിച്ചു കീറിയിട്ടുണ്ടായിരുന്നു. നഖങ്ങൾ കറുത്തു കരുവാളിച്ചിട്ടുണ്ടായിരുന്നു. ശരീരമാസകലം മുറിവുകൾ ഉണ്ടായിരുന്നു. കയ്യിലും വിരലുകളിലും നീലിച്ചിട്ടുണ്ടായിരുന്നു.

അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു.
ആസിഫ ഭാനുവെന്ന 8 വയസ്സുകാരിയെ ഒരു ഹൈന്ദവ ക്ഷേത്രത്തിനുള്ളിൽ പൂട്ടിയിട്ടു. അവൾക്ക് മയക്ക് മരുന്ന് നൽകി ബോധരഹിതയാക്കി. ദിവസങ്ങളോളം ആ ക്ഷേത്രത്തുനുള്ളിൽ ആ പിഞ്ചുകുഞ്ഞ് ബലാത്‌സംഘത്തിനിരയായി. അവസാനം അവളെ കഴുത്ത് ഞെരിച്ചു കൊന്നു. എന്നിട്ട് മരണം ഉറപ്പ് വരുത്താൻ തലയിൽ കല്ല് കൊണ്ടിടിച്ചു !

60 വയസ്സുള്ള സാംജി റാം എന്ന റിട്ടയേർഡ് വന്യു ഓഫീസറും , സുരേന്ദ്ര വർമ്മ ആനന്ദ് ദത്ത , ദീപക് കജൂറിയ , സാംജി റമിൻറെ മകൻ വിശാൽ , അവൻറെ സുഹൃത്ത് വിശാൽ , പിന്നെ പ്രായപൂർത്തിയാകാത്ത വേറൊരാൾ ..ഇത്രെയും പേർ ദിവസങ്ങളോളം ആ കുഞ്ഞിനെ ബലാത്‌സംഘം ചെയ്തു.  അവളുടെ കാലുകൾ തല്ലിയൊടിച്ചു , വിരലുകൾ ഓടിച്ചുകളഞ്ഞു എന്നിട്ട് കഴുത്ത് ഞെരിച്ചു കൊന്നു. മരണം ഉറപ്പ് വരുത്താൻ കല്ലുകൊണ്ട് തലക്കടിച്ചു !

ഒരു ക്ഷേത്രത്തിനുള്ളിൽ ഒരു മുസ്ലിം പെൺകുട്ടി ദിവസങ്ങളോളം ബലാത്‌സംഘത്തിനിരയായി കൊല്ലപ്പെട്ടു. അവളുടെ മതക്കാരെ പേടിപ്പിക്കാൻ വേണ്ടിയാണത്രേ ഈ പിഞ്ചുകുഞ്ഞിനെ ഈ വിധം കൊന്നുകളഞ്ഞത്. ഒരു മുസ്ലിം പള്ളിക്കുള്ളിലാണ് ഒരു ഹിന്ദു പെൺകുട്ടിക്ക് ഈ അവസ്ഥയുണ്ടായതെങ്കിൽ ലോകത്തുള്ള 2 ബില്യൺ മുസ്ലിംകളും അവരുടെ മത ഗ്രന്ഥവും പ്രവാചകനും അതിന് പ്രതിക്കൂട്ടിൽ നിൽക്കേണ്ടിവരുമായിരുന്നില്ലേ ?? നിങ്ങൾ പ്രതിക്കൂട്ടിൽ നിർത്തുമായിരുന്നില്ലേ ? ഇസ്ലാമിലെ തീവ്രവാദവും , ഇസ്ലാമിലെ ബാലപീഡനവും അന്തിചർച്ചക്ക് മാധ്യമങ്ങളിൽ പൊടിപൊടിക്കുമായിരുന്നില്ലേ ?

നിങ്ങൾക്കറിയുമോ ഈ ക്രൂരത ചെയ്ത ദീപ് കാജൂറിയ എന്ന പോലീസുകാരനെ വെറുതെ വിടണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഹിന്ദു സംഘടനകൾ ബിജെപി അടക്കം മാർച്ചു നടത്തിയത് ...

ഇതെന്ത് പൊതുബോധമാണ് ?? എങ്ങിനെയാണ് നാം ഇത്രെയും അധപധിച്ചുപോയത് ??
ഈ ക്രൂരത സ്വന്തം മകൾക്കാണ് സംഭവിച്ചതെങ്കിൽ ആയുധമെടുക്കാത്ത എത്ര അച്ചന്മാരുണ്ട് നമ്മുടെ കൂട്ടത്തിൽ ?? അങ്ങിനെ ആയുധം എടുക്കാൻ പാകത്തിൽ നിങ്ങൾ ഒരു സമൂഹത്തോട്  അനീതി കാണിക്കുന്നു , പൈശാചികമായ ക്രൂരതകൾ കാണിക്കുന്നു , എന്നിട്ട് അവർ ഗത്യന്തരമില്ലാതെ പ്രതിരോധിച്ചാൽ തീവ്രവാദികളെന്ന് പറഞ്ഞു വെടിവെച്ചുകൊല്ലുന്നു !

ഈ തന്തയില്ലായ്മയെയാണോ നാം മതേതരം എന്ന് വിളിക്കുന്നത് ?? ഇതാണോ ആർഷഫാരത സംസ്‍കാരം ? ഇതാണോ നിഷ്പക്ഷവും മതേതരവുമായ നമ്മുടെ പൊതുബോധം???

ക്ഷേത്രത്തിനകത്ത്, അനേകര്‍ ആരാധിക്കുന്ന വിഗ്രഹത്തിനു മുന്നിലിട്ട് 8 വയസ്സുമാതം പ്രായമുള്ള പിഞ്ചുബാലിക ബലാൽസംഘത്തിനിരയായി...

പ്രതികളിൽ പോലീസുകാര്‍...
60 വയസ്സുകഴിഞ്ഞ വിരമിച്ച സര്‍ക്കാരുദ്യോഗസ്ഥന്‍...
സംസ്കാരസമ്പന്നത തീര്‍ന്നില്ല, അയാളുടെ മകനും പിന്നെ  മരുമകനും.. പരസ്പര ധാരണയോടെ ഊഴം വച്ച്...
(നമുക്കതു മറക്കാം- അവര്‍ വീട്ടിലും അങ്ങിനെ യാകാം)

ഭരിക്കുന്നതു ബിജെപി മുന്നണി എന്നതു പോകട്ടെ, ഏതു പാര്‍ട്ടി ഭരിച്ചാലും ചില ഒറ്റപ്പെട്ട കുറ്റകൃത്യങ്ങള്‍ ഉണ്ടാകാം...പക്ഷേ ഇവിടെ പ്രതികള്‍ക്കു വേണ്ടി  സമരം നടത്തുന്ന
തും ജാഥനയിക്കുന്നതും ബിജെപി നേതാക്കള്‍. (മന്ത്രിമാരുള്‍പ്പടെ)

കഷ്ടം-


വിജനമായ ക്ഷേത്രത്തിലെ ദേവി സ്ഥാനത്ത് കയ്യും കാലും കൂട്ടിക്കെട്ടിയ അവസ്ഥയിൽ രാത്രികളിൽ ഒറ്റയ്ക്ക് കഴിയുമ്പോൾ  നീ ഭയന്ന് വിറച്ചിരുന്നോ പൊന്നുമോളെ....

നാലും അഞ്ചും കാണ്ടാമൃഗങ്ങൾ നിൻറെ പിഞ്ചു ശരീരത്തിലേക്ക് മാറി മറി അവരുടെ വൃത്തികെട്ട പുരുഷത്വം തിരുകി കയറ്റുമ്പോഴുളള അറപ്പും പ്രാണൻ പിടയുന്ന  വേദനയും നീ എങ്ങനെ അതിജീവിച്ചു മോളേ....

ഉറക്കം വരാതെ നീ കുറുമ്പ് കാട്ടി കിടക്കുമ്പോൾ എന്റെ നെഞ്ചിൽ കിടത്തി നിൻറെ  മുടിയിഴകളിലൂടെ തഴുകി നിന്നെ  ഉറക്കുമ്പോൾ ഉള്ള ഒരു ഇളം ചൂടായി എന്റെ വിരലുകളിൽ ഇപ്പോഴും അനുഭവപെടുന്ന  നിൻറെ പിഞ്ചു ശിരസ്സ് കല്ലുകൾകൊണ്ട് പിശാചുക്കൾ അടിച്ചു ടക്കുമ്പോൾ ഒരുപാട് വേദനിച്ചിരുന്നോ എന്റെ കുഞ്ഞുമോളേ..

ഒരു ഉറുമ്പ് കടിച്ചാൽ പോലും ആർത്തു കരഞ്ഞിരുന്ന നീയെങ്ങനെ ഇതൊക്കെ സഹിച്ച് തീർത്തു....

ഈ കൊടും ക്രൂരതകൾ ഒക്കെ ചെയ്യുന്നതിനുമുമ്പ് അവർ നിനക്ക് നൽകിയ ഉറക്കഗുളികകളുടെ ആലസൃം കൊണ്ട് നീ വേദനയും ഭീതിയും ഒന്നും അറിഞ്ഞിരുന്നില്ല എന്നു കരുതി ഞാൻ സമാധാനിച്ചോട്ടെ...

സ്വർഗ്ഗത്തിൽ മാലാഖമാർ ഇപ്പോൾ നിന്നെ വാരി ചുംബിച്ചു കളിപ്പിച്ചു കൊണ്ടിരിക്കുന്ന രംഗം കണ്ണടച്ച് കിടന്നു  മനസ്സിൽ സങ്കൽപ്പിച്ച് ഞാനൊന്ന് ഉറങ്ങാൻ ശ്രമിക്കട്ടെ...

ആസിഫയുടെ കൊലപാതകികളെ രക്ഷിക്കാനിറങ്ങിയ സഘപരിവാർ തെമ്മാടികളുടെ കൈയ്യിൽ ദേശീയ പതാക ഉണ്ടായിരുന്നു.അവർ ഭാരത്‌ മാ കീ ജെയ്‌ വിളിച്ചിരുന്നു..

#ഇതു മോദിയുടെ ഇൻഡ്യ ആണു..
#സഘപരിവാരങ്ങൾക്ക്‌ ഭരണമുള്ള ഇൻഡ്യ ആണു..
#എട്ടു വയസ്സുള്ള ആസിഫമാർ ബലാൽസഘം ചെയ്തു കൊല്ലപ്പെടുന്ന ഇൻഡ്യ ആണു..
#ആൾ ദൈവങ്ങൾക്ക്‌ ക്യാബിനറ്റ്‌ പദവി കൊടുക്കുന്ന ഇൻഡ്യ ആണു..
#ദളിദരെ വെടിവെച്ചു കൊല്ലുന്ന ഇൻഡ്യ ആണു...
#മകളെ ബി ജെ പി എം എൽ എ ബലാൽസഘം ചെയതതിനെതിരെ പരാതി കൊടുത്ത പിതാവിനെ അറസ്റ്റ്‌ ചെയ്ത ഇൻഡ്യ ആണു..
#കർഷകരെ ആത്മഹത്യ ചെയ്യിക്കുകയും അവരെ മലം തീറ്റിക്കുകയും ചെയ്യുന്ന ഇൻഡ്യ ആണു..
#നജീബുമാരെ കാണാതെ ആകുന്ന ഇൻഡ്യ ആണു..
#അഹലാക്കുമാരെ ആക്രമിച്ചു കൊല്ലുന്ന ഇൻഡ്യ ആണു..
#പതിനാറു വയസ്സുകാരനെ മരത്തിൽ കെട്ടിയിട്ടു തല്ലിക്കൊല്ലുന്ന ഇൻഡ്യ ആണു..
#പെരുന്നാൾ കോടി എടുക്കാൻ പോയ ജുനൈദുമാർ കൊല്ലപ്പെടുന്ന ഇൻഡ്യ ആണു..
#ചെറുമകളുടെ പ്രായം പോലുമില്ലാത്ത പെൺകുട്ടികളോട്‌ ചവിട്ടികൊന്നു കളയും എന്നു പറയുന്നവരുടെ ഇൻഡ്യ ആണു..
#വ്യദ്ധരെ തടഞ്ഞു നിർത്തി ഭീക്ഷണിപ്പെടുത്തി ജെയ്‌ ശ്രീറാം വിളിപ്പിക്കുന്നവരുടെ ഇൻഡ്യ ആണു..
#ഇതു ബ്രാഹ്മണരുടെ ഇൻഡ്യ ആണു..
#ഇതു സഘപരിവാരങ്ങളുടെ പുതിയ ഇൻഡ്യ ആണു..

ഇവിടെ ഇപ്പോൾ ഇങ്ങനെയൊക്കെയാണു....!!

സ്വന്തം ലേഖകൻ