
ബി.ജെ.പിയുടെ അക്കൌണ്ട് തുറക്കല്‍ സാധ്യതകളെയാണ് തിരുവനന്തപുരത്ത് ശശി തരൂര്‍ തകര്‍ത്തത്. ഏഴില്‍ ആറ് മണ്ഡലങ്ങളിലും തരൂര്‍ മുന്നിട്ട് നിന്നു. മുന്നാക്ക വോട്ടുകള്‍ നഷ്ടപ്പെടാതെ തന്നെ ന്യൂനപക്ഷ വോട്ടുകള്‍ നേടാന്‍ തരൂരിന് കഴിഞ്ഞതാണ് ഈ നേട്ടത്തിന് പിന്നില്‍.
ബി.ജെ.പി സംസ്ഥാനത്ത് പ്രതീക്ഷയര്‍പ്പിച്ച ഏക മണ്ഡലം തിരുവനന്തപുരമായിരുന്നു. ശബരിമല വിഷയവും കുമ്മനത്തിന്റെ സ്ഥാനാര്‍ഥിത്വവും പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ തന്റെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രകടനം പുറത്തെടുത്ത തരൂര്‍ ബി.ജെ.പിയുടെ പ്രതീക്ഷകളെ തകര്‍ത്തു. കഴിഞ്ഞ തവണ ബി.ജെ.പി ലീഡ് നേടിയ കഴക്കൂട്ടവും വട്ടിയൂര്‍ക്കാവും തിരുവനന്തപുരവും തരൂര്‍ തിരിച്ചുപിടിച്ചു. നേമത്ത് മാത്രമാണ് ബി.ജെ.പി ക്ക് ലീഡ് നിലനിര്‍ത്താനായത്.









